Malayalam
രഞ്ചു സഹോദരിയെപോലെയാണെന്നാണ് പറഞ്ഞിരുന്നത്, ലിവിംഗ് ടുഗെദറിൽ ആയിരുന്നില്ല; ആ സംഭവത്തിന് പിറ്റേദിവസം ഞങ്ങളുടെ മോൾ ഉണർന്നില്ല; പൊട്ടിക്കരഞ്ഞ് നടി രഞ്ജുഷയുടെ അച്ഛനും അമ്മയും!
രഞ്ചു സഹോദരിയെപോലെയാണെന്നാണ് പറഞ്ഞിരുന്നത്, ലിവിംഗ് ടുഗെദറിൽ ആയിരുന്നില്ല; ആ സംഭവത്തിന് പിറ്റേദിവസം ഞങ്ങളുടെ മോൾ ഉണർന്നില്ല; പൊട്ടിക്കരഞ്ഞ് നടി രഞ്ജുഷയുടെ അച്ഛനും അമ്മയും!
By
മലയാള മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ നടിയായിരുന്നു രഞ്ജുഷ മേനോൻ. സീരിയലുകളിൽ അഭിനയിച്ചുകൊണ്ടിരിക്കേയാണ് താരം മരണപ്പെടുന്നത്. സീരിയൽ സംവിധായകൻ മനോജ് ശ്രീലകവുമായി ലിംവിംഗ് റിലേഷനിലായിരുന്നു രഞ്ജുഷ. ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു രഞ്ജുഷയെ കണ്ടെത്തിയത്. ഇപ്പോഴിതാ തങ്ങളുടെ മരണത്തിന് കാരണം മനോജ് ആണെന്ന് പറയുകയാണ് മാതാപിതാക്കൾ.
വീട്ടിലോ സാമ്പത്തികമായോ എടുത്താൽ പൊങ്ങാത്ത ഭാരം അവൾക്കില്ല. മനോജ് ശ്രീലകത്തിന്റെ ശല്യവും ക്രൂരമായ പ്രവൃത്തികളുമാണ് അവൾ ഇങ്ങനെ ചെയ്യാനുള്ള കാരണമെന്നാണ് പിന്നീട് നടന്ന കാര്യങ്ങളിൽ നിന്നും, അവളുടെ കൂടെ ജോലി ചെയ്തവരുമായി സംസാരിച്ചതിൽ നിന്നും ഞങ്ങൾക്ക് വ്യക്തമായത്. രഞ്ചുവിന് ഒരു പ്രശ്നവുമുണ്ടാകില്ലെന്നും ഒരു സഹോദരനെപ്പോലെ നോക്കിക്കോളുമെന്നെല്ലാം പറയുമായിരുന്നു. ഞങ്ങളുടെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്.
മനോജ് ഞങ്ങളെയെല്ലാം പറഞ്ഞ് പറ്റിക്കുകയായിരുന്നു. ചതിയനാണ് അവൻ. എല്ലാ കാര്യങ്ങളും ഞങ്ങളോട് പറയുന്ന മകളായിരുന്നു രഞ്ചു. കൊറോണയ്ക്ക് മുമ്പ് വരെ ഞങ്ങളും അവൾക്കൊപ്പം ഷൂട്ടിങ് സെറ്റിൽ കൂട്ടുപോകാറുണ്ടായിരുന്നു. സുധാമണി സൂപ്പറാണ് എന്നൊരു സീരിയലിൽ അവൾ പ്രവർത്തിച്ച് തുടങ്ങിയശേഷം മനോജിൽ നിന്നും നിരന്തരം ഫോൺ കോളായിരുന്നു അവൾക്ക്.
മരിക്കുന്നതിന് മുമ്പ് ആനന്ദരാഗത്തിൽ അവളുടെ പിറന്നാൾ ആഘോഷിച്ചിരുന്നുവത്രെ. മനോജിനെ ആഘോഷം അറിയിച്ചില്ലായിരുന്നു. അതിന്റെ പേരിൽ അയാൾ വന്ന് അവളോട് വളരെ മോശമായ രീതിയിൽ പെരുമാറിയെന്ന് അവളുടെ സുഹൃത്തുക്കൾ പറഞ്ഞു. അവളുടെ പിറന്നാൾദിവസം ആഘോഷം നടത്താൻ അവളും സുഹൃത്തുക്കളും തീരുമാനിച്ചിരുന്നു. എന്നാൽ അവളുടെ ആഘോഷമെല്ലാം ഞാൻ ഇന്നത്തോടെ നിർത്തികൊടുക്കാമെന്ന് മനോജ് പറയുന്നത് മറ്റൊരു ആർട്ടിസ്റ്റ് കേട്ടു.
അതിന്റെ പിറ്റേദിവസം എന്റെ മോൾ ഉണർന്നില്ല. പക്ഷെ ഇതൊന്നും പറയാൻ ഞങ്ങൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. മാത്രമല്ല മോൾക്ക് എന്താണ് സംഭവിച്ചതെന്ന് ആരും ഇതുവരെ ഞങ്ങളോട് വന്ന് ചോദിക്കുക പോലും ചെയ്തിട്ടില്ല. അയാൾ എന്ത് അടിസ്ഥാനത്തിലാണ് അവൾ ലിവിങ് ടുഗെതറായിരുന്നുവെന്നും അയാളെ കല്യാണം കഴിച്ചിട്ടുണ്ടെന്നുമെല്ലാം പറയുന്നത്. അവസാനമായപ്പോൾ അവൾക്ക് അയാളെ അറപ്പായിരുന്നു.
വീട്ടിൽ വന്നാൽ തിരുവനന്തപുരത്തേക്ക് പോകാൻ തന്നെ അവൾക്ക് താൽപര്യമില്ലായിരുന്നു. ഫ്ലാറ്റ് അയാളുടെ പേരിലാണെന്നും പറയുന്നുണ്ട്. ലോകം എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല. കാരണം ഭർത്താവും മകളും അവൾക്കുമുണ്ട്. ഇപ്പോഴും നന്നായി തന്നെയാണ് പോകുന്നത്. ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്നാണ് മനോജ് ഞങ്ങളോട് പറഞ്ഞിരുന്നത്. മാത്രമല്ല രഞ്ചു സഹോദരിയെ പോലെയാണെന്നും പറയുമായിരുന്നു.
അവൾ മരിച്ച് കിടന്ന സ്ഥലത്തെ ഒരു ഡോർ തുറന്ന് കിടക്കുകയായിരുന്നുവത്രെ. അവിടെ ഏണി വെച്ച് കേറിയാണ് മനോജ് അവളുടെ ബോഡി കയറിൽ നിന്നും താഴെയിറക്കിയത്. അവൾക്ക് 76 കിലോ ഭാരമുണ്ട്. ഫാനിന്റെ ഒരു ലീഫിലാണത്രെ അവൾ തൂങ്ങിയത്. പക്ഷെ ഫാനിന് ഒരു കേടുപാടും സംഭവിച്ചിട്ടില്ല. ആരുടെയും സഹായമില്ലാതെ അയാൾ 76 കിലോ തൂക്കമുള്ള അവളെ ഉയർത്തിപിടിച്ച് കഴുത്തിലെ കുടുക്ക് അഴിച്ചു. ഇതൊക്കെ ഞങ്ങളിൽ സംശയമുണ്ടാക്കി. അത്കൊണ്ടാണ് ആത്മഹത്യയല്ല കൊലപാതകമാണെന്ന് പറയാൻ കാരണം.
ആർട്ടിസ്റ്റുകൾക്ക് മനോജിനെ പേടിയാണ്. സംവിധായകനായതു കൊണ്ട് അവസരം നഷ്ടപ്പെടുത്തിയാലോയെന്ന്. അതുകൊണ്ട് എല്ലാം തുറന്ന് പറയാൻ അവർക്കും പേടിയാണ്. മോള് മരിച്ചശേഷം മനോജ് വന്നിട്ടില്ല, വിളിച്ചിട്ടില്ല. മോള് മരിക്കുന്നതിന് മുമ്പ് അവളെ മനോജ് ആശുപത്രിയിൽ കൊണ്ടുപോയിട്ടുണ്ട്. പക്ഷെ ഞങ്ങളോട് അത് പറഞ്ഞില്ല. അതുപോലെ മനോജ് മോൾക്ക് ഉറക്ക ഗുളിക വാങ്ങിക്കൊടുത്തിരുന്നു.
വയ്യാത്തതുകൊണ്ടാണ് ഉറക്ക ഗുളിക വാങ്ങിയതെന്നും അവൾ പറഞ്ഞു. മനോജ് എന്തൊക്കെ ഗുളികയാണ് മോൾക്ക് വാങ്ങികൊടുത്തിട്ടുള്ളതെന്ന് അറിയില്ല. അവിടെ ചെന്നപ്പോൾ ഇവിടെ നിന്ന് പോയവരോട് പോലീസ് മോശമായി പെരുമാറി. അതുപോലെ മനോജിന്റെ മൊഴി പോലീസ് എടുത്തിട്ടില്ല. മറ്റുള്ളവരുടെ മൊഴി വായിക്കാനും തന്നില്ലെന്നും രഞ്ജുഷയുടെ മാതാപിതാക്കൾ പറയുന്നു.