Connect with us

എനിക്കും നിങ്ങളോട് സംസാരിക്കണം; ജയിലിലായ ലോറൻസ് ബിഷ്‌ണോയിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് സൽമാൻ ഖാന്റെ മുൻ കാമുകി

Bollywood

എനിക്കും നിങ്ങളോട് സംസാരിക്കണം; ജയിലിലായ ലോറൻസ് ബിഷ്‌ണോയിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് സൽമാൻ ഖാന്റെ മുൻ കാമുകി

എനിക്കും നിങ്ങളോട് സംസാരിക്കണം; ജയിലിലായ ലോറൻസ് ബിഷ്‌ണോയിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് സൽമാൻ ഖാന്റെ മുൻ കാമുകി

നടൻ സൽമാൻ ഖാനോടുള്ള ബിഷ്‌ണോയി സമുദായത്തിന്റെ പക എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വീണ്ടും ബിഷ്‌ണോയി സമുദായവും സൽമാനും തമ്മിലുള്ള പ്രശ്നം വീണ്ടും ചർച്ചയാകുകയാണ്. മഹാരാഷ്‌ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന്റെ മരണത്തെ തുടർന്നാണ് കുപ്രസിദ്ധ ക്രിമിനൽ ലോറൻസ് ബിഷ്‌ണോയുടെ പേര് വീണ്ടും വാർത്തകളിൽ നിറയുന്നത്.

എന്നാൽ ഇപ്പോഴിതാ ജയിലിലായ ലോറൻസ് ബിഷ്‌ണോയിയുമായി സംസാരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സൽമാൻ ഖാന്റെ മുൻ കാമുകി സോമി അലി. ഇത് ലോറൻസ് ബിഷ്‌ണോയിക്കുള്ള സന്ദേശമാണ്. ലോറൻസ് സഹോദരാ.. നിങ്ങൾ ജയിലിലിരുന്നും വീഡിയോ കോളുകൾ ചെയ്യാറുണ്ടെന്ന് ഞാൻ കേട്ടിട്ടും കണ്ടിട്ടുമുണ്ട്. ‌

എനിക്കും നിങ്ങളോട് സംസാരിക്കണം. എപ്പോൾ നിങ്ങളുമായി സംസാരിക്കാൻ സാധിക്കും? രാജസ്ഥാൻ എനിക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ്. എനിക്ക് നിങ്ങളുടെ സ്ഥലത്ത് വന്ന് നിങ്ങളുടെ ക്ഷേത്രങ്ങൾ സന്ദർശിക്കണം. പക്ഷേ അതിന് മുമ്പായി നിങ്ങൾ എന്നെ വിളിക്കൂ.. ഇത് നിങ്ങൾക്കും പ്രയോജനപ്പെടും. എനിക്ക് നിങ്ങൾ നമ്പർ നൽകുകയാണെങ്കിൽ അതൊരു സഹായമായിരിക്കും എന്നാണ് സോമി കുറിച്ചത്.

സൽമാൻ ഖാനോടുള്ള വിരോധമാണ് ബാബാ സിദ്ദിഖിനെ കൊലപ്പെടുത്താൻ കാരണമെന്ന് ലോറൻസ് ബിഷ്‌ണോയ് സംഘം അറിയിച്ചിരുന്നു. ബിഷണോയ് സമുദായത്തിന്റെ പ്രിയപ്പെട്ട മൃഗമായ കൃഷ്ണ മൃഗത്തെ സൽമാൻ ഖാൻ വേട്ടയാടിയതാണ് നടനോടുള്ള വൈരാഗ്യത്തിന് പിന്നിൽ. ഇതേത്തുടർന്ന് നടന് വീടിന് നേരെയും ബിഷ്‌ണോയ് സംഘം ആ ക്രമണം നടത്തിയിരുന്നു.

2022-ൽ പ്രശസ്ത പഞ്ചാബി ഗായകൻ സിദ്ധു മൂസെവാല വെ ടിയേറ്റു കൊ ല്ലപ്പെട്ടതോടെയാണ് ലോറൻസ് ബിഷ്‌ണോയ്‌യുടെ ഗുണ്ടാസംഘം ദേശീയ തലത്തിൽ കുപ്രസിദ്ധി നേടുന്നത്. പഞ്ചാബിലും ഡൽഹിയിലും ഇപ്പോൾ ഡൽഹിയിലും കൊ ലപാതകങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങൾ ചെയ്യുന്ന സംഘത്തിന്റെ തലവൻ ജയിലിൽ കഴിയുകയാണെന്നതാണ് ശ്രദ്ധേയം.

വ്യക്തമാക്കി പറഞ്ഞാൽ ജയിലിനുള്ളിൽനിന്നാണ് ലോറൻസ് ബിഷ്‌ണോയ് എന്ന ക്രിമിനൽ ഈ കുറ്റകൃത്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. 2014 മുതൽ ബിഷ്‌ണോയ് ജയിലിലാണ്.

More in Bollywood

Trending

Recent

To Top