News
അവള്‍ എന്ത് സുന്ദരിയാണ്….! സാമന്തയുടെ അഴകിനെ വര്‍ണിച്ച് വിക്രം; ആ സൗഹൃദം ഇപ്പോഴും ഉണ്ടോയെന്ന് ആരാധകര്‍
അവള്‍ എന്ത് സുന്ദരിയാണ്….! സാമന്തയുടെ അഴകിനെ വര്‍ണിച്ച് വിക്രം; ആ സൗഹൃദം ഇപ്പോഴും ഉണ്ടോയെന്ന് ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള സൂപ്പര്‍ താരമാണ് സാമന്ത. തെന്നിന്ത്യന്‍ സിനിമാ ലോകത്ത് വലിയ ചര്‍ച്ചാ വിഷയമായിരുന്നു സമാന്തയ്ക്ക് മയോസിറ്റിസ് എന്ന അപൂര്‍വ അസുഖം ബാധിച്ചത്. താരം തന്നെയാണ് ഈ വിവരം പങ്കുവെച്ചിരുന്നതും. പേശികളെ ബാധിക്കുന്ന ഈ രോഗത്തിന്റെ ചികിത്സയിലാണ് താനെന്നാണ് സമാന്ത പറഞ്ഞത്. സമാന്തയ്ക്ക് ആശ്വാസ വാക്കുകളുമായി നിരവധി പേരാണ് ഇതിനകം രംഗത്തെത്തിയത്.
ഇപ്പോഴിതാ സമാന്തയെക്കുറിച്ച് മുമ്പാെരിക്കല്‍ നടന്‍ വിക്രം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലാകുന്നത്. 2015 ല്‍ 10 എന്‍ട്രതുക്കുള്ളെ എന്ന സിനിമയിലാണ് വിക്രമും സമാന്തയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്. ഈ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്തപ്പോഴാണ് വിക്രം സമാന്തയെ കുറിച്ച് സംസാരിച്ചത്.
സമാന്തയുടെ അഴകിനെയും അഭിനയത്തെയും പുകഴ്ത്തിയാണ് വിക്രം അന്ന് സംസാരിച്ചത്. ഷോയില്‍ സമാന്തയും വിക്രമിനൊപ്പം പങ്കെടുത്തിരുന്നു. നീ ഇന്ന് വളരെ സുന്ദരി ആയിരിക്കുന്നു. ഇതിന് മുമ്പ് സമാന്തയെ ഒരിക്കലും ഇത്രയും സുന്ദരി ആയി കണ്ടിട്ടില്ലെന്ന് വിക്രം പറഞ്ഞു. ഇത് കേട്ട് സമാന്ത പുഞ്ചിരിച്ചു.
ഇതിന് ശേഷം ഒപ്പം അഭിനയിച്ച നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴും വിക്രം സമാന്തയെ പുകഴ്ത്തി. സ്വീറ്റ് ആയ കോ സ്റ്റാര്‍ അനുഷ്‌ക ഷെട്ടി ആണ്. ഐശ്വര്യ റായ് ആണ് പ്രൊഫഷണല്‍ ആയ നടി, ഏറ്റവും സുന്ദരി എമി ജാക്‌സണും. തൃഷ വളരെ കൂള്‍ ആയ നടി ആണ്. ഇവരെല്ലാം കൂടി ചേര്‍ന്നതാണ് സമാന്ത, എന്നാണ് വിക്രം പറഞ്ഞത്.
10 എന്‍ട്രതുക്കുള്ളെ എന്ന സിനിമയ്ക്ക് ശേഷം ഇരുവരും പിന്നീട് ഒരുമിച്ച് അഭിനയിച്ചിട്ടില്ല. ഇവര്‍ തമ്മില്‍ ഇപ്പോഴും ഈ സൗഹൃദം ഉണ്ടോയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സാമന്തയ്ക്ക് രോഗശാന്തി നേര്‍ന്ന് എത്തിയവരുടെ കൂട്ടത്തില്‍ വിക്രമിനെ കാണാത്തതാണ് ആരാധകരുടെ ഈ സംശയത്തിന് കാരണം.
അതേസമയം, പൊന്നിയിന്‍ സെല്‍വനാണ് വിക്രത്തിന്റെ ഒടുവിലത്തെ റിലീസ്. സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു. മണിരത്‌നം സംവിധാനം ചെയ്ത സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
