Actress
കഴിഞ്ഞ വർഷം മാത്രം 15 ഓളം ബ്രാൻഡുകളുടെ ഓഫറുകളാണ് വേണ്ടെന്ന് വെച്ചത്, കുറഞ്ഞത് മൂന്ന് ഡോക്ടർമാരോടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കും; സാമന്ത
കഴിഞ്ഞ വർഷം മാത്രം 15 ഓളം ബ്രാൻഡുകളുടെ ഓഫറുകളാണ് വേണ്ടെന്ന് വെച്ചത്, കുറഞ്ഞത് മൂന്ന് ഡോക്ടർമാരോടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കും; സാമന്ത
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ സാമന്തയ്ക്ക് കഴിഞ്ഞു. തമിഴലും, തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയച്ച നടിക്ക് ആരാധകരും ഏറെയാണ്. മോഡലിംഗിലൂടെയായിരുന്നു സമാന്ത തന്റെ കരിയർ ആരംഭിച്ചത്.
ഗൗതം വാസുദേവ് മോനോൻ സംവിധാനം ചെയ്ത വിണ്ണൈ താണ്ടി വരുവായെയുടെ തെലുങ്ക് റീമേക്കായ ‘യേ മായ ചേസാവെ’ എന്ന ചിത്രത്തിലൂടെ സിനിമാലോകത്ത് എത്തിയ നടിയാണ് സാമന്ത. പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ ചികിത്സാർത്ഥം കുറച്ച് മാസങ്ങളായി സിനിമയിൽനിന്ന് വിട്ടുനിൽക്കുകയാണ് നടി. ‘സിറ്റഡൽ’ എന്ന വെബ് സിരീസിന് ശേഷം താരം ഇടവേള എടുത്തിരുന്നു.
ഇപ്പോഴിതാ കഴിഞ്ഞ വർഷം മാത്രം 15 ഓളം ബ്രാൻഡുകളുടെ ഓഫറുകളാണ് വേണ്ടെന്ന് വെച്ചതെന്ന് പറയുകയാണ് നടി. എന്റെ ഇരുപതുകളിൽ ഞാൻ ഈ ഇൻഡസ്ട്രിയിലേക്ക് കടന്നു വന്നപ്പോൾ നിങ്ങളുടെ പ്രോജക്ടുകളുടെ എണ്ണം, നിങ്ങൾ അംഗീകരിക്കുന്ന ബ്രാൻഡുകളുടെ എണ്ണം, എത്ര ബ്രാൻഡുകൾ അവരുടെ ഉൽപ്പന്നങ്ങളിൽ നിങ്ങളുടെ മുഖം കാണാൻ ആഗ്രഹിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു ഒരു ആർട്ടിസ്റ്റിൻറെ വിജയം തീരുമാനിച്ചിരുന്നത്.
വലിയ മൾട്ടിനാഷണൽ ബ്രാൻഡുകളെല്ലാം എന്നെ അവരുടെ ബ്രാൻഡ് അംബാസഡറായി ആഗ്രഹിച്ചതിൽ ഞാൻ വളരെ സന്തോഷിച്ചു. എന്റെ ഇരുപതുകളിൽ ഞാൻ എന്ത് തന്നെ കഴിച്ചാലും അതെന്നെ ബാധിക്കില്ല എന്നാണ് ഞാൻ കരുതിയത്. പക്ഷേ ഇന്ന് എനിക്ക് കൂടുതൽ തെറ്റുകളിലേക്ക് പോകാൻ സാധിക്കില്ല.
ശരിയെന്ന് തോന്നുന്നത് പിന്തുടരണമെന്ന് എനിക്കറിയാമായിരുന്നു. ഇരുപതുകളിൽ നിങ്ങൾക്ക് വളരെയധികം എനർജിയുണ്ടാവും, എല്ലാത്തരം ഭക്ഷണവും നിങ്ങൾ കഴിക്കും. ചെയ്യാൻ സാധിക്കുന്നതെല്ലാം ചെയ്യും. അതെല്ലാം കുഴപ്പമില്ലെന്ന് നിങ്ങൾ സ്വയം കരുതുകയും ചെയ്യും. പക്ഷേ അത് അങ്ങനെയല്ലെന്ന് എന്റെ ഏറ്റവും കഠിനമായ അനുഭവങ്ങളിലൂടെയാണ് ഞാൻ പഠിച്ചത് ഇപ്പോൾ ഞാൻ അത്തരം പരസ്യങ്ങൾ ചെയ്യുന്നില്ലെന്നും സാമന്ത വ്യക്തമാക്കി.
