Connect with us

വീണ്ടും വ ധ ഭീ ഷണി; ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത ബുള്ളറ്റ് പ്രൂഫ് എസ്.യു.വി ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത് സൽമാൻ ഖാൻ

Bollywood

വീണ്ടും വ ധ ഭീ ഷണി; ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത ബുള്ളറ്റ് പ്രൂഫ് എസ്.യു.വി ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത് സൽമാൻ ഖാൻ

വീണ്ടും വ ധ ഭീ ഷണി; ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത ബുള്ളറ്റ് പ്രൂഫ് എസ്.യു.വി ദുബായിൽ നിന്ന് ഇറക്കുമതി ചെയ്ത് സൽമാൻ ഖാൻ

ബിഷ്ണോയ് സംഘത്തിൽ നിന്നും വീണ്ടും വ ധ ഭീ ഷണി വന്നിതനെ തുടർന്ന് ബുള്ളറ്റ് പ്രൂഫ് എസ്.യു.വി വാങ്ങി സൽമാൻ ഖാൻ. എൻസിപി എം.എൽ.എ ബാബ സിദ്ദിഖ് വെ ടിയേറ്റ് കൊ ല്ലപ്പെട്ടതിന് പിന്നാലെ നടന്റെ സുരക്ഷ പോലീസ് വർദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടൻ ബുള്ളറ്റ് പ്രൂഫ് എസ്.യു.വി വാങ്ങിയതായുള്ള റിപ്പോർട്ടുകൾ പുറത്തെത്തുന്നത്.

ഇത് രണ്ടാമത്തെ ബുള്ളറ്റ് പ്രൂഫ് എസ്.യു.വിയാണ് നടൻ സ്വന്തമാക്കിയിരിക്കുന്നത്. ദുബായിൽ നിന്നാണ് ഇത് ഇറക്കുമതി ചെയ്തത് എന്നാണ് വിവരം. നിസ്സാന്റെ പെട്രോൾ എസ്.യു.വിയാണ് താരം വാങ്ങിയതെന്ന് ബോളിവുഡ് സൊസൈറ്റി റിപ്പോർട്ട് ചെയ്യുന്നു. അതീവ സുരക്ഷ സംവിധാനങ്ങളുള്ള എസ്.യു.വിയാണിത്.

ബോംബ് അലർട്ട് സി​ഗ്നലുകൾ ലഭ്യമാക്കും. പോയിൻ്റ് ബ്ലാങ്ക് വെടിയുണ്ടകൾ തടയാൻ കരുത്തുള്ള ​ഗ്ലാസുകളുണ്ട്. ഇന്ത്യയിൽ ഇതുവരെ ലഭ്യമല്ലാത്ത ഈ വാഹനം സുരക്ഷയുടെ ഭാ​ഗമായാണ് ​ദുബായിൽ നിന്ന് ഇറക്കുമതി ചെയ്തിരിക്കുന്നത്. ബി​ഗ്ബോസ് എപ്പിസോഡുകളുടെ ഷൂട്ടിം​ഗിന് വലിയ സുരക്ഷയിലാണ് താരമെത്തിയത്.

കൃഷ്ണ മൃ​ഗത്തെ വേട്ടയാടിയതു മുതൽ ബിഷ്ണോയ് സമുദായത്തിന്റെ കണ്ണിലെ കരടാണ് താരം. ലോറൻസ് ബിഷ്‌ണോയി സംഘത്തിലുള്ളയാളെന്നവകാശപ്പെട്ടാണ് വീണ്ടും ട്രാഫിക് പൊലീസിനി ഭീ ഷണി സന്ദേശമെത്തിയത്. വാട്‌സ് ആപ്പ് വഴിയായിരുന്നു ഭീഷണി സന്ദേശം.

ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും അഞ്ചു കോടി രൂപ ഞങ്ങൾക്ക് നൽകണം. പണം നൽകിയില്ലെങ്കിൽ വെ ടിയേറ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നും ഭീ ഷണി സന്ദേശത്തിൽ പറയുന്നു.

ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് സിദ്ദീഖിയെ കൊലപ്പെടുത്തിയത്. പിന്നാലെ സൽമാൻറെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിപ്പിച്ചിരുന്നു. സൽമാനുമായുള്ള അടുപ്പമാണ് സിദ്ദീഖിയുടെ കൊ ലപാതകത്തിലേയ്ക്ക് നയിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവത്തിൽ മഹാരാഷ്ട്ര പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

More in Bollywood

Trending