Connect with us

പ്രണയിച്ചത് മൂന്ന് മാസം; 23 ആം വയസ്സിൽ വിവാഹം.. വാടക വീട്ടിൽ കഷ്ട്ടപെട്ട് താമസിച്ചു

Malayalam

പ്രണയിച്ചത് മൂന്ന് മാസം; 23 ആം വയസ്സിൽ വിവാഹം.. വാടക വീട്ടിൽ കഷ്ട്ടപെട്ട് താമസിച്ചു

പ്രണയിച്ചത് മൂന്ന് മാസം; 23 ആം വയസ്സിൽ വിവാഹം.. വാടക വീട്ടിൽ കഷ്ട്ടപെട്ട് താമസിച്ചു

സാജു നവോദയ എന്ന പേരിനേക്കാൾ പാഷാണം ഷാജി എന്ന് പറയുന്നതായിരിക്കും പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതം. മിനിസ്‌ക്രീനിലും ബിഗ് സ്ക്രീനിലും തന്റേതായ ഇടം സാജു നവോദയ നേടിയെടുത്തു.

ഇപ്പോളിതാ ഭാര്യ രശ്മിയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും തുറന്നുപറയുകയാണ് താരം.

പ്രണയം ആദ്യം തുറന്ന് പറഞ്ഞത് പാഷാണം ഷാജി തന്നെയാണത്രെ.ഇഷ്ടം ആണെന്ന് രണ്ട് പേർക്കുമറിയാം.പക്ഷെ തുറന്ന് പറഞ്ഞിരുന്നില്ല.അങ്ങനെ ഒരിക്കൽ രശ്മി പഠിക്കുന്ന കോളേജിൽ പോയി.ഇത് വീട്ടിലറിഞ്ഞാൽ പ്രശ്‌നമാവുമെന്ന് രശ്മി പറഞ്ഞപ്പോൾ,അങ്ങനെയാണെങ്കിൽ ഞാനങ്ങ് കെട്ടിക്കോളാം എന്ന് പറഞ്ഞു.മൂന്ന് മാസം മാത്രമേ ഞങ്ങൾ പ്രണയിച്ചിട്ടുള്ളൂ.23 ആം വയസ്സിൽ വിവാഹം കഴിച്ചു.നാട്ടിൽ ആകെ പ്രശ്‌നമായി.ചെറിയ പ്രായത്തിലുള്ള വിവാഹം.വാടക വീട്ടിൽ താമസം.വളരെ കഷ്ടപ്പെട്ടിട്ടാണ് ജീവിച്ചത് എന്ന് സാജു പറയുന്നു

ഞങ്ങൾ രണ്ട് പേരും സ്വന്തമായിട്ടെടുത്ത തീരുമാനമാണ് വിവാഹം.അതിൽ യാതൊരു കുഴപ്പവുമില്ല.ഞങ്ങൾ ഹാപ്പിയാണ്.ആദ്യമൊക്കെ പെട്ടെന്ന് ദേഷ്യം പിടിക്കുന്ന ആളായിരുന്നു ഞാൻ.24-ാംവയസിൽ വിവാഹം കഴിച്ചു.പക്വതയില്ലാത്ത കാലത്ത് വിവാഹം കഴിച്ചതിനാൽ പെട്ടെന്നായിരിക്കും തീരുമാനങ്ങളെടുക്കുന്നത്.പിന്നീടാണ് അത് തെറ്റാണെന്ന് ബോധ്യമാവുന്നത്.കല്യാണത്തിന് വേണ്ടി താൻ കട്ടിയുള്ള മീശയൊക്കെ വളർത്തിയിരുന്നു.അന്ന് മീശയൊന്നും ഇല്ലായിരുന്നു എങ്കിലും കുറച്ച് കഷ്ടപ്പെട്ട് വളർത്തി

കളിച്ച് നടക്കേണ്ട പ്രായത്തിൽ ഞാൻ കുടുംബനാഥനായി.എങ്കിലും ഞാനിങ്ങനെ കളിച്ച് നടക്കുകയായിരുന്നു.പിന്നെ ദേഷ്യമായിരുന്നു കൂടുതലും ഉണ്ടായിരുന്നത്.അതൊക്കെ മാറി.ആകെ മൂന്ന് മാസമേ പ്രണയിച്ചിട്ടുള്ളു.ഈ മൂന്ന് മാസത്തിൽ എത്ര ശനിയും ഞായറും ഉണ്ടോ,അത്രയും ദിവസമാണ് ഞങ്ങൾ കണ്ടിട്ടുള്ളത്.പിന്നെ ആർമിയിൽ രശ്മി അഡ്മിഷന് പോവുന്ന സമയത്ത് ഞാനും കൂടെ പോയി.പിറ്റേ ദിവസം ഇവള് പറയുന്നു,നമ്മള് ഇന്നലെ പോയത് ചേച്ചിയമ്മയുടെ മകൻ അറിഞ്ഞു.അതൊരു വിഷയമാവുമെന്ന് വിഷയമായെങ്കിൽ അപ്പോൾ ഞാൻ കെട്ടിക്കോളാമെന്ന് ചുമ്മ പറഞ്ഞു.അത് കേട്ടിട്ടും രശ്മിയുടെ ഭാഗത്ത് നിന്നും കൂടുതൽ പ്രതികരണം ഒന്നും വന്നില്ല.വെറുതേ എറിഞ്ഞ് നോക്കിയതാണ്.അതങ്ങ് ഏറ്റൂ.പിന്നെ സീരിയസായി പറഞ്ഞെന്നും സാജു കൂട്ടിച്ചേർത്തു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top