Malayalam
ആ മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കില്‍ അവള്‍ എന്നെ കടത്തി വെട്ടിക്കളയും; മഞ്ജുവിനെ കുറിച്ച് തിലന്‍ പറഞ്ഞത്!
ആ മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കില്‍ അവള്‍ എന്നെ കടത്തി വെട്ടിക്കളയും; മഞ്ജുവിനെ കുറിച്ച് തിലന്‍ പറഞ്ഞത്!
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യര്‍. ഏത് തരം കഥാപാത്രങ്ങളും തന്നില്‍ ഭദ്രമാണെന്ന് തെളിയിച്ച മഞ്ജു മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാര്‍ ആണ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് താരം വിവാഹിതയാകുന്നത്. അതോടെ അഭിനയത്തില്‍ നിന്നും പിന്മാറിയ താരം പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അഭിനയത്തിലേയ്ക്ക് തിരിച്ചെത്തുന്നത്.
അതിനുശേഷം നായികയായി തിളങ്ങിയ മഞ്ജു വ്യത്യസ്തമാര്‍ന്ന നിരവധി കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്കായി സമ്മാനിച്ചു കഴിഞ്ഞു. മഞ്ജുവിന്റെ അഭിനയത്തിന് മുന്നില്‍ അമ്പരന്ന് നിന്ന് പോയതിനെക്കുറിച്ച് സംവിധായകരെല്ലാം തുറന്നുപറഞ്ഞിട്ടുമുണ്ട്. സല്ലാപം എന്ന ചിത്രത്തിലൂടെയായാണ് താരം നായികയായി അരങ്ങേറിയത്.
യുവജനോത്സവ വേദിയില്‍ നിന്നുമെത്തി താരമായി മാറുകയായിരുന്നു മഞ്ജു വാര്യര്‍. അഭിനയത്തിലും നൃത്തത്തിലും സജീവമായ താരത്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് തൂവല്‍ക്കൊട്ടാരം. അല്‍പ്പം വില്ലത്തരമുള്ള കഥാപാത്രത്തെയാണ് മഞ്ജു ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. സല്ലാപം, ഈ പുഴയുംകടന്ന്, കണ്ണെഴുതി പൊട്ടുംതൊട്ട്, കന്മദം തുടങ്ങി ആദ്യകാലത്തെ സിനിമികളിലെ കഥാപാത്രങ്ങളെല്ലാം ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്.
മലയാള സിനിമയിലെ അറിയപ്പെടുന്ന സംവിധായകന്‍ ആയ ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടുംതൊട്ട്. മലയാളത്തിന്റെ മഹാനടന്‍ തിലകന്‍, ബിജൂ മേനോന്‍, തമിഴ് യുവ താരം അബ്ബാസ്, കലാഭവന്‍ മണി എന്നിവര്‍ക്ക് ഒപ്പം മഞ്ജു വാര്യര്‍ തകര്‍ത്ത് അഭിനയിച്ച ചിത്രമായിരുന്നു ഇത്.
മാതാപിതാക്കളെ ഇല്ലാതാക്കിയ അച്ഛനെയും മകനെയും വശീകരിച്ച് വക വരുത്തി ഇല്ലാതാക്കിയ മകള്‍. കണ്ണെഴുതി പൊട്ടുംതൊട്ട് എന്ന സിനിമയില്‍ നടി മഞ്ജു വാര്യരുടെ ക്യരക്ടറെക്കുറിച്ചുള്ള ഒരു വണ്‍ ലൈന്‍ ചോദിച്ചാല്‍ ഇത്രയെ പറയാന്‍ സാധിക്കൂ. വാക്കുകളില്‍ നിന്ന് ഒരിക്കലും ആ ചിത്രം മനസിലാക്കി എടുക്കാന്‍ സാധിക്കില്ല. അത് കണ്ട് തന്നെ അറിയണം.
ആരാധകര്‍ ഇരുകൈയ്യും നീട്ട് സ്വീകരിച്ച ചിത്രം അന്ന് ബോക്‌സ് ഓഫീസില്‍ വന്‍ ഹിറ്റായിരുന്നു. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ നിര്‍മ്മാതാക്കളായ മണിയന്‍പിള്ളരാജു, സുരേഷ് കുമാര്‍ എന്നിവര്‍ ആണ് കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രം പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. അതേ സമയം ടികെ രാജീവിന്റെ ഒരു അഭിമുഖത്തില്‍ ചിത്രത്തിലെ ഒരു പ്രധാന വേഷത്തില്‍ എത്തിയ തിലകന്‍ നടി മഞ്ജു വാര്യരെ കുറിച്ച് പറഞ്ഞ ഒരു കാര്യം വെളിപ്പെടുത്തിയിരുന്നു.
ചിത്രത്തില്‍ അഭിനയിക്കാന്‍ വരുമ്പോള്‍ അദ്ദേഹത്തിന് ശാരീരികമായ അസ്വസ്ഥതകള്‍ നിറയെ ഉണ്ടായിരുന്നു. എങ്കിലും അദ്ദേഹം സെറ്റില്‍ പറയുമായിരുന്നു ആ മഞ്ജുവിനെ സൂക്ഷിക്കണം അല്ലെങ്കില്‍ അവള്‍ എന്നെ കടത്തി വെട്ടിക്കളയും എന്ന്. മുഴുവന്‍ സമയവും സെറ്റിലിരുന്ന് അദ്ദേഹം മഞ്ജുവിന്റ അഭിനയത്തെ നോക്കി കാണുമായിരുന്നു.
മലയാള സിനിമയുടെ കാര്‍ന്നോര്‍ എന്ന് വിശേഷിപ്പിക്കാവുന്ന നടന്‍ തിലകനൊപ്പം മത്സരിച്ച് അഭിനയിച്ച മഞ്ജു വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിടപറഞ്ഞത് മലയാള സിനിമയ്ക്ക് ഒരു തീരാ നഷ്ടമായിരുന്നു എന്നും ടികെ രാജീവ് കുമാര്‍ പറയുന്നു. അതേ സമയം നടന്‍ ദിലീപും ആയുള്ള വാവഹ മോചനത്തിന് ശേഷം വീണ്ടും നായികാ പ്രധാന്യമുള്ള വേഷങ്ങളിലേക്ക് മഞ്ജു വാര്യര്‍ എത്തിപ്പെട്ടതോടെ താരം മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാറായി മാറിയിരിക്കുകയാണ്. ഇന്ന് മലയാളത്തിലും ഇതര ഭാഷകളിലുമായി നിറഞ്ഞു നില്‍ക്കുകയാണ് മഞ്ജു വാര്യര്‍.
വെള്ളരിപട്ടണമാണ് മഞ്ജുവിന്റെ പുതിയ സിനിമ. സൗബിനാണ് സിനിമയിലെ നായകന്‍. രാഷ്ട്രീയ ആക്ഷേപ ഹാസ്യ പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കിയിരിക്കുന്നത്. വെള്ളരിപട്ടണത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിരുന്നത്. മഞ്ജു വാര്യര്‍ കെ പി സുനന്ദയായും സൗബിന്‍ ഷാഹിര്‍ സഹോദരനായ കെ പി സുരേഷ് ആയും ചിത്രത്തില്‍ അഭിനയിക്കുന്നു.
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാര്‍ ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അടുത്തിടെ മലയാളത്തിലെ തന്റെ പുതിയ സിനിമയുടെ പോസ്റ്ററും മഞ്ജു പങ്കുവെച്ചിരുന്നു. സൈജു ശ്രീധരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാകും ഇത്.
ഫൗണ്ട് ഫൂട്ടേജ് എന്ന മേക്കിംഗ് രീതിയിലുള്ള ചിത്രമായിരിക്കും ഇത്. മലയാളത്തില്‍ ആദ്യമായാണ് ഇത്തരം രീതി അവലംബിച്ച് ഒരു മുഴുനീള ചിത്രം വരുന്നത്. കണ്ടെത്തപ്പെടുന്ന ഒരു വീഡിയോ റെക്കോര്‍ഡിംഗിലൂടെ സിനിമയുടെ ഭൂരിഭാഗവും ഇതള്‍വിരിക്കുന്ന സിനിമാറ്റിക് ടെക്‌നിക് രീതിയാണ് ഫൗണ്ട് ഫൂട്ടേജ്. വരാനിരിക്കുന്ന മഞ്ജു വാര്യര്‍ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.
