Connect with us

ജാനുവെന്ന കഥാപാത്രം വലിയൊരു വെല്ലുവിളിയായിരുന്നു,96 നെകുറിച്ച് സമാന്ത!

Movies

ജാനുവെന്ന കഥാപാത്രം വലിയൊരു വെല്ലുവിളിയായിരുന്നു,96 നെകുറിച്ച് സമാന്ത!

ജാനുവെന്ന കഥാപാത്രം വലിയൊരു വെല്ലുവിളിയായിരുന്നു,96 നെകുറിച്ച് സമാന്ത!

സിനിമാ പ്രേമികൾ ഒരിക്കലും 96 എന്ന ചിത്രം മറക്കാനിടയില്ല.ഇത്രനാളും സിനിമയിൽ ആവിഷ്ക്കരിച്ച പ്രണയത്തിന് മറ്റൊരു ഭാവതലം കൊണ്ടുവന്ന ചിത്രം.അതുകൊണ്ട് തന്നെ സിനിമ പ്രേക്ഷകരെ വളരെ വലിയ രീതിയിൽ സ്വാധീനിച്ചിട്ടുണ്ടന്ന് തന്നെ പറയാം.സിനിമയിലെ തൃഷയുടെയും വിജയ് സേതുപതിയുടേയും കെമിസ്ട്രി ആരാധകർ സന്തോഷത്തോടെ ഏറ്റെടുത്തു.തമിഴിൽ പുറത്തിറങ്ങിയ ചിത്രം പിന്നീട് കന്നടയിലും പുറത്തിറക്കിയിരുന്നു.ഇപ്പോളിതാ ഇതിന് പിന്നാലെ ചിത്രം തെലുങ്കിലേക്കും എത്തുകയാണ്. തെലുങ്ക് പതിപ്പിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സാമന്ത. ട്വിറ്ററിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് വ്യക്തമാക്കിയത്.

ജാനുവെന്ന കഥാപാത്രം വലിയൊരു വെല്ലുവിളിയായിരുന്നു, വിജയ് സേതുപതിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് ഷര്‍വാനന്ദാണ്. കെനിയ , മാലിദ്വീപ്, ഹൈദരാബാദ്, വിശാഖപട്ടണം തുടങ്ങിയ സ്ഥലങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. തമിഴ് പതിപ്പിന് ഗാനമൊരുക്കിയ ഗോവിന്ദ് വസന്ത തന്നെയാണ് തെലുങ്ക് പതിപ്പിലും എത്തുന്നത്. സാമന്തയുടെ ട്വീറ്റ് ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. നഷ്ടപ്രണയത്തിന്റെ കഥയുമായെത്തിയ ചിത്രത്തിന് മികച്ച വിജയമായിരുന്നു ലഭിച്ചത്. 2018 ലെ റിലീസുകളില്‍ മികച്ച നേട്ടം സ്വന്തമാക്കിയ സിനിമ കൂടിയായിരുന്നു ഇത്.

സഹപാഠികളായ ജാനകി ദേവിയുടേയും കെ രാമചന്ദ്രന്റേയും നഷ്ട പ്രണയത്തിന്റെ കഥയുമായാണ് ചിത്രം എത്തിയത്. 22 വര്‍ഷത്തിന് ശേഷം ഇരുവരും വീണ്ടും കാണുന്നതും അന്ന് പറയാതെ പോയ പ്രണയം തുറന്നുപറയുകയും പിന്നീട് ഇരുവരും പിരിയുകയുമായിരുന്നു. തൃഷയും വിജയ് സേതുപതിയും ആദ്യമായൊരുമിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ഇത്. ഫോട്ടോഗ്രാഫറുടെ വേഷത്തിലായിരുന്നു വിജയ് സേതുപതി എത്തിയത്. ത്രിഷയുമായുള്ള കെമിസ്ട്രിക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

samantha tweet about movie 96

More in Movies

Trending

Recent

To Top