News
സാമന്തയുടെ രോഗത്തിന് ശമനമില്ല; ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേയ്ക്ക് പുറപ്പെട്ട് നടി
സാമന്തയുടെ രോഗത്തിന് ശമനമില്ല; ചികിത്സയ്ക്കായി ദക്ഷിണ കൊറിയയിലേയ്ക്ക് പുറപ്പെട്ട് നടി
കുറച്ച് നാളുകള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയ്ക്ക് മയോസൈറ്റിസ് രോഗമാണെന്ന വാര്‍ത്ത പുറത്തെത്തിയത്. രോഗ വിവരം താരം തന്നെയാണ് ആരാധകരെ അറിയിച്ചത്. രോഗ വിവരം പറഞ്ഞു വികാരാതീത ആയ സാമന്തയുടെ വിഡിയോയും വൈറല്‍ ആയിരുന്നു.
ഇപ്പോള്‍ താരം ചികത്സയ്ക്കായി ദക്ഷിണ കൊറിയയിലേയ്ക്ക് പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കഴിഞ്ഞ മാസമാണ് മയോസൈറ്റിസ് രോഗം ബാധിച്ചതായി സമാന്ത വെളിപ്പെടുത്തിയത്. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ തേടിയാണ് താരം ദക്ഷിണ കൊറിയയിലേക്ക് പോകുന്നത് എന്നാണ് പുറത്തു വരുന്ന വിവരം . നേരത്തെ ഹൈദരാബാദില്‍ തന്നെ ഇതിനായി ആയുര്‍വേദ ചികിത്സ നടത്തുമെന്ന തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.
ഉടന്‍ ദക്ഷിണ കൊറിയയിലേക്ക് പോകുമെന്നും ഏതാനും മാസങ്ങള്‍ താരം അവിടെ ചികിത്സയ്ക്കായി തുടരേണ്ടി വരുമെന്നുമാണ് പ്രമുഖമാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ചികിത്സയ്ക്ക് ശേഷം വിജയ് ദേവരകൊണ്ടയ്ക്കൊപ്പമുള്ള ഖുഷിയുടെ ചിത്രീകരണം പുനാരാരംഭിക്കാനിരിക്കുകയാണ്.
രോഗപ്രതിരോധ സംവിധാനത്തെയും പേശികളെയും ആക്രമിക്കുന്ന ഒരു അവസ്ഥയാണ് മയോസൈറ്റിസ്. പേശികളുടെ ബലക്കുറവും എല്ലുകള്‍ക്ക് വേദനയുമാണ് മയോസൈറ്റിസിന്റെ പ്രധാന ലക്ഷണം. ഇടയ്ക്കിടെ വീഴുക, കുറച്ചുസമയം നില്‍ക്കുകയോ നടക്കുകയോ ചെയ്താല്‍ ക്ഷീണം അനുഭവപ്പെടുക എന്നിവയും ഇവയുടെ ലക്ഷണങ്ങളാണ്.
