Connect with us

കുഞ്ഞു പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ , ഗർഭിണിയായ ആരാധികക്ക് രൺവീർ സിംഗ് നൽകിയ സർപ്രൈസ് !

Bollywood

കുഞ്ഞു പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ , ഗർഭിണിയായ ആരാധികക്ക് രൺവീർ സിംഗ് നൽകിയ സർപ്രൈസ് !

കുഞ്ഞു പിറക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ , ഗർഭിണിയായ ആരാധികക്ക് രൺവീർ സിംഗ് നൽകിയ സർപ്രൈസ് !

ബോളിവുഡിന്റെ പ്രിയ നടനും ദീപിക പദുക്കോണിന്റെ പ്രാണ നായകനുമാണ് രൺവീർ സിംഗ് . ആരാധകരോട് എന്നും വലിയ സ്നേഹവും പ്രകടിപ്പിക്കാറുണ്ട് താരം. പല രീതിയിലാണ് രൺവീർ ആരാധകർക്ക് സർപ്രൈസ് നൽകാറുള്ളത്. ഇപ്പോൾ ലണ്ടനിൽ തന്റെ പുതിയ ചിത്രമായ 83 യുടെ ഷൂട്ടിങിലാണ് രൺവീർ സിംഗ് . അതിനിടക്ക് ഗർഭിണിയായ ആരാധികക്ക് സർപ്രൈസ് നല്കയിരിക്കുകയാണ് രൺവീർ .

കിരൺ എന്ന യുവതി രൺവീർ സിംഗിന്റെ കടുത്ത ആരാധികയാണ്. രൺവീറിന്റെ ഫാൻസ്‌ പേജ് കൈകാര്യം ചെയ്യുന്നത് കിരൺ ആണ്. ലണ്ടനിൽ രൺവീർ എത്തുമ്പോളെല്ലാം കിരൺ വന്നു കാണാറുണ്ട്. എന്നാൽ ഇത്തവണ രൺവീർ എത്തിയപ്പോ തന്റെ ഗര്ഭകാലത്തിന്റെ അവസാന മാസങ്ങളിൽ ആയതിനാൽ കിരണിനു എത്താൻ സാധിച്ചില്ല.

ഇതറിഞ്ഞ രൺവീർ , കിരണിനു ഒരു സർപ്രൈസ് നല്കുകയാണയിരുന്നു . കിരണിന്റെ വീട്ടിലെത്തി അവരെ കണ്ടു. രൺവീർ എത്തുന്നതറിഞ്ഞു ആകാംക്ഷയും സന്തോഷവും അടക്കാനാകാതെ കിരൺ കിച്ചണിൽ ഒളിച്ചിരുന്നു . രൺവീർ തന്നെ പോയി കൂട്ടികൊണ്ടു വരികയും കെട്ടിപ്പിടിച്ചു വയറിൽ തൊട്ട് അനുഗ്രഹിക്കുകയും ചെയ്തു . ഒന്നര മണിക്കൂർ അവിടെ ചിലവഴിച്ച് കിരണിന്റെ ഭർത്താവിനെയും കുടുംബത്തിനേയുമൊക്കെ കണ്ടിട്ടാണ് രൺവീർ മടങ്ങിയത്.

ranveer singh visits pregnant fan in london

More in Bollywood

Trending

Recent

To Top