Connect with us

തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കി;ജസ്റ്റ് റിമംബർ ദാറ്റ്

general

തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കി;ജസ്റ്റ് റിമംബർ ദാറ്റ്

തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കി;ജസ്റ്റ് റിമംബർ ദാറ്റ്

നടനും എംപിയുമായ സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ എംഎ നിഷാദ്. തിരുവനന്തപുരം മേയർ വികെ പ്രശാന്തിനെ പ്രശംസിച്ചു കൊണ്ടെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേഷ് ഗോപിയ്‌ക്കെതിരെ വിമർശിച്ചുകൊണ്ട് നിഷാദ് രംഗത്ത് വന്നിരിക്കുന്നത്. പ്രളയക്കെടുതിയിൽ കേരളം
ദുരിതം അനുഭവിക്കുമ്പോൾ സുരേഷ് ഗോപി എവിടെയാണെന്നാണ് അദ്ദേഹം ചോദിക്കുന്നത്.

നടന്റെ പ്രസിദ്ധമായ ഡയലോഗോടു കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. Just Remember That !!!!പഴയ ഹിറ്റായ ഒരു സിനിമാ ഡയലോഗാണ്…ഇതിവിടെ പറയാൻ കാരണമെന്താണെന്ന് ചോദിച്ചാൽ, ഈ ചിത്രം തന്നെ ഉത്തരം നൽകും…. താരതമ്യം അല്ല കേട്ടോ..

ഇങ്ങ് തെക്ക് നമ്മടെ തിരോന്തോരത്ത്,ഒരു നഗര പിതാവുണ്ട് പേര് പ്രശാന്ത്…വാക്കിലല്ല,പ്രവർത്തിയിലാണ് കാര്യം എന്ന് തെളിയിച്ച നമ്മുടെ സ്വന്തം മേയർ..

ഇതെഴുതുമ്പോൾ,അങ്ങ് വടക്ക് ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്കായി നാൽപ്പതാമത്തെ ലോഡും കേറ്റി ലോറി പോയി കഴിഞ്ഞു.അടുത്ത ലോഡിനായി നമ്മടെ പൈലുകൾ റെഡിയാണണ്ണാ…ചിലരുടെ ഭാഷയിൽ ദേ പോയീ..ദാ വന്നൂ…അനന്തപദ്മനാഭന്റ്റെ മണ്ണങ്ങനെയാ..ആരെയും ചതിക്കില്ല..കൊടുത്തിട്ടേയുളളു മനസ്സ് നിറഞ്ഞ് ..അതാണ് ശീലം…എത്ര വലിയ പുലിയാണെന്കിലും,ഇവിടെ ഈ അനന്തപുരിയിൽ വരണം…ഒന്നു നിവർന്ന് നിൽക്കണമെന്കിൽ….അത് ചരിത്രം…തെക്കൻ മാസ്സാണ്…മരണ മാസ്സ്.

ഗോപിയണ്ണനെ പറ്റി മനപ്പൂർവ്വം പറയാത്തതാണ്…തൃശൂർ എടുത്ത് പൊക്കാൻ നോക്കിയതാ..നടു ഉളുക്കിയെന്നാണ് നാട്ട് വർത്തമാനം. ക്ഷിണം കാണും.അതാ രക്ഷാ പ്രവർത്തനത്തിനിടക്ക് ജീവൻ ഹോമിച്ച ലിനുവിന്റ്റെ അമ്മയെ ഒന്നു സ്വാന്തനിപ്പിക്കാമായിരുന്നു.മോഹൻ ലാലും,മ്മൂട്ടിയുമൊക്കെ അവരെ വിളിച്ചു. സഹായവും വാഗ്ദാനം ചെയ്തു. എന്തിന് ജയസൂര്യ കൊടുത്തു അഞ്ച് ലക്ഷം. ചുമ്മാ പറഞ്ഞന്നേയുളളൂ… എന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ദുരിതപ്പെയ്ത്തിൽ അകപ്പെട്ടവർക്കായി അകമൊഴിഞ്ഞ സഹായുമായി എത്തയ തിരുവനന്തപുരം മേയർ പ്രശാന്തിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു. സന്തോഷം ശ്രീ പ്രശാന്ത് ദുരിതക്കയത്തിൽ വീണുപോയവരോടൊപ്പം മനസ്സ് അറിഞ്ഞു നിൽക്കുന്നതിൽ! രാഷ്ട്രിയവും മതവുമൊക്കെ മനുഷ്യത്വം എന്ന വികാരത്തിന്റെ അതിരുകൾക്കപ്പുറത്താണെന്നു പ്രവർത്തിയിലൂടെ കാണിച്ചു തരുന്നതിൽ! തെങ്ങും തെക്കനും ചതിക്കില്ല- സംവിധായകൻ അരുൺ ഗോപി കുറിച്ചു.

ദുരന്തമുണ്ടായതിനു ശേഷം തെക്കൻ കേരളത്തിൽ നിന്ന് വേണ്ടത്ര സഹായം ലഭിച്ചില്ലെന്നുളള ആരോപണം ഉയർന്നിരുന്നു. പിന്നീട് തിരുവനന്തപുരം ജില്ലകളക്ടർക്കെതിരെയും രൂക്ഷമായ ആരോപണം ഉയർന്നിരുന്നു.തത്കാലം അവശ്യവസ്തുക്കളുടെ കുറവ് അനുഭവപ്പെടുന്നില്ലെന്നും അവ അയക്കേണ്ട സാഹചര്യമില്ലെന്നും തിരുവനന്തപുരം കളക്ടര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു. തുടർന്ന് കളക്ടർ ലീവിൽ പ്രവേശിച്ചതുമൊക്കെ വൻ വിവാദത്തിന് വഴിവെച്ചിരുന്നു.ഈ സാഹചര്യത്തിലായിരുന്നു മേയറുടെ നേത്യത്വത്തിൽ എഴുപതോളം ലോഡ് നിറയെ അവശ്യവസ്തുക്കള്‍ ദുരിതമനുഭവിക്കുന്നവരിലേയ്ക്ക് എത്തിച്ചിരുന്നു . തിരുവനന്തപുരം മേയറുടെ കയ്യഴിഞ്ഞുളള സഹായത്തിന് പ്രോത്സാഹനം നൽകിയ സമൂഹ മാധ്യമങ്ങളിൽ രസകരമായ ട്രോളുകൾ ഉയർന്നിരുന്നു

suresh gopi- mayor vk prashanth- M A nishad facebook post

Continue Reading
You may also like...

More in general

Trending