നടി സാമന്ത ഗർഭിണി? മുത്തശ്ശിയും മുത്തച്ഛനുമാവാനൊരുങ്ങി നാഗാർജ്ജുനയും അമലയും
തെന്നിന്ത്യന്‍ സിനിമയില്‍ നായികാനടിയായി ഇപ്പോഴും തിളങ്ങിനില്‍ക്കുന്ന താരമാണ് സാമന്ത അക്കിനേനി. നടൻ നാഗചൈതന്യയുമായുളള വിവാഹ ശേഷവും നടി സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു. സാമന്തയുടെയും നാഗചൈതന്യയുടെയും പുതിയ വിശേഷങ്ങള്‍ അറിയാനെല്ലാം വലിയ താല്പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്.
സാമന്തയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ് . നടി സിനിമകളില്‍ നിന്നും ഇടവേളയെടുക്കാന്‍ ഒരുങ്ങുന്നുവെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. നടി ഗര്‍ഭിണിയാണെന്നും സിനിമ വിടാന്‍ തീരുമാനിച്ചതായുമാണ് പുതിയ വാര്‍ത്ത. തെലുങ്ക് സിനിമാ ലോകത്ത് ഇപ്പോള്‍ എറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് സാമന്ത.
ഗര്‍ഭിണിയാണെന്ന് നടിയുടെ ഭാഗത്തുനിന്ന് പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും സാം ആര്‍മിക്ക് ഒന്നടങ്കം സന്തോഷം നല്കുന്ന വാര്‍ത്ത ഉടനുണ്ടാകുമെന്നാണ് അറിയുന്നത്. ഗര്‍ഭിണിയായതിനാല്‍ നടി പുതിയതായി വരുന്ന പ്രോജക്ടുകള്‍ ഒന്നും സ്വീകരിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഷര്‍വാനന്ദ് നായകനാവുന്ന 96ന്റെ തെലുങ്ക് റീമേക്കാണ് സാമന്തയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം.
96 നടിയുടെതായി വരുന്ന അവസാന ചിത്രമാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗര്‍ഭിണിയായതിന്റെ ആദ്യ ഘട്ടത്തിലാണ് നടിയുളളതെന്നും സന്തോഷ വിവരം ഉടന്‍ സാമന്ത പുറത്തുവിടുമെന്നാണ് ഓണ്‍ലെന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2017ലായിരുന്നു നാഗചൈതന്യയും സമാന്തയും തമ്മിലുളള വിവാഹം നടന്നത്.
വിവാഹ ശേഷമുളള ചിത്രങ്ങളെല്ലാം ഇവര്‍ എപ്പോഴും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയെല്ലാം പങ്കുവെച്ചിരുന്നു. യെ മായ ചെസാവേ എന്ന തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിച്ചിരുന്നത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലായിരുന്നു താരജോഡികളുടെ വിവാഹം നടന്നത്. വിവാഹ ശേഷം കുടുംബ ജീവിതത്തിനൊപ്പം തന്നെ സിനിമകളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോവുകയായിരുന്നു താരദമ്പതികള്‍.
വിവാഹ ശേഷം മജിലി എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഇത് തിയ്യേറ്ററുകളില്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. മജിലിക്കു പുറമെ തമിഴില്‍ സൂപ്പര്‍ ഡീലക്സും തെലുങ്കില്‍ ഒ ബേബി എന്ന ചിത്രവും സാമന്തയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമന്തയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. തമിഴിലും തെലുങ്കിലുമായിട്ടാണ് നടി ഇപ്പോള്‍ കൂടുതല്‍ സജീവമായികൊണ്ടിരിക്കുന്നത്. കുടുംബവുമായി ബന്ധപ്പെട്ടുളള പുതിയ കാര്യങ്ങള്‍ പുറത്തുപറയാന്‍ പലപ്പോഴും മടിക്കാറുളളവര് കൂടിയാണ് താരജോഡികള്‍.
തെലുങ്കിലും തമിഴിലുമായി നിരവധി സൂപ്പര്‍ താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുളള താരമാണ് സാമന്ത. ഇവയെല്ലാം തിയ്യേറ്ററുകളില്‍ വലിയ വിജയം നേടുകയും ചെയ്തിരുന്നു. സിനിമയിലെത്തി വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും ഇപ്പോഴും മികച്ച സ്വീകാര്യതയാണ് നടിയുടെ സിനിമകള്‍ക്ക് ലഭിക്കാറുളളത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം തന്നെ ഗ്ലാമര്‍ വേഷങ്ങളും കൂടുതലായി ചെയ്തുകൊണ്ടായിരുന്നു നടി തിളങ്ങിയിരുന്നത്.
സൂപ്പര്‍ താര ചിത്രങ്ങള്‍ക്കിടയിലും കേന്ദ്രകഥാപാത്രമായുളള സിനിമകളും നടി ചെയ്തിരുന്നു. വിവാഹ ശേഷം അവസരങ്ങള്‍ കൂടുതലായി വരുന്നുണ്ടെങ്കിലും വളരെയധികം സെലക്ടീവായികൊണ്ടാണ് നടി സിനിമകള്‍ ചെയ്യുന്നത്. ഗ്ലാമര്‍ വേഷങ്ങള്‍ കുറച്ച് അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ നടി കൂടുതലായി ചെയ്യുന്നു. മാസ് എന്റര്ടെയ്ന് ചിത്രങ്ങള്‍ക്കൊപ്പം തന്നെ എല്ലാ തരം സിനിമകളും നടി ചെയ്തിരുന്നു.
samantha- pregnancy
