Malayalam Breaking News
ആളുകൾക്ക് ദുൽഖറിനോട് ഭ്രമം പിടിച്ച ആരാധനയെന്ന് സംയുക്ത മേനോൻ! ആ ഭ്രമം ഇനി കൂടുകയേയുള്ളു,ഒരു യമണ്ടൻ പ്രേമകഥ ഉടൻ റിലീസ് ചെയ്യും !!!
ആളുകൾക്ക് ദുൽഖറിനോട് ഭ്രമം പിടിച്ച ആരാധനയെന്ന് സംയുക്ത മേനോൻ! ആ ഭ്രമം ഇനി കൂടുകയേയുള്ളു,ഒരു യമണ്ടൻ പ്രേമകഥ ഉടൻ റിലീസ് ചെയ്യും !!!
ആളുകൾക്ക് പതിനാറു മാസം നീണ്ട ഇടവേളയ്ക്കു ശേഷം ദുൽഖർ സൽമാന്റെ ഒരു മലയാള സിനിമ റിലീസിനെത്തുകയാണ്. ദുൽഖർ സൽമൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥ ഏപ്രിൽ 18 ന് റിലീസ് ചെയ്യും. ചിത്രത്തിലെ നായികയായ സംയുക്തമേനോൻ ആളുകൾക്ക് ദുൽഖറിനോട് ഭ്രമമായ ആരാധനയാണെന്ന്പറയുകയാണ്. ആരും ദുൽഖറിനെ ഒരിക്കലും വെറുക്കില്ലെന്നും അദ്ദേഹത്തിന്റെ ഓരോ സിനിമയും വളരെ ആകാംക്ഷയോടെയാണ് ജനങ്ങൾ കാണുന്നതെന്നും സംയുക്ത പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.
ലില്ലി, തീവണ്ടി എന്നീ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കവർന്ന നടിയാണ് സംയുക്ത മേനോൻ.
ബി.സി നൗഫൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ. സംയുക്ത മേനോൻ നായികയായി എത്തുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിഷ്ണു ഉണ്ണക്കൃഷ്ണനും ബിബിൻ ജോർജും ചേർന്നാണ്. സൗബിൻ ഷാഹിർ, രമേശ് പിഷാരടി, ധർമജൻ ബോൾഗാട്ടി, സലിം കുമാർ, വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.
നാദിർഷയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിംഗ് ജോൺ കുട്ടിയും നിർവഹിക്കുന്നു. ഹാസ്യത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ആന്റോ ജോസഫാണ് നിർമിക്കുന്നത്. ബിജോയ് നമ്പ്യാർ സംവിധാനം ചെയ്ത സോളോയാണ് ദുൽഖറിന്റേതായി ഒടുവിൽ റിലീസായ മലയാള സിനിമ. തുടർന്ന് താരം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. ദേസിംഗ് പെരിയസാമിയുടെ കണ്ണും കണ്ണും കൊള്ളയടിത്താൽ ആണ് താരത്തിന്റേതായി അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം.
samyuktha menon about duquer salmaan
