Bollywood
ഹൃതിക് റോഷനും സമീറ റെഡ്ഢിയും വിക്കിനെ അതിജീവിച്ചവരാണ് !
ഹൃതിക് റോഷനും സമീറ റെഡ്ഢിയും വിക്കിനെ അതിജീവിച്ചവരാണ് !
By
കുറവുകളെ മാറ്റി നിർത്തിയാണ് പല സിനിമ താരങ്ങളും മുൻ നിരയിലേക്ക് എത്തിയത് . ഈ കുറവുകളെ ഓർത്തു അന്തർമുഖരായി ഇരിക്കാതെ അവർ വിജയം കൈവരിച്ചു . അത്തരത്തിൽ ഒരാളാണ് താനെന്നു വെളിപ്പെടുത്തുകയാണ് സമീറ റെഡ്ഡി. വിക്ക് ഉണ്ടായിരുന്ന ആളാണ് സമീറ റെഡ്ഡി .
ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. വിക്കുണ്ടായിരുന്നതുകൊണ്ട് മറ്റുള്ളവരുടെ മുന്നില്‍നിന്ന് സംസാരിക്കാന്‍ എനിക്ക് ഭയമായിരുന്നു. സിനിമയുടെ ഓഡീഷനുവേണ്ടി പോയിരുന്ന കാലത്ത് അതെന്നെ വല്ലാതെ അലട്ടി. പ്രശ്നം മനസ്സിലാക്കിയ ഹൃത്വിക് എനിക്ക് ഒരു പുസ്തകം വായിക്കാന്‍ തന്നു. ആ പുസ്തകം എന്റെ ജീവിതം അടിമുടി മാറ്റിമറിച്ചു.
എന്നെപ്പോലെ അന്തര്‍മുഖനും വിക്കുണ്ടായിരുന്ന വ്യക്തിയുമാണ് ഹൃത്വിക്. അതൊരു വൈകല്യമല്ല എന്ന് അദ്ദേഹം ജീവിതത്തിലൂടെ കാണിച്ചുതന്നു. വ്യത്യസ്ത ശൈലിയില്‍ ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ഇന്ന് ഹൃത്വിക്കിന് സാധിക്കും. സൂപ്പര്‍ 30യില്‍ അദ്ദേഹം സംസാരിക്കുന്നത് ബിഹാറി ഛായയുള്ള ഹിന്ദിയാണ്.
വാരണം ആയിരം എന്ന ഗൗതം മേനോന് ചിത്രത്തില്‍ സൂര്യയുടെ നായികയായാണ് സമീറ തെന്നിന്ത്യയില്‍ തിളങ്ങി യ ത്. അവരുടെ മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടി. മലയാളത്തില്‍ മോഹന്‍ലാലിന്റെ നായികയായി ‘ഒരുനാള്‍ വരും’ എന്ന സിനിമയിലും വേഷമിട്ടു.
sameera reddy about hrithik roshan
