Malayalam Breaking News
ദയവു ചെയ്തു കുഞ്ഞിന് ആ പേരിടരുത് – കുഞ്ചാക്കോ ബോബനോട് അഭ്യർത്ഥനയുമായി ആരാധിക
ദയവു ചെയ്തു കുഞ്ഞിന് ആ പേരിടരുത് – കുഞ്ചാക്കോ ബോബനോട് അഭ്യർത്ഥനയുമായി ആരാധിക
By
മലയാളികൾക്കെല്ലാം ഒരുപോലെ സന്തോഷം തോന്നിയ ഒരു വാർത്തയായിരുന്നു കുഞ്ചാക്കോ ബോബന് കുഞ്ഞു ജനിച്ചത്. നീണ്ട പതിനാലു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ആൺകുഞ്ഞു പിറന്നത്. സമൂഹ മാധ്യമങ്ങളിൽ തന്റെ സന്തോഷം പങ്കു വച്ച കുഞ്ചാക്കോ ബോബനോട് അഭ്യർത്ഥനയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ആരാധിക .
ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് കുഞ്ഞിന്റെ പേരിനെ കുറിച്ചാണ്. കുട്ടിയുടെ കാലുകളുടെ ചിത്രം മാത്രമാണ് താരം പങ്കുവെച്ചിരുന്നത്. ഇപ്പോഴിത ഒരു രസകരമായ അഭ്യര്‍ഥനയുമായി താരത്തിന്റെ ഒരു ആരാധിക രംഗത്തെത്തിയിരിക്കുകയാണ്. കുട്ടിയുടെ പേര് തന്നെയാണ് ടോപ്പിക്ക്. ഈ അവസരത്തില്‍ ഇങ്ങനെ പറയാമോ എന്ന് അറിയില്ല. എന്ന ആമുഖത്തോടെയാണ് ആരാധികയുടെ അഭ്യര്‍ഥന. കുഞ്ഞിന് ബോബന്‍ എന്നോ ബോബി എന്നോ പേരിടരുതെന്നായിരുന്നു ആരാധികയുടെ അഭ്യര്‍ഥന.
അന്നും ഇന്നും മലയാളത്തിലെ ചോക്ലേറ്റ് ബോയ് ആരാണെന്ന് ചോദിച്ചാല്‍ എല്ലാവര്‍ക്കും ഓരേയൊരു ഉത്തരം മാത്രമായിരിക്കും. അത് മറ്റാരുമല്ല പ്രേക്ഷകരുടെ പ്രിയപ്പെട്ട ചാക്കോച്ചന്‍. കുടുംബ പ്രേക്ഷകര്‍ മുതല്‍ യൂത്തന്മാര്‍ വരെ ഒരു പോലെ ഇഷ്ടപ്പെടുന്ന താരമാണ് ചാക്കോച്ചന്‍. ഫാസില്‍ ചിത്രമായ അനിയത്തി പ്രാവിലൂടെ ചുവട് വെച്ച് പിന്നീട് മലയാളത്തിലെ ചോക്ലേറ്റ് ബോയിയായി മാറുകയായിരുന്നു.
മലയാളികളുടെ പ്രിയപ്പെട്ട ആ ചോക്ലേറ്റ് ബോയ് ഇന്ന് അച്ഛനയിരിക്കുകയാണ്. 14 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്‍- പ്രിയ ദമ്ബതിമാര്‍ക്ക് ആണ്‍കുഞ്ഞ് പിറന്നിരിക്കുന്നത്. താരം തന്നെയാണ് ജൂനിയര്‍ ചാക്കോച്ചന്റെ വരവ് തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരത്തിന് ആശംസകള്‍ നേര്‍ന്ന് സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
ചാക്കോച്ചനും പ്രിയയ്ക്കും അഭിനന്ദം അറിയിച്ച് സഹപ്രവര്‍ത്തകരും ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ജൂനിയര്‍ ചാക്കോച്ചന് സുസ്വാഗതം പിന്‍ഗാകിയ്ക്ക് ആശംസകള്‍ എന്നാണ് നടനും അവതാരകനുമായ കിഷോര്‍ സത്യ കുറിച്ചു. കൂടാതെ രമേഷ് പിഷാരടിയും ദമ്ബതിമാര്‍ക്ക് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നു ചാക്കോച്ചനം പ്രിയയ്ക്കും കുടുംബത്തിനും അഭിനന്ദങ്ങളെന്ന് എന്ന കുറിപ്പോടെ മാഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായിക സൗമ്യ സദാനന്ദനും ചാക്കോച്ചന്റെ സന്തോഷത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.
കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു സംവിധായകന്‍ അരുണ്‍ ഗോപി ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്നത്. കൂടാതെ നടന്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും ചാക്കോച്ചന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട്. ചാക്കോച്ചന്‍ പങ്കുവെച്ച കുഞ്ഞിന്റെ കാലുകളുടെ ചിത്രത്തിനൊപ്പമായിരുന്നു ഗോകുലും ആശംസകള്‍ നേര്‍ന്നത്. ഇത്തവണത്തെ ഈസ്റ്ററിന് ഇരട്ടി മധുരമെന്ന കുറിപ്പോടെയാണ് താരത്തിന്റെ സ്റ്റാറ്റസ് ചാക്കോച്ചന്‍ ഫ്രണ്ട് എന്ന കൂട്ടായ്മ ഷെയര്‍ ചെയ്തത്.
2005 ഏപ്രിലിലായിരുന്നു കുഞ്ചാക്കോ ബോബന്റേയും പ്രിയയുടേയും വിവാഹം. നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു ഏപ്രിലില്‍ തന്നെ താരത്തിന് കുഞ്ഞ് ജനിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസം ചാക്കോച്ചനും കുടുംബത്തിനും സന്തോഷങ്ങളുടെ മാസമായി മാറിയിരിക്കുകയാണ്. കുഞ്ചാക്കോബോബന്റെ ഫേസ്ബുക്ക് പേജില്‍ മാത്രമല്ല പ്രിയയ്ക്കും ആശംസകളുമായി പ്രേക്ഷകര്‍ എത്തിയിട്ടുണ്ട്. ” ഈ വാര്‍ത്ത കേള്‍ക്കാന്‍ കാത്തിരുന്ന ഒരുപാട് മലയാളികളുണ്ട്. അതിലൊരാളാണ് താനും എന്ന് കുറിച്ചുകൊണ്ട് ഒരു ആരാധിക ആശംസകള്‍ അറിയിച്ചിട്ടുണ്ട്.
fan girl to kunchacko boban
