Malayalam
വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ
വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല, പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്, വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി; സംവൃത സുനിൽ
ഇപ്പോൾ സിനിമയിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് സംവൃത സുനിൽ. രസികൻ എന്ന ലാൽ ജോസ് ചിത്രത്തിൽ ദിലീപിന്റെ നായികയായി ആയിരുന്നു സംവൃതയുടെ അഭിനയ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. ആ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ കൈനിറയെ ചിത്രങ്ങളായിരുന്നു സംവൃതയ്ക്ക് ലഭിച്ചത്. തുടർന്ന് മുൻനിര സംവിധായകരുടെ സിനിമകളിലും പ്രാധാന്യമുളള വേഷങ്ങളിൽ സംവൃത അഭിനയിച്ചു.
നായികയായും സഹനടിയായുമെല്ലാം തിളങ്ങിയ സംവൃത വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിൽക്കുകയാണ്. ഇപ്പോൾ കുടുംബത്തോടൊപ്പം അമേരിക്കയിൽ ആണ് താരത്തിന്റെ താമസം. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെങ്കിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. രസികനിലെ തങ്കി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രമാണ്. രസികന്റെ സെറ്റിൽ വെച്ചായിരുന്നു പതിനെട്ടാം പിറന്നാൾ ആഘോഷം.
ആദ്യ സിനിമയ്ക്കുശേഷം തുടരെ തുടരെ നിരവധി സിനിമകളിൽ നടി അഭിനയിച്ചു. അന്നും ഇന്നും മലയാളികൾക്ക് ഏറെ പ്രിയങ്കരിയാണ് സംവൃത. സംസാരം, പെരുമാറ്റം, വസ്ത്രധാരണം എന്നിവയിൽ ഇന്നും സംവൃതയെ വെല്ലാൻ മറ്റൊരു മലയാള നടിക്കും കഴിയില്ല. ഡയമണ്ട് നെക്വേസ്, അയാളും ഞാനും തമ്മിൽ, അരികെ തുടങ്ങിയ സിനിമകൾ സംവൃതയുടെ കരിയർ ഗ്രാഫ് ഉയർത്തി. കരിയറിലെ ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സംവൃതയുടെ വിവാഹം. യുഎസിൽ എഞ്ചിനീയറായ അഖിൽ ജയരാജനെയാണ് സംവൃത വിവാഹം ചെയ്തത്. 20112 ലായിരുന്നു വിവാഹം. ശേഷം യുഎസിലായിരുന്നു താരത്തിന്റെ താമസം.
ഇപ്പോഴിതാ കുടുംബസമേതം വെക്കേഷൻ ആസ്വദിക്കാനായി നാട്ടിലെത്തിയ സംവൃത വിശേഷങ്ങൾ പങ്കുവെക്കുന്നു. സിനിമയിൽ നിന്നും വിട്ടുനിൽക്കുക എന്നത് താൻ ആഗ്രഹിച്ച് എടുത്ത തീരുമാനമാണെന്ന് സംവൃത പറയുന്നു. ഒരു യൂട്യൂബ് ചാമലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് മദർഹുഡ്ഡാണ്. കുഞ്ഞുങ്ങളുടെ നിഷ്കളങ്കമായ സ്നേഹത്തിനും സംസാരത്തിനും പകരം വെയ്ക്കാൻ ഒന്നിനുമാവില്ല. കല്യാണം കഴിഞ്ഞിട്ട് പതിമൂന്ന് കൊല്ലമായി. 2015ൽ ആണ് ആദ്യത്തെ മകൻ പിറക്കുന്നത്. 2020ൽ രുദ്രയും പിറന്നു.
അവസാനം അഭിനയിച്ച സിനിമ അയാളും ഞാനും തമ്മിലാണ്. ഒരു ബ്രേക്കിന് വേണ്ടി ആ സമയത്തൊക്കെ ഞാൻ വളരെ അധികം ആഗ്രഹിക്കുന്നുണ്ടായിരുന്നു. ബാക്ക് ടു ബാക്ക് ഒരുപാട് സിനിമകൾ ആ സമയത്ത് ചെയ്തിരുന്നു. അതുകൊണ്ട് തന്നെ കുറച്ച് നാൾ ഫ്രീയായി ജീവിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ഹെക്ടിക്ക് ലൈഫിൽ നിന്നും ബ്രേക്ക് ആഗ്രഹിച്ചപ്പോഴായിരുന്നു കല്യാണം. വിവാഹം കഴിഞ്ഞ് അമേരിക്കയിലേക്ക് പോയതുകൊണ്ട് അവിടെ ആർക്കും എന്നെ അറിയില്ല.
പ്രൈവറ്റ് ലൈഫ് ആസ്വദിച്ചത് അവിടെ ചെന്നശേഷാണ്. വളരെ ഈസിയായി ഞാൻ ആ ലൈഫിലേക്ക് കയറി. പിന്നീട് ആദ്യത്തെ കുഞ്ഞ് പിറന്നശേഷം ഒരു കംബാക്ക് ആഗ്രഹിച്ചാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമ ചെയ്തത്. പതിനേഴാം വയസിലാണ് ഞാൻ ആദ്യ സിനിമയായ രസികൻ ചെയ്തത്. പതിനെട്ടാം പിറന്നാൾ രസികന്റെ സെറ്റിലായിരുന്നു.
ഒരു പബ്ലിക്കിന്റെ ഇടയിൽ പോയി എനിക്ക് പരിചയം ഇല്ല. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ എന്ന സിനിമയിൽ വന്നപ്പോൾ വലിയ മാറ്റങ്ങൾ വന്നു. ആ സിറ്റുവേഷൻ എനിക്ക് മനസിലാക്കാനായി. ഇപ്പോൾ സ്ക്രിപ്റ്റുകൾ കേൾക്കുന്നുണ്ട്. താത്പര്യം ഉള്ള കഥകൾ വന്നാൽ ഉറപ്പായും ചെയ്യും. സിനിമ മാറിയെങ്കിലും മാറ്റങ്ങൾ എല്ലാം അറിയുന്നുണ്ടായിരുന്നു. അപ്ടു ഡേറ്റാണ് ഞാൻ. അതുകൊണ്ട് തിരിച്ചുവരവിൽ എനിക്ക് അത്ര ബുദ്ധിമുട്ട് ഉണ്ടായില്ല.
ഇനിയൊരും കം ബാക്ക് പറ്റുമോയെന്ന് ഇടയ്ക്ക് മനസിൽ ഇങ്ങനെ ചോദ്യം വരുമെന്നും സംവൃത പറയുന്നു. ഭർത്താവ് അഖിലിനെ ബെസ്റ്റ്ഫ്രണ്ട് എന്നാണ് സംവൃത വിശേഷിപ്പിച്ചത്. അഖി ജീവിതത്തിലേക്ക് വന്നശേഷം ഞാൻ കൂടുതൽ കാം ആയി. ഈസി ഗോ ലക്കി പേഴ്സണാണ് അഖി. സ്ട്രസ് വന്നാലും കാം ആണ്. ഞാൻ മുമ്പ് അങ്ങനെയായിരുന്നില്ല.
ഇപ്പോൾ അഖിയെപ്പോലെയാണ് ഞാനും. തിരക്കിട്ട് ഒന്നും ചെയ്തിട്ട് കാര്യമില്ലെന്ന് മനസിലായി. അഖി നല്ലൊരു ഫ്രണ്ടാണ്. അണ്ടർസ്റ്റാന്റിങ്ങായ പാട്നറെ കിട്ടുന്നത് അനുഗ്രഹമാണ്. അഖി മുമ്പ് ടിപ്പിൽ ബാച്ച്ലർ ലൈഫായിരുന്നു നയിച്ചിരുന്നത്. ഞാൻ വന്നശേഷം അത് മാറി. ഞാനൊരു തലവേദനയാണെന്ന് അഖി പറയില്ലെന്ന് വിശ്വസിക്കുന്നു. ബാക്കിയൊക്കെ അദ്ദേഹം ആണ് പറയേണ്ടതെന്നും സംവൃത പറയുന്നു. മക്കൾക്ക് ഞാൻ അഭിനേത്രിയാണെന്ന് അറിയാം. മൂത്ത മകൻ കാര്യങ്ങൾ മനസിലാക്കി തുടങ്ങി. പക്ഷെ എന്റെ സിനിമകളൊന്നും മക്കൾ കണ്ടിട്ടില്ല. ഇപ്രാവശ്യം നാട്ടിൽ വന്നപ്പോഴാണ് മല്ലുസിങിലെ പാട്ട് അവർ ഇട്ട് കണ്ടതെന്നും സംവൃത പറയുന്നു.
2018 ൽ നായികാ നായകൻ എന്ന ഷോയിൽ ജഡ്ജായി സംവൃത എത്തി. സത്യം പറഞ്ഞാൽ വിശ്വസിക്കുമോ ആണ് സംവൃത അവസാനം അഭിനയിച്ച സിനിമ. 2019 ലാണ് ഈ സിനിമ റിലീസ് ചെയ്തത്. ആറ് വർഷങ്ങൾക്ക് ശേഷം സിനിമാ രംഗത്തേക്ക് തിരിച്ച് വരാനുള്ള ഒരുക്കത്തിലാണ് സംവൃത. ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെ സംവൃത ഇതേ കുറിച്ച് വ്യക്തമാക്കിയിരുന്നു. എന്ത് കൊണ്ടാണ് സിനിമാ രംഗത്ത് നിന്നും നീണ്ട ഇടവേളയെടുത്തതെന്നാണ് ആരാധകരുടെ ചോദ്യം. താൽക്കാലികമായി ഒരു ഇടവേള എടുക്കേണ്ട സമയമായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ വെെകാതെ നിങ്ങളെന്നെ കാണും എന്നാണ് സംവൃത മറുപടി നൽകിയത്.
ഇതേസമയം, ഈ വേളയിൽ നടിയുടെ പഴയ അഭിമുഖങ്ങളും വൈറലാകുന്നുണ്ട്. ഇത്രയും നാളത്തെ സിനിമാ ജീവിതത്തിൽ തനിക്ക് അഭിനയിക്കാൻ മോഹം തോന്നിയ ഒരു കഥാപാത്രത്തെ കുറിച്ച് നടി ഒരു അഭിമുഖത്തിൽ സംസാരിച്ചിരുന്നു. ഈ വാക്കുകളാണ് വൈറലായി മാറുന്നത്. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതി അവതരിപ്പിച്ച കാഞ്ചനമാല എന്ന കഥാപാത്രം തനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടെന്നാണ് സംവൃത പറഞ്ഞത്.
എന്നെ മോഹിപ്പിച്ച സിനിമയാണ് എന്ന് നിന്റെ മൊയ്തീൻ എന്ന് നടി പറയുന്നു. അതിലെ കാഞ്ചനമാലയുടെ കഥാപാത്രം എനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ട്. അത്രത്തോളം എന്നെ കൊതിപ്പിച്ച കഥാപാത്രമാണത്. പാർവ്വതി വളരെ മനോഹരമായി തന്നെ ആ കഥാപാത്രം ചെയ്തിട്ടുണ്ട്. ആ സിനിമ ഒരു ടോട്ടൽ വർക്കായിരുന്നു. ഓരോരുത്തരും അവരുടെ മാക്സിമം എഫേർട്ട് എടുത്തുണ്ടാക്കിയ മലയാളത്തിലെ എറ്റവും മികച്ച ക്ലാസിക്ക് സിനിമയാണെന്നും സംവൃത പറഞ്ഞു.
കുറച്ച് നാളുകൾക്ക് മുമ്പ് ഭർത്താവിനെ കുറിച്ചും കുടുംബത്തെ കുറിച്ചും സംവൃത പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
‘അച്ഛനും മക്കളും തമ്മിലുള്ള കളികളൊക്കെ കാണേണ്ടത് തന്നെയാണ്. അഖി മക്കളെ ഒത്തിരി സ്നേഹിക്കുന്ന നല്ല അച്ഛനാണ്. പക്ഷേ അച്ഛനെന്ന അഖിയെക്കാളും ഞാൻ കൂടുതൽ മാർക്ക് കൊടുക്കുന്നത് ഭർത്താവായ അഖിക്കാണ്. നല്ലൊരു സുഹൃത്താണ് അഖി. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും എന്നെ സപ്പോർട്ട് ചെയ്ത്, എനിക്ക് എന്റേതായ സ്വാതന്ത്ര്യവും സ്പേസും തരുന്ന ഭർത്താവ്. ഇപ്പോൾ ജോലിയ്ക്കൊപ്പം പാർട്ട് ടൈം ആയും അഖി ബിസിനസ് ചെയ്യുന്നുണ്ട്. അത് ഫുൾടൈം ആക്കാനുള്ള പ്ലാനിങ്ങുകൾ നടന്ന് കൊണ്ടിരിക്കുകയാണ്.
പ്രസവശേഷം മൂന്ന് മാസം കഴിഞ്ഞ് അമ്മയ്ക്കൊപ്പം നാട്ടിലേക്ക് മടങ്ങാനായിരുന്നു പ്ലാൻ. കൊവിഡ് വന്നതോടെ എല്ലാം പൊളിഞ്ഞു. അമ്മമ്മേം അച്ഛനും അഖിയുടെ മാതാപിതാക്കളുമെല്ലാം കുഞ്ഞുങ്ങളെ കാണാൻ കൊതിച്ച് ഇരുന്നതാണ്. വീഡിയോ കോൾ ചെയ്യുന്നത് കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു. കുഞ്ഞുങ്ങളെയും കൊണ്ട് ഇനി എന്ന് നാട്ടിൽ വരാൻ പറ്റുമെന്ന് ഒരു ഐഡിയയുമില്ല.
മാസ്കും മറ്റും ഇട്ട് ഇത്രയും ദൂരം കുട്ടികൾ ഇരിക്കില്ല. അനിയത്തി സംജുക്ത ചെന്നൈയിലെ ഒരു അമേരിക്കൻ മൾട്ടിനാഷ്ണൽ കമ്പനിയിൽ കമ്യൂണിക്കേഷൻ കൺസൽട്ടന്റ് ആയി ജോലി ചെയ്യുന്നു. എന്റെ പ്രസവത്തിന് തൊട്ട് മുൻപ് അവളും ഇവിടെ ഉണ്ടായിരുന്നു. അമ്മ വരുന്നതിന് തൊട്ട് മുൻപ് അവളായിരുന്നു എനിക്ക് സഹായം എന്നും സംവൃത പറഞ്ഞിരുന്നു. അനുജത്തിയ്ക്കൊപ്പമുള്ള ചിത്രങ്ങളും സംവൃത ഷെയർ ചെയ്തിരുന്നു.
അടുത്തിടെ സംവൃതയെ കുറിച്ച് പറഞ്ഞിരുന്ന ഗോസിപ്പുകളും ശ്രദ്ധ നേടിയിരുന്നു. നടൻ പൃഥ്വിരാജുമായി പ്രണയത്തിലാണെന്നായിരുന്നു പ്രചരിച്ചിരുന്ന വാർത്തകൾ. ഇതേ കുറിച്ച് പൃഥ്വിരാജും തുറന്ന് സംസാരിച്ചിട്ടുണ്ട്. താനും സംവൃതയും നല്ല സുഹൃത്തുക്കളാണെന്നാണ് അന്ന് പൃഥ്വിരാജ് പറഞ്ഞത്. തനിക്കൊപ്പം അഭിനയിച്ച നടിയായതുകൊണ്ട് ഗോസിപ്പ് വന്നതാകും. സംവൃതയായിട്ട് മാത്രമല്ല അക്കാലത്ത് തനിക്കൊപ്പം അഭിനയിച്ച കാവ്യ മാധവൻ, നവ്യ നായർ, ഭാവന തുടങ്ങിയ എല്ലാ നടിമാരുമായും തനിക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു.
തങ്ങളെ കുറിച്ച് വരുന്ന വാർത്തകൾ കേട്ട് താനും സംവൃതയും ചിരിക്കാറുണ്ട്. സംവൃതയുടെ വീട്ടിൽ പോയിരുന്നു. സംവൃതയുടെ വീട്ടുകാർക്കൊപ്പം ഭക്ഷണം കഴിച്ചു. സംവൃതയും കുടുംബവും തന്റെ വീട്ടിലേക്കും വരാറുണ്ട്. ഇതുകൊണ്ടൊക്കെയാകും ഗോസിപ്പ് വന്നത്. മാത്രമല്ല തനിക്കൊപ്പം അഭിനയിച്ച എല്ലാ നടിമാരോടും തനിക്ക് ഇൻഫാക്ചുവേഷൻ തോന്നിയിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്നുപറഞ്ഞിരുന്നു.
അടുത്തിടെ ഇത്തരം ചർച്ചകൾക്കിടെ പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ആദ്യം നവ്യ നായരുടെ പേരിലും പിന്നീട് കാവ്യ മാധവൻ, സംവൃത സുനിൽ, മീര ജാസ്മിൻ എന്നിങ്ങനെ മലയാളത്തിലെ ഒട്ടുമിക്ക യുവതാരസുന്ദരിമാരുടെ പേരിനൊപ്പം പൃഥ്വിയുടെ പേര് കൂടി ചേർത്ത് കഥകൾ വന്നിരുന്നു. എന്നാൽ അവരിലാരുമായിട്ടും പൃഥ്വിയ്ക്ക് അങ്ങനൊരു ബന്ധം ഉണ്ടായിട്ടില്ലെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്.
കുറേക്കാലം കാവ്യ മാധവന്റെ പേര് ചോദിച്ചു. പരിചയം വെച്ച് കല്യാണത്തിനും മറ്റും പോകും. അതിന്റെ പേരിൽ എന്തോ ഉദ്ദേശിച്ചാണ് അവരീ കല്യാണത്തിന് വന്നതെന്ന് പറയുന്നത് ശരിയല്ലെന്നും മല്ലിക സുകുമാരൻ ചൂണ്ടിക്കാട്ടി. അതുപോലെ സംവിത സുനിലും. അവർ രണ്ട് പേരും അഭിനയിച്ച മാണിക്യകല്ല് എന്ന സിനിമയുണ്ട്.
സംവൃതയ്ക്ക് പറ്റിയ വേഷമാണത്. എനിക്ക് സംവൃതയെ വളരെ ഇഷ്ടമാണ്. അടക്കവും ഒതുക്കവുമുള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. നല്ല സംസാരവുമാണ്. അഭിനയവും നല്ലത്. എനിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴും മോനോട് നല്ല ആർട്ടിസ്റ്റാണ് സംവൃതയെന്ന് ഞാൻ പറയുമായിരുന്നു. അവർ ഒരുമിച്ച് അഭിനയിച്ചപ്പോൾ നല്ല കെമിസ്ട്രി തോന്നി. അത് പറയുന്നതിൽ എന്താണ് തെറ്റ്. എല്ലാം കഴിഞ്ഞ് വളരെ ശക്തമായി കേട്ടു ഇപ്പോൾ മീര ജാസ്മിനെ കെട്ടുമെന്ന്. ഇത്തരം ഗോസിപ്പുകൾ പ്രചരിക്കുന്നത് തെറ്റാണെന്നും മല്ലിക സുകുമാരൻ വ്യക്തമാക്കിയിരുന്നു.
