Malayalam Breaking News
‘ഞാനൊരു സിനിമാ നടിയാണെന്ന് പോലും മറന്നു പോയി’; സംവൃത സുനിൽ!
‘ഞാനൊരു സിനിമാ നടിയാണെന്ന് പോലും മറന്നു പോയി’; സംവൃത സുനിൽ!
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. ഒരിടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രിയനടി. വിവാഹം കഴിഞ്ഞതിന് ശേഷം അഞ്ചുവര്‍ഷത്തെ ഇടവേള കഴിഞ്ഞ് സിനിമയില്‍ തിരിച്ചെത്തുകയാണ് മലയാളികളുടെ പ്രിയ നടി സംവൃത സുനില്‍. ഒരു വടക്കന്‍ സെല്‍ഫി സംവിധാനം ചെയ്ത പ്രജിത്ത് ഒരുക്കുന്ന ‘സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ’ എന്ന ചിത്രത്തിലൂടെയാണ് സംവൃത തിരികെ വരുന്നത്. വിവാഹത്തിന് ശേഷം അമേരിക്കയിലേക്ക് ചേക്കേറിയ സംവൃത ഇത്തരത്തിലൊരു തിരിച്ചു വരവ് പ്രതീക്ഷിച്ചില്ല. അതിനിടെ സിനിമ ഒരുപാട് മാറിപ്പോയെന്നും താരം പറയുന്നു. സ്റ്റാര്‍ ആന്റ് സ്റ്റൈലിന് നല്കിയ അഭിമുഖത്തിലാണ് സംവൃത മനസ്സു തുറന്നത്.
‘തിരക്കേറിയ ജീവിതത്തില്‍ നിന്ന് ഒരു ബ്രേക്ക് എടുക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. അതുകൊണ്ടു തന്നെ കിട്ടിയ ഇടവേള ഒരുപാട് ആസ്വദിച്ചിരുന്നു. അതിനാല്‍ നഷ്ടബോധം ഇല്ലായിരുന്നു. അമേരിക്കയില്‍ ഭര്‍ത്താവിന് ധാരാളം സുഹൃത്തുക്കളുണ്ട്. ക്രമേണ അവരെല്ലാം എന്റെ സുഹൃത്തുക്കളായി. അവര്‍ക്കിടയില്‍ ഒരിക്കല്‍ പോലും ഒറ്റപ്പെട്ടിട്ടില്ല. ആ കാലത്ത് ഞാനൊരു സിനിമാ നടിയാണെന്ന് പോലും മറന്നുപോയി. സാധാരണ വീട്ടമ്മയായി ഭര്‍ത്താവിനും മോനും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാന്‍ പഠിച്ചു. സത്യത്തില്‍ ഇത്രയും കാലം കടന്നു പോയത് അറിഞ്ഞില്ല.
അതിനിടയില്‍ ഒരു ചാനല്‍ റിയാലിറ്റിഷോയില്‍ ജഡ്ജിയായി വന്നു. അപ്പോഴാണ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ചമയമിടുന്നത്. ആ പരിപാടിക്കിടെയാണ് അഭിനയം എനിക്ക് ഏറെ സന്തോഷം തരുന്ന കാര്യമാണെന്ന് തിരിച്ചറിയുന്നത്’- സംവൃത പറഞ്ഞു.
samvrutha come back to cinema
