Connect with us

ഒട്ടും തലക്കനം ഇല്ലാത്ത ആളാണ് ദുൽഖർ സൽമാൻ ‘ ഇടികൊള്ളുന്ന നിനക്കല്ല ഇടിക്കുന്ന എന്റെ കൈയ്യാണല്ലോ വേദനിക്കുന്നതെന്ന് അദ്ദേഹം പറയും ; ഉണ്ണി മുകുന്ദൻ

Movies

ഒട്ടും തലക്കനം ഇല്ലാത്ത ആളാണ് ദുൽഖർ സൽമാൻ ‘ ഇടികൊള്ളുന്ന നിനക്കല്ല ഇടിക്കുന്ന എന്റെ കൈയ്യാണല്ലോ വേദനിക്കുന്നതെന്ന് അദ്ദേഹം പറയും ; ഉണ്ണി മുകുന്ദൻ

ഒട്ടും തലക്കനം ഇല്ലാത്ത ആളാണ് ദുൽഖർ സൽമാൻ ‘ ഇടികൊള്ളുന്ന നിനക്കല്ല ഇടിക്കുന്ന എന്റെ കൈയ്യാണല്ലോ വേദനിക്കുന്നതെന്ന് അദ്ദേഹം പറയും ; ഉണ്ണി മുകുന്ദൻ

മലയാളത്തിന്റെ സ്വന്തം മസിലളിയനാണ് ഉണ്ണി മുകുന്ദൻ. 2002- ൽ ഇറങ്ങിയ നന്ദനം എന്നെ ചിത്രത്തിന്റെ തമിഴ് റീമേക്കായ സീദൻ- ലൂടെയാണ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു. ആ സിനിമയിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചിരുന്നു.

തുടർന്ന് ബാങ്കോക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി. മല്ലുസിങ്ങിന്റെ വലിയ വിജയം ഒരുപിടി സിനിമകളിൽ നായകവേഷം ചെയ്യാൻ ഉണ്ണി മുകുന്ദന് പിന്നീട് അവസരമൊരുക്കി. നടൻ എന്നതിലുപരി നിർമാതാവായും മാറിയ ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമാണ സംരംഭം ഷെഫീക്കിന്റെ സന്തോഷം റിലീസിന് ഒരുങ്ങുകയാണ്.

ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രത്തിൽ ടൈറ്റിൽ റോളിലെത്തുന്നത്. നവംബർ 25ന് സിനിമ തിയേറ്ററുകളിലെത്തും. നവാഗതനായ അനൂപ് പന്തളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഷെഫീക്കിന്റെ സന്തോഷം.

പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീക്ക് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. സിനിമയുടേതായി നേരത്തെ പുറത്തുവന്ന ട്രെയിലറും പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഉണ്ണി മുകുന്ദൻ തന്നെ പാടിയ രണ്ട് പാട്ടുകളാണ് പുറത്തിറങ്ങിയത്. അതേസമയം യശോദ എന്ന തെലുങ്ക് ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. സമാന്ത നായികയായി എത്തിയ ചിത്രം നവംബര്‍ 11നാണ് റിലീസ് ചെയയ്ത്.

ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്തത്. ഷെഫീക്കിന്റെ സന്തോഷം സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നൽകിയ അഭിമുഖത്തിൽ ദുൽഖറിനെ കുറിച്ച് ഉണ്ണി മുകുന്ദൻ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.

‘നല്ല നിരവധി താരങ്ങളുള്ള സിനിമയാണ് ഷെഫീഖിന്റെ സന്തോഷം. അനൂപ് പ്രാങ്ക് ചെയ്യന്ന ആളായത് കൊണ്ട് പലരും അനൂപിന്റെ ബി​ഗ് ബജറ്റ് പ്രാങ്കാണ് ഷെഫീക്കിന്റെ സന്തോഷമെന്നാണ് കരുതുന്നത്. നിർമാണം ആ​ഗ്രഹത്തിലുണ്ടായിരുന്നു.’
അതുകൊണ്ടാണ് സിനിമ നിർമിക്കുന്നത്. മൾട്ടി ടാസ്ക്കിങ് എനിക്ക് ഇഷ്ടമാണ്. ഇനി ഒരു പൊലീസ് സ്റ്റോറിയാണ് എന്റേതായി വരാനുള്ളത്. ബാലയെ കുറിച്ചുള്ള ട്രോൾ വരുന്നതിന് മുമ്പ് ബാലയെ ഞങ്ങൾ കാസ്റ്റ് ചെയ്ത് ഷൂട്ട് തീർത്തിരുന്നു.’

‘ചിത്രത്തിൽ ബാലയുടേത് നല്ല പെർഫോമൻസാണ്. ഞാൻ ആക്ഷൻ നന്നായി ചെയ്യുന്നതുകൊണ്ട് സിനിമ മേഖലയിലുള്ള ആളുകൾ കരുതി എനിക്ക് ആക്ഷൻ സിനിമകളാണ് ഇഷ്ടമെന്ന്. അങ്ങനൊരു സംസാരവും വന്നിരുന്നു.’വിഷ്ണു മേപ്പടിയാന്റെ കഥ പറയാൻ വരുന്നതിന് മുമ്പ് വിഷ്ണുവിനോട് ആരൊക്കയോ പറഞ്ഞിരുന്നു ആക്ഷൻ ഇല്ലെങ്കിൽ ഉണ്ണി മുകുന്ദൻ സിനിമ ചെയ്യില്ലെന്ന്.’

‘അങ്ങനെയുള്ള അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എനിക്ക് എല്ലാത്തരം സിനിമകളും ചെയ്യണമെന്നാണ് ആ​ഗ്രഹം. എന്ത് കഥാപാത്രവും നന്നായി ചെയ്യണമെന്നത് മാത്രമെയുള്ളൂ.’

മെത്തേഡ് ആക്ടിങിന് വേണ്ടി സമയം മാറ്റി വെച്ച് തയ്യാറെടുപ്പ് നടത്തേണ്ട സാഹചര്യം വന്നിട്ടില്ല. അങ്ങൊന്ന് കൂടി എപ്പോഴെങ്കിലും ചെയ്യണമെന്ന് എനിക്കുണ്ട്. പുറമേന്ന് ടഫ് ആയി തോന്നുമെങ്കിലും അടുക്കുമ്പോൾ മമ്മൂക്ക വളരെ സോഫ്റ്റായിട്ടുള്ള വ്യക്തിയാണ്.’

’12ത്ത് മാൻ സെറ്റിൽ ലാൽ സാറിനൊപ്പം പിറന്നാൾ ആഘോഷിച്ചതും അദ്ദേഹം എന്റെ കവിളിൽ ചുംബിച്ചതും ഇന്നും ഞാൻ വളരെ സന്തോഷത്തോടെ ഓർക്കുന്ന ഒന്നാണ്. ഒട്ടും തലക്കനം ഇല്ലാത്ത ആളാണ് ദുൽഖർ സൽമാൻ.’

‘ദുൽഖറിനൊപ്പം ആക്ഷൻ സീൻ ചെയ്യുമ്പോൾ ‍അദ്ദേഹം ഇടിക്കുന്നതിന് അനുസരിച്ച് ഞാൻ മസിൽ ടൈറ്റാക്കി പിടിച്ചു. അതിനാൽ ഇടിക്കുന്ന ദുൽഖറിന്റെ കൈ ചുവന്ന് വരാൻ തുടങ്ങി ഇടികൊള്ളുന്ന നിനക്കല്ലോ ഇടിക്കുന്ന എന്റെ കൈയ്യാണല്ലോ വേദനിക്കുന്നതെന്ന് ദുൽഖർ തമാശയായി പറയുകയും ചെയ്തു.’

‘അനുഷ്ക പുറമെ മാത്രമല്ല അകത്തും സുന്ദരിയാണ്. എല്ലാവരേയും ഓരേ പോലെ ട്രീറ്റ് ചെയ്യുന്ന ആളാണ് അനുഷ്ക. പൃഥ്വിരാജ് എന്റെ പ്രിയപ്പെട്ട നടനാണ്. ജെന്റിൽമാനാണ്. ചാക്കോച്ചൻ നല്ല പാട്ടുകാരനാണ്. ധനുഷ് തന്ന ഓട്ടോ​ഗ്രാഫ് ഇന്നും ഞാൻ സൂക്ഷിച്ചിട്ടുണ്ട്’ ഉണ്ണി മുകുന്ദൻ പറഞ്ഞു.

Continue Reading
You may also like...

More in Movies

Trending

Recent

To Top