Connect with us

ജാതിവാല്‍ വേണ്ടെന്ന് വെച്ചത് ഞാന്‍ എടുത്ത തീരുമാനം; ഷൈന്‍ പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളില്‍; നടന് മറുപടിയുമായി സംയുക്ത

Malayalam

ജാതിവാല്‍ വേണ്ടെന്ന് വെച്ചത് ഞാന്‍ എടുത്ത തീരുമാനം; ഷൈന്‍ പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളില്‍; നടന് മറുപടിയുമായി സംയുക്ത

ജാതിവാല്‍ വേണ്ടെന്ന് വെച്ചത് ഞാന്‍ എടുത്ത തീരുമാനം; ഷൈന്‍ പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളില്‍; നടന് മറുപടിയുമായി സംയുക്ത

പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് നടി സംയുക്ത. ഇപ്പോഴിതാ ജാതിവാലിന്റെ പേരില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ നടത്തിയ വിമര്‍ശിനത്തിന് മുറപടിയുമായി എത്തിയിരിക്കുകയാണ് നടി. സാഹചര്യം മറ്റൊന്നായിട്ടും ഷൈന്‍ താനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി സംസാരിച്ചത് വലിയ സങ്കടമുണ്ടാക്കിയെന്നും നടി പറഞ്ഞു.

അദ്ദേഹം പറഞ്ഞതില്‍ എനിക്ക് സങ്കടം തോന്നിയത് രണ്ട് കാര്യങ്ങളിലാണ്. ഒന്ന്, ഞാന്‍ വളരെ പുരോഗമനപരമായി എടുത്ത ഒരു തീരുമാനമാണ് എന്റെ പേരിന്റെ കൂടെ ജാതിവാല്‍ വേണ്ട എന്നുള്ളത്. ഒരു സ്ഥലത്തങ്ങനെ പറഞ്ഞെന്നു കരുതി മാറുന്ന കാര്യമല്ല ഇത്. മറ്റൊരു സ്ഥലത്ത് പോകുന്ന സമയത്ത് എന്നെ ഈ ജാതിവാല്‍ ചേര്‍ത്ത് തന്നെയാണ് വിളിക്കുന്നത്.

ഇതുണ്ടായ സാഹചര്യം ഞാന്‍ ഒരു സിനിമയുടെ ഭാഗമായി ചെന്നൈയില്‍ പോയപ്പോഴായിരുന്നു. അവിടെയും പഴയതു പോലെ എന്ന് ജാതിവാല്‍ ചേര്‍ത്ത് വിളിക്കാന്‍ തുടങ്ങിയപ്പോള്‍ അതെനിക്ക് അരോചകമായാണ് തോന്നിയത്. എന്നോട് പലരും ചോദിച്ചിട്ടുണ്ട് എന്തുകൊണ്ടാണ് അങ്ങനെയൊരു തീരുമാനമെടുക്കാന്‍ കാരണമെന്ന്.

ഞാന്‍ പറയുന്ന കാര്യം ചിലപ്പോള്‍ ഇവിടെയൊരു പുതുമയായിരിക്കാം. പക്ഷെ ഇത്തരം തീരുമാനങ്ങളെടുത്തിട്ടുള്ള എത്രയോപേര്‍ ഈ സമൂഹത്തിലുണ്ട്. കേരളം പലരീതിയിലും മുന്നോട്ട് ചിന്തിക്കുന്ന ഒരിടമാണ്. അതുകൊണ്ടാണ് ഞാന്‍ അതുമാറ്റിയത്. അതിനെ ചോദ്യം ചെയ്യപ്പെടുക എന്നു പറയുന്നത് എനിക്ക് സങ്കടമുണ്ടാക്കിയ ഒരു കാര്യമാണ്.

കാരണം അന്ന് ചെന്നൈയില്‍ സംസാരിച്ച വിഷയം മറ്റൊന്നായിരുന്നു. എന്നാല്‍ അതിനെ കുറിച്ച് ഷൈന്‍ സംസാരിക്കുന്നതിനിടയില്‍ ഞാനെടുത്ത തീരുമാനവുമായി കൂട്ടിയിണക്കി പറഞ്ഞ കാര്യങ്ങള്‍ കേട്ടപ്പോള്‍ വളരെ സങ്കടം തോന്നി എന്നാണ് നടി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞത്.

‘ബൂമറാംഗ്’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന പരിപാടിയില്‍ സംയുക്ത തന്റെ പേരിനൊപ്പമുള്ള മേനോന്‍ എന്ന ജാതിവാല്‍ മാറ്റിയല്ലോയെന്ന ചോദ്യത്തോടാണ് ഷൈന്‍ രൂക്ഷമായി വിമര്‍ശിച്ചത്. മേനോന്‍ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്‌ലിം ആയാലും ചെയ്ത ജോലി പൂര്‍ത്തിയാക്കണം എന്നായിരുന്നു ഷൈനിന്റെ വിമര്‍ശനം.

സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന സംയുക്ത പ്രമോഷനെത്തിയിരുന്നില്ല. സഹകരിച്ചവര്‍ക്ക് മാത്രമേ നിലനില്‍പ്പ് ഉണ്ടായിട്ടുള്ളൂ എന്നും ചെയ്ത ജോലിയോട് കുറച്ച് ഇഷ്ടം കൂടുതല്‍ എന്നൊന്ന് ഇല്ല എന്നും നടന്‍ പ്രതികരിച്ചു. ഇവരെയൊക്കെ കുത്തിത്തിരിപ്പിക്കാന്‍ ആളുകള്‍ ഉണ്ട്. ചെയ്തത് മോശമായിപോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്, എന്നും ഷൈന്‍ പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top