Connect with us

എന്റെ മകൾ ജനിച്ചതാണ് ഏറ്റവും സന്തോഷിച്ച മോമെന്റ്;പാപ്പുവിന് ആ ഉറപ്പ് നൽകി ബാല !

Movies

എന്റെ മകൾ ജനിച്ചതാണ് ഏറ്റവും സന്തോഷിച്ച മോമെന്റ്;പാപ്പുവിന് ആ ഉറപ്പ് നൽകി ബാല !

എന്റെ മകൾ ജനിച്ചതാണ് ഏറ്റവും സന്തോഷിച്ച മോമെന്റ്;പാപ്പുവിന് ആ ഉറപ്പ് നൽകി ബാല !

വളരെ വർഷങ്ങളായി മലയാളി പ്രേക്ഷകർക്ക് നടൻ ബാല സുപരിചിതനാണ്. അന്യഭാഷയിൽ നിന്നും വന്ന് മലയാളക്കരയെ കീഴടക്കിയ ബാലയുടെ തുടക്ക കാലത്തെ ചിത്രങ്ങൾ ശ്രദ്ധേയമാണ്. തമിഴ് സിനിമ കുടുംബത്തിൽ നിന്നാണ് ബാലയുടെ വരവ്. 2006 ൽ പുറത്തിറങ്ങിയ കളഭം സിനിമയിലൂടെയാണ് ബാല മലയാളത്തിലേക്ക് എത്തുന്നത്.പിന്നീട് നടൻ മലയാളത്തിൽ മികച്ച സിനിമകളിലൂടെ ശ്രദ്ധനേടുകയായിരുന്നു. ബിഗ് ബി, പുതിയ മുഖം, എന്ന് നിന്റെ മൊയ്‌ദീൻ തുടങ്ങി നിരവധി സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് ബാല മലയാളികൾക്ക് പ്രിയങ്കരനായി മാറുകയും ചെയ്തു. ചുരുങ്ങിയ കാലയളവിൽ തന്നെ വില്ലനായും നായകനായും സ്വഭാവ നടനായുമെല്ലാം തിളങ്ങാൻ ബാലയ്ക്ക് സാധിച്ചു. അതിനിടെ സംവിധായക കുപ്പായവും അണിഞ്ഞു.എന്നാൽ അധികം വൈകാതെ ഇദ്ദേഹത്തിന്റെ വ്യക്തിജീവിതം എങ്ങും ചർച്ചയായി മലയാളിയായ ഗായിക അമൃതയുമായുള്ള വിവാഹവും വിവാഹമോചനവുമായിരുന്നു ഇത്

. ബാലയുടെ വിവാഹങ്ങളും വിവാഹമോചനവുമെല്ലാം പ്രേക്ഷകർ ഏറെ ചർച്ച ചെയ്തിട്ടുള്ളതാണ്. തന്റെ ജീവിതത്തിലെ മിക്ക സംഭവങ്ങളും ബാല തുറന്ന് പറഞ്ഞിട്ടുണ്ട്.

​ഗായിക അമൃത സുരേഷായിരുന്നു ബാലയുടെ ആദ്യ ഭാര്യ. പ്രണയിച്ച് വിവാഹിതരായവരായിരുന്നു ഇരുവരും. ഏതാനും വർഷങ്ങൾ മാത്രമാണ് ഇരുവരും ഒരുമിച്ച കഴിഞ്ഞത്. ആ ബന്ധത്തിൽ ബാലയ്ക്ക് ഒരു മകളുമുണ്ട്. മകൾ ജനിച്ച് അധികം വൈകാതെയാണ് ബാലയും അമൃതയും വേർപിരിയുന്നത്. അമ‍ൃതയുടെ സംരക്ഷണയിലാണ് അവന്തിക എന്ന മകൾ ഇപ്പോൾ ഉള്ളത്.
രണ്ടു വർഷങ്ങൾക്ക് മുൻപായിരുന്നു ബാല രണ്ടാമത് വിവാഹിതനായത്. രണ്ടാം വിവാഹം വരെ ഇടയ്ക്കിടെ മകളെ സന്ദർശിക്കാറുണ്ടായിരുന്നു ബാല. മകളോടൊപ്പം സമയം ചെലവഴിക്കുകയും മറ്റും ചെയ്തിരുന്നു നടൻ. എന്നാൽ രണ്ടാം വിവാഹത്തിന് ശേഷം ബാല മകളെ സന്ദർശിക്കാതെ ആയി എന്നാണ് പറയപ്പെടുന്നത്.

എന്നാൽ ചില അഭിമുഖങ്ങളിലോക്കെ താരം മകളെ കുറിച്ച് താരം സംസാരിക്കാറുണ്ട്. മകളെ താൻ മിസ് ചെയ്യുന്നുണ്ടെന്ന് നടൻ അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ, തന്റെ പുതിയ ചിത്രമായ ഷെഫീഖിന്റെ സന്തോഷത്തിന്റെ പ്രമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മകളെ കുറിച്ച് ബാല പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

മകളുടെ ജനനവും അന്ന് താൻ സന്തോഷിച്ചതിനെ കുറിച്ചുമൊക്കെയാണ് നടൻ സംസാരിച്ചത്. ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബാല. അവസാനം മകളോട് ഷഫീഖിന്റെ സന്തോഷം കാണണമെന്നും ബാല പറയുന്നുണ്ട്. ബാലയുടെ വാക്കുകൾ ഇങ്ങനെ

‘എന്റെ മകൾ ജനിച്ചതാണ് ഏറ്റവും സന്തോഷിച്ച മോമെന്റ്. അവൾ ജനിച്ചപ്പോൾ ഞാൻ പുറത്തായിരുന്നു. ആശുപത്രിയിലേക്ക് വന്നത് പെട്ടിയൊക്കെ വലിച്ചെറിഞ്ഞ് ഓടിയാണ്. ഞാൻ അപ്പോൾ എന്റെ ഡ്രൈവറോട് പറയുമായിരുന്നു. ഞാൻ വേണം ആദ്യം കാണാൻ. മറ്റാരും എന്റെ മകളെ കാണാൻ പാടില്ലെന്ന്,’

‘ഞാൻ ആണ് ആദ്യം കാണുന്നത്. ഞാൻ ഓടിച്ചെന്നു. അപ്പോൾ അവൾ ഇന്കുബേറ്ററിൽ ആണ്. എനിക്ക് ഇതിനെ കുറിച്ച് അറിയില്ല. അമൃത ഹോസ്പിറ്റലിൽ ആണ്. ഞാൻ ഇങ്ങനെ പോയിട്ട് പാപ്പുവിനെ തൊട്ടപ്പോൾ അവൾ ചിരിച്ചു. എന്റെ മരണം വരെ അത് മറക്കില്ല. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ മൊമന്റ്. എന്റെ മരണം വരെ ഞാൻ അത് മറക്കില്ല. എന്റെ മകളാണ് പാപ്പു ബേബി,’ ബാല പറഞ്ഞു.

പിന്നീട് ഷെഫീഖിന്റെ സന്തോഷം പ്രേക്ഷകരോട് കാണാൻ പറയുന്നതിനിടയിൽ എന്റെ മകളോടും പറയുന്നു എന്ന് ബാല പറയുന്നുണ്ട്. അതിന് ശേഷം ജീവിതത്തിൽ എന്ത് കഷ്ടത വന്നാലും ഡാഡി കൂടെയുണ്ടെന്ന ഉറപ്പും ബാല മകൾക്ക് നൽകുന്നുണ്ട്.

അതേസമയം, നവംബർ 25 നാണ് ഷഫീഖിന്റെ സന്തോഷം തിയേറ്ററുകളിൽ എത്തുന്നത്. ഉണ്ണി മുകുന്ദൻ ആണ് നായകൻ. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൽ മനോജ് കെ. ജയൻ, ദിവ്യ പിള്ള, ആത്മീയ രാജൻ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

More in Movies

Trending

Recent

To Top