മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാത്ത പ്രമുഖ നായിക മഞ്ജു മാത്രമല്ല..
സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഒരേ സമയം തിളങ്ങി നിന്നിട്ടും സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിക്കാൻ കഴിയാതിരുന്ന താരങ്ങളുണ്ട്. മലയാളത്തിലെ രണ്ട് മുന്‍ നിര നായികമാര്‍ ഒരു ചിത്രത്തില്‍ പോലും മെഗാസ്റ്റാറിനൊപ്പം അഭിനയിച്ചിട്ടില്ലെന്നത് കൗതുകരമാണ്.
മമ്മൂട്ടിക്കൊപ്പം അഭിനയിക്കാത്ത പ്രമുഖ നടിയാണ് മഞ്ജു വാര്യര്‍. മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, തുടങ്ങി ഒട്ടുമിക്ക മലയാള നായകന്മാരുടെയും കൂടെ മഞ്ജു അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതുവരെ മമ്മൂട്ടിയും മഞ്ജുവും ഒരു സിനിമയ്ക്കുവേണ്ടി ഒന്നിച്ചിട്ടില്ല. എന്നാൽ മറ്റൊരു നടിയും മമ്മൂട്ടിക്കൊപ്പം അഭിനയിച്ചിട്ടില്ല.
മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കാത്ത മറ്റൊരു പ്രമുഖ നടിയാണ് സംയുക്ത വര്‍മ്മ. വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത വര്‍മയും മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. ജയറാം, സുരേഷ് ഗോപി, ദിലീപ്, മോഹന്‍ലാല്‍ തുടങ്ങിയവര്‍ക്കൊപ്പമൊക്കെ നല്ല കുറേ സിനിമകളില്‍ അഭിനയിച്ചെങ്കിലും മമ്മൂട്ടിക്കൊപ്പം ഒരു വേഷം പോലും ചെയ്തിട്ടില്ല. ബിജു മേനോനുമായുളള വിവാഹത്തോടെയാണ് സംയുക്ത സിനിമയിൽനിന്നും വിട്ടുനിന്നത്. മകൻ ദക്ഷ് ജനിച്ചിട്ടും സംയുക്ത സിനിമയിലേക്ക് മടങ്ങി വന്നില്ല.
ജയറാമിൻ്റെ നായികയായി വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന സിനിമയിലൂടെ 1999 ലായിരുന്നു സംയുക്ത ആദ്യമായി സിനിമയിലേക്ക്് എത്തിയത്. 2002 ല്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തു. കുറഞ്ഞ കാലത്തിനുള്ളില്‍ പതിനെട്ടോളം ചിത്രങ്ങളിലായിരുന്നു നടി അഭിനയിച്ചത്. അതില്‍ ബിജു മേനോന്റെ നായികയായി നിരവധി ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ഏറെ കാലം നീണ്ട് നിന്ന പ്രണയത്തിനൊടുവില്‍ 2002 ല്‍ ബിജു മേനോനുമായിട്ടുള്ള സംയുക്തയുടെ വിവാഹം കഴിയുകയായിരുന്നു.
Samyuktha varma is not act with mammootty…
