Connect with us

ഞാൻ അദ്ദേഹത്തെ എന്റെ ജീവനെ പോലെ വിശ്വസിക്കുന്നു, അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേിക്കുന്നു, തിരിച്ച് അദ്ദേഹവും; എആർ റഹ്മാനുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സൈറ ഭാനു

Social Media

ഞാൻ അദ്ദേഹത്തെ എന്റെ ജീവനെ പോലെ വിശ്വസിക്കുന്നു, അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേിക്കുന്നു, തിരിച്ച് അദ്ദേഹവും; എആർ റഹ്മാനുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സൈറ ഭാനു

ഞാൻ അദ്ദേഹത്തെ എന്റെ ജീവനെ പോലെ വിശ്വസിക്കുന്നു, അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേിക്കുന്നു, തിരിച്ച് അദ്ദേഹവും; എആർ റഹ്മാനുമായി വേർപിരിയാനുള്ള കാരണത്തെ കുറിച്ച് സൈറ ഭാനു

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ആരാധകരെ ഞെട്ടിച്ചുകൊണ്ട് സം​ഗീത സംവിധായകൻ എആർ റഹ്മാന്റെ വിവാഹമോചനവാർത്ത പുറത്തെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ സൈറ ഭാനുവായിരുന്നു ആദ്യം വിവാഹമോചന വാർത്ത ആരാധകരുമായി പങ്കിട്ടത്. പരസ്പര സ്നേഹം നിലനിൽക്കുമ്പോഴും അടുക്കാനാകാത്ത വിധം അകന്നുപോയെന്നാണ് സൈറ തന്റെ കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നത്. പിന്നാലെ എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെ റഹ്മാനും വേർപിരിയൽ സ്ഥിരീകരിച്ചിരുന്നു.

ദാമ്പത്യ ജീവിതം 30 വർഷത്തിൽ എത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. ജീവിതത്തിൽ ബുദ്ധിമുട്ടേറിയ സമയത്തിലൂടെ കടന്നുപോകുമ്പോൾ തങ്ങളുടെ സ്വകാര്യതയെ മാനിച്ചതിന് സുഹൃത്തുക്കളോട് നന്ദി പറയുന്നതായി റഹ്മാൻ എക്സിൽ കുറിച്ചു. എന്നാൽ ഈ വിവരം പുറത്തെത്തിയത് മുതൽ എന്ത്കൊണ്ടാണ് 29 വർഷം നീണ്ട ദാമ്പത്യം ഇവർ അവസാനിപ്പിച്ചതെന്ന ചോദ്യം ആരാധകരിൽ വന്നിരുന്നു.

തന്റെ സന്തോഷങ്ങളിലെല്ലാം ഭാര്യയെ ചേർത്ത് പിടിക്കുന്ന വ്യക്തിയായിരുന്നു റഹ്മാൻ. ഭാര്യയെ പ്രശംസിച്ച് കൊണ്ട് ചില അഭിമുഖങ്ങളിൽ റഹ്മാൻ നേരത്തെ സംസാരിച്ചിട്ടുണ്ട്. വിവാഹ മോചന പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ റഹ്മാൻ ട്രൂപ്പിലെ ഗിറ്റാറിസ്റ്റായ മോഹിനി ഡെ തന്റെ വിവാഹമോചനം പ്രഖ്യാപിച്ചിരുന്നു.

ഇതോടെ റഹ്മാന്റെ വിവാഹമോചനത്തിന് കാരണം മോഹിനി ഡേയുമായുള്ള ബന്ധമാണെന്ന തരത്തിലുള്ള ചർച്ചകൾക്ക് ചൂട് പിടിച്ചു. ഇതിന് പിന്നാലെ ഇത്തരം അഭ്യൂഹങ്ങളെ തള്ളി റഹ്മാന്റെ മക്കളും മോഹിനിയും രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ ആദ്യമായി പ്രതികരിച്ചിരിക്കുകയാണ് സൈറ ഭാനു.

സൈറയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

ഞാൻ സൈറ റഹ്മാൻ. ഞാൻ ഇപ്പോൾ ബോംബെയിലാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഞാൻ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നുണ്ട്. അതുകൊണ്ടാണ് റഹ്മാനിൽ നിന്നും ഒരു ബ്രേക്ക് എടുക്കാൻ ഞാൻ തീരുമാനിച്ചത്. ദയവ് ചെയ്ത് അദ്ദേഹത്തിനെതിരെ ഇനിയും മോശമായ വാർത്തകൾ നൽകരുതെന്ന് അപേക്ഷിക്കുകയാണ്. അദ്ദേഹം നല്ല വ്യക്തിയാണ്. ഈ ലോകത്തിലെ മികച്ച മനുഷ്യനാണ്.

ആരോഗ്യപ്രശ്നങ്ങൾ കാരണമാണ് എനിക്ക് ചെന്നൈ വിടേണ്ടി വന്നത്. ഞാൻ ബോംബെയിലാണ് വന്നത്. ഞാൻ ചികിത്സയുമായി മുന്നോട്ട് പോകുകയാണ്. എആർ റഹ്മാന്റെ തിരക്കിനിടയിൽ ഇത് സാധ്യമാകുമെന്ന് ഞാൻ കരുതുന്നില്ല. എനിക്ക് ആരേയും ബുദ്ധിമുട്ടിക്കാൻ താത്പര്യമില്ല, അദ്ദേഹത്തേയോ എന്റെ മക്കളേയോ പോലും.

പക്ഷെ അദ്ദേഹം വളരെ നല്ലൊരു മനുഷ്യനാണ്. അദ്ദേഹം എങ്ങനെയാണോ അങ്ങനെ തന്നെ അദ്ദേഹത്തെ ജീവിക്കാൻ അനുവദിക്കൂവെന്നാണ് എല്ലാവരോടുമായി അപേക്ഷിക്കാനുള്ളത്. അദ്ദേഹത്തിന് ഇതൊന്നുമായി ബന്ധമില്ല, ഞാൻ അദ്ദേഹത്തെ എന്റെ ജീവനെ പോലെ വിശ്വസിക്കുന്നു. അത്രമാത്രം ഞാൻ അദ്ദേഹത്തെ സ്നേിക്കുന്നു, തിരിച്ച് അദ്ദേഹവും.

അദ്ദേഹത്തിനെതിരായ എല്ലാ വ്യാജ ആരോപണങ്ങളും അവസാനിപ്പിക്കണമെന്ന് ഞാൻ വിനീതമായി അഭ്യർത്ഥിക്കുകയാണ്. ഇതുവരെ ഔദ്യോഗികമായി ഒന്നും പ്രഖ്യാപിച്ചിട്ടില്ലാത്ത ഈ നിമിഷത്തിൽ ഞങ്ങളടെ സ്വകാര്യത ബഹുമാനിക്കണം. ഞാൻ ചെന്നൈയിലേയ്ക്ക് ഉടൻ മടങ്ങിയെത്തും. പക്ഷെ എനിക്ക് എന്റെ ചികിത്സ പൂർത്തീകരിക്കണ്ടതുണ്ട്.

അദ്ദേഹത്തിൻ്റെ പേര് കളങ്കപ്പെടുത്തുന്നത് അവസാനിപ്പിക്കണമെന്ന് എല്ലാവരോടും ഞാൻ ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. അദ്ദേഹമൊരു രത്നം ആണെന്ന് ആവർത്തിക്കുന്നു…, എല്ലാവർക്കും നന്ദി’ എന്നാണ് സൈറ ഭാനു പറഞ്ഞത്. 1995 ലാണ് റഹ്മാനും സെെറ ബാനുവും വിവാഹിതരായത്.

തന്റെ അമ്മയാണ് വധുവിനെ കണ്ടെത്തിയതും വിവാഹം നടത്തിയതുമെന്ന് എആർ റഹ്മാൻ മുമ്പൊരിക്കൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. സൈറയെ വിവാഹം ചെയ്യുമ്പോൾ റഹ്മാന് 27 ഉം സൈറയ്ക്ക 21ഉം വയസായിരുന്നു പ്രായം. ഖദീജ റഹ്മാൻ, എആർ അമീൻ, റഹീമ റഹ്മാൻ എന്നിവരാണ് മക്കൾ.

More in Social Media

Trending

Recent

To Top