Bollywood
ബച്ചനുള്ള പിറന്നാൾ ആശംസാ വീഡിയോയിൽ ഐശ്വര്യയില്ല; ഐശ്വര്യയും അഭിഷേകും വിവാഹം മോചിതരായെന്ന് ഉറപ്പിച്ച് സോഷ്യൽ മീഡിയ
ബച്ചനുള്ള പിറന്നാൾ ആശംസാ വീഡിയോയിൽ ഐശ്വര്യയില്ല; ഐശ്വര്യയും അഭിഷേകും വിവാഹം മോചിതരായെന്ന് ഉറപ്പിച്ച് സോഷ്യൽ മീഡിയ
ബോളിവുഡിൽ ഇന്നും നിരവധി ആരാധകരുള്ള താരമാണ് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹം തന്റെ 82ാം പുറന്നാൾ ആഘോഷിച്ചത്. സിനിമാ ലോകത്ത് നിന്നും പുറത്തും നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ താരത്തിന് ആശംസകളുമായി രംഗത്തെത്തിയിരുന്നത്.
താരത്തിന്റെ പിറന്നാൾ പ്രമാണിച്ച് കോൻ ബനേഗ കരോർപതിയുടെ സെറ്റിൽ പ്രത്യേക ആഘോഷം തന്നെ നടന്നിരുന്നു. ആമിർ ഖാനും മകൻ ജുനൈദ് ഖാനുമായിരുന്നു അതിഥികളായി എത്തിയിരുന്നത്. ബച്ചന് പിറന്നാൾ ആശംസ നേർന്നു കൊണ്ടുള്ള പ്രത്യേക വീഡിയോയും പുറത്ത് വന്നിരുന്നു.
പിന്നാലെ ബച്ചൻ കുടുംബത്തിലെ അംഗങ്ങളെല്ലാം ചേർന്ന് ബച്ചന് ആശംസ നേരുന്ന വീഡിയോയും വൈറലായിരുന്നു. ഭാര്യ ജയ ബച്ചനും മക്കളായ അഭിഷേകും ശ്വേതയും കൊച്ചുമക്കളായ അഗസ്ത്യയും നവ്യയുമെല്ലാം തങ്ങളുടെ പ്രിയപ്പെട്ട ബച്ചന് പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരുന്നു.
ഐശ്വര്യയുടെയും അഭിഷേകിന്റെയും മകളായ ആരാധ്യയുടെ ചിത്രങ്ങളും വീഡിയോയിൽ കാണിച്ചിരുന്നു. എന്നാൽ അവിടെ ഐശ്വര്യ റായിയെ കാണിച്ചില്ലാ എന്നത് ആരാധകരിൽ ഏറെ നിരാശയുയർത്തിയിരിക്കുകയാണ്. ഇത് സോഷ്യൽ മീഡിയയിൽ വീണ്ടും ഐശ്വര്യ- അഭിഷേക് വേർപിരിയൽ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ്.
ബച്ചനുള്ള പിറന്നാൾ ആശംസാ വീഡിയോയിൽ നിന്നും ഐശ്വര്യ പുറത്തായതിന് പിന്നിലെ കാരണം വിവാഹം മോചനം തന്നെയാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. വീഡിയോയിൽ ഐശ്വര്യയില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ ഐശ്വര്യ റായ് അമിതാഭ് ബച്ചന് പിറന്നാൾ ആശംസ നേർന്നിരുന്നു.
ആരാധ്യയ്‌ക്കൊപ്പമുള്ള അമിതാഭ് ബച്ചന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു ഐശ്വര്യ ആശംസകൾ നേർന്നത്. പാ, ദാദാജി എന്നായിരുന്നു പോസ്റ്റിൽ ഐശ്വര്യ അമിതാഭ് ബച്ചനെ അഭിസംബോധന ചെയ്തത്. അങ്ങനെയുള്ള ഐശ്വര്യ എന്തുകൊണ്ടാണ് ആശംസ വീഡിയോയിൽ ഇല്ലാത്തത് എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
അഭിഷേകും ഐശ്വര്യയും പിരിഞ്ഞത് കൊണ്ടാണ് ഐശ്വര്യയെ കുടുംബ വീഡിയോയിൽ കാണാത്തതെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.കഴിഞ്ഞ കുറേ നാളുകളായി പരസ്യമായി തന്നെ ബച്ചൻ കുടുംബം ഐശ്വര്യയിൽ നിന്നും അകലം പാലിക്കുന്നുണ്ട്. പല വേദികളിലും ഐശ്വര്യ ബച്ചൻ കുടുംബത്തോടൊപ്പം വരാതെ മകൾക്കൊപ്പമാണ് വന്നത്.
ആദ്യം വന്ന റിപ്പോർട്ടുകൾ പ്രകാരം അഭിഷേകിന്റെ അമ്മ ജയയും സഹോദരി ശ്വേതയുമായുള്ള പ്രശ്‌നങ്ങളാണ് ഐശ്വര്യ അഭിഷേകുമായുള്ള പ്രശ്നങ്ങൾക്ക് കാരണം. എന്നാൽ ഐശ്വര്യയെയും അഭിഷേകിനെയും ആരാധ്യയെയും ദുബായ് എയർപോർട്ടിൽ ഒരുമിച്ചെങ്ങോട്ടോ യാത്ര പോയി വന്ന വീഡിയോയും വൈറലായിരുന്നു.
അതുകൊണ്ടു തന്നെ ഐശ്വര്യയ്ക്ക് അഭിഷേകുമായി പ്രശ്നമില്ലെന്നും വീട്ടുകാരുമായി മാത്രമാണ് പ്രശ്നമെന്നും പറയപ്പെടുന്നുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഐശ്വര്യയും അഭിഷേകും പിരിഞ്ഞതെന്ന് സൂചിപ്പിക്കുന്നൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഐശ്വര്യയും അഭിഷേകും പിരിഞ്ഞുവെന്നാണ് കുറിപ്പിൽ പറയുന്നത്.
എന്നാൽ ഇരുവരും ഇതുവരേയും ഔദ്യോഗികമായി പിരിഞ്ഞിട്ടില്ലെന്നും നിയമപരമായി ഡിവോഴ്‌സിന് ശ്രമിക്കില്ല. ഐശ്വര്യയും അഭിഷേകും പിണങ്ങാനുള്ള കാരണം ജയ ബച്ചനും ശ്വേത ബച്ചനുമല്ലെന്നാണ് പോസ്റ്റിൽ പറയുന്നത്. നടി നിമ്രത് കൗറുമായി അഭിഷേകനുണ്ടായിരുന്ന ബന്ധമാണ് ഐശ്വര്യ താരത്തെ ഉപേക്ഷിക്കാൻ കാരണം.
അതേസമയം അഭിഷേകിന്റെ അവിഹിത ബന്ധത്തെ ബച്ചൻ കുടുംബം തിരുത്തിയില്ലെന്നതും ഐശ്വര്യയെ വേദനിപ്പിച്ചുവെന്നും ഇതോടെയാണ് താരം മകളേയും കൂട്ടി വീട്ടിൽ നിന്നും ഇറങ്ങിയതെന്നുമാണ് കുറിപ്പിൽ പറയുന്നത്. 2007 ലായിരുന്നു ഐശ്വര്യ റായി -അഭിഷേക് വിവാഹം നടന്നത്. ഐശ്വര്യ തൻറെ കരിയറിൽ ഉന്നതികളിൽ നിൽക്കുമ്പോയിരുന്നു ഈ വിവാഹം. എന്നാൽ അഭിഷേക് ആകട്ടെ മുൻനിര നായക നിരയിൽ പോലും അന്ന് സ്ഥാനം ഉറപ്പിച്ചിട്ടില്ല. അന്നും ഇന്നും അഭിഷേകിനേക്കാൾ ഒരുപാട് ദൂരം മുന്നിലാണ് ഐശ്വര്യ.