Connect with us

വൈക്കത്തെ വീട് സൂപ്പറാണ്. മാമാ എന്ത് ചെയ്താലും സർപ്രൈസ് ആണ് എന്ന് കോകില; ഇനിയൊരു കല്യാണം കഴിക്കത്തില്ല എന്ന് ബാല

Social Media

വൈക്കത്തെ വീട് സൂപ്പറാണ്. മാമാ എന്ത് ചെയ്താലും സർപ്രൈസ് ആണ് എന്ന് കോകില; ഇനിയൊരു കല്യാണം കഴിക്കത്തില്ല എന്ന് ബാല

വൈക്കത്തെ വീട് സൂപ്പറാണ്. മാമാ എന്ത് ചെയ്താലും സർപ്രൈസ് ആണ് എന്ന് കോകില; ഇനിയൊരു കല്യാണം കഴിക്കത്തില്ല എന്ന് ബാല

മലയാള സിനിമാ പ്രേമികൾക്കേറെ സുപരിചിതനാണ് നടൻ ബാല. പലപ്പോഴും വിവാദങ്ങളും വിമർശനങ്ങളുമെല്ലാം ബാലയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി കൊച്ചിയിൽ വീട് വാങ്ങി താമസിക്കുകയായിരുന്നു ബാല. വളരെ വിരളമായി മാത്രമാണ് ജന്മനാടായ തമിഴ്നാട്ടിലേക്ക് പോകുന്നത്. ഗായിക അമൃതയുമായുള്ള വിവാഹശേഷമാണ് ബാല കൊച്ചിയിൽ സ്ഥിര താമസമാക്കിയത്. അടത്തിടെ നടൻ ഇവിടെ നിന്നും താമസം മാറിയിരുന്നു.

വൈക്കത്തേയ്ക്കാണ് ബാല താമസം മാറിയത്. ബാലയുടെ വീടിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലായി മാറുകയും ചെയ്തിരുന്നു. ഇപ്പോഴിതാ താൻ താമസം മാറ്റാനുണ്ടായ കാരണം വെളിപ്പെടുത്തുകയാണ് ബാല. വൈക്കം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബാല.

ഞാൻ വേറൊരു ലോകത്താണ് ജീവിക്കുന്നത്. ഈ ലോകം എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കോകില എന്റെ ജീവിതത്തിലേക്ക് വരികയും, കൊച്ചിയിൽ താമസിക്കുകയും ചെയ്തപ്പോൾ ഒരുപാട് സംശയങ്ങളുണ്ടായിരുന്നു. പക്ഷെ ഇവിടെ വന്നപ്പോൾ മലയാളികൾ എന്താണെന്നും വൈക്കം എന്താണെന്നും ദൈവം തമ്പുരാൻ എങ്ങനെയാണെന്നും മനസിലാവുകയും വളരെയധികം ഇഷ്ടപ്പെടുകയും ചെയ്തുവെന്നാണ് ബാല പറയുന്നത്.

ബാലയുടെ ഭാര്യ കോകിലയും സംസാരിക്കുന്നുണ്ട്. വൈക്കത്ത് വന്നത് വളരെയധികം ഇഷ്ടപ്പെട്ടു. വൈക്കത്തെ വീട് സൂപ്പറാണ്. മാമാ എന്ത് ചെയ്താലും സർപ്രൈസ് ആണ് എന്നാണ് കോകില പറയുന്നത്. ഇതിന് ഇനിയൊരു കല്യാണം കഴിക്കത്തില്ല എന്ന് തമാശയായി ബാല മറുപടി നൽകുകയും ചെയ്യുന്നുണ്ട്. പിന്നാലെ താൻ കൊച്ചി വിടാനുള്ള കാരണം വ്യക്തമാക്കുകയാണ് ബാല.

എനിക്കൊരു വിഷമമുണ്ട്. ചില വീഡിയോകൾ ഞാൻ കണ്ടു. വേറൊന്നുമില്ല. കണക്കെടുത്ത് നോക്കുകയാണെങ്കിൽ മീഡിയയെ ഞാൻ എത്ര സ്‌നേഹിച്ചുവെന്ന് എനിക്ക് മാത്രമേ അറിയൂ. അതിനാലാണ് ഇത്രയും വേദന. ഇത്രയൊക്കെ ഞാൻ സ്‌നേഹിച്ചിട്ടും ഒരു നിമിഷം കൊണ്ട് ഞാൻ അനന്യായി നിങ്ങൾക്ക്. ഒരു ദിവസം കൊണ്ട് ഞാൻ എങ്ങനെയാണ് നിങ്ങൾക്ക് കുറ്റക്കാരനായത്? എന്നാണ് മാധ്യമങ്ങളോടായി ബാല ചോദിക്കുന്നത്.

99 കാര്യങ്ങളും നല്ലത് പറയുന്നവർ ഒരു സംശയത്തിന്റെ പേരിൽ എന്നെ അന്യനാക്കി. സാരമില്ല. വൈക്കത്തേയ്ക്ക് വന്നു. ഗ്രാമമാണ്. സിറ്റിയുടെ ബഹളമില്ല. സ്‌കൂൾ കെട്ടണം, ഹാർട്ട് ഓപ്പറേഷന് സഹായിക്കണം. ക്യാൻസർ പേഷ്യന്റിനെ സഹായിക്കണം. കുടുംബശ്രീയെ സഹായിക്കണം. നമ്മൾ നിൽക്കുന്ന ഭൂമി നന്നായിരിക്കണം.

വേറെന്ത് പറയാനാകും. എന്നെക്കറിച്ച് എനിക്ക് നന്നായി അറിയാം. ഞാൻ നല്ലവനാണ്, എന്നാൽ റൊമ്പ നല്ലവൻ അല്ല. ഞാൻ നിങ്ങളോട് സർട്ടിഫിക്കറ്റ് ചോദിച്ചിട്ടില്ല. നെഹ്‌റുവോ ഗാന്ധിയോ ജീസസോ അല്ല. പക്ഷെ ഞാൻ നല്ലതേ ചെയ്തിട്ടുള്ളൂ. ആരേയും ദ്രോഹിച്ചിട്ടില്ലെന്നും ബാല പറയുന്നു. ആ വിഷമത്തിലാണ് കൊച്ചി വിട്ടത്. മനസിലാക്കുന്നവർ മനസിലാക്കട്ടെ.

ഇപ്പോഴും എല്ലാ ഞായറാഴ്ചയും എന്നെ കാണാൻ ആളുകൾ വരുന്നുണ്ട്. ഞാൻ അവിടെ നിന്നും പോന്നപ്പോൾ പലരും വിളിച്ച് ബാല ചേട്ടാ ഞങ്ങളെ ആര് ഇനി നോക്കുമെന്ന് ചോദിച്ചിരുന്നുവെന്നും ബാല പറയുന്നു. ശാന്ത സുന്ദരവും പ്രകൃതി രമണീയവുമായ സ്ഥലത്താണ് നടന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. ദൈവം ഞങ്ങളുടെ കൂടെയുണ്ട്. എന്തുതന്നെയായാലും നല്ല കാര്യങ്ങൾ മാത്രം സംഭവിക്കും.

മരിച്ച ഒരാൾക്ക് ജീവൻ നൽകാൻ ദൈവം തീരുമാനിച്ചാൽ എല്ലാ പോരാട്ടങ്ങളിലും അവനെ സംരക്ഷിക്കാനും അവനറിയാം. സാലു കെ ജോർജ് എന്ന അസാധാരണ ക്രിയേറ്ററിന് നന്ദി. ഞാൻ കൊച്ചിവിട്ടെങ്കിലും എപ്പോഴും ഞാൻ നിങ്ങളുടെ ഹൃദയത്തിൽ നിൽക്കും. രണ്ട് മാസത്തിനുള്ളിൽ ഞാൻ ശാരീരികമായി ബിഗ് ബി ബാലയെപ്പോലെ തിരിച്ചെത്തും. തുടർന്ന് സ്‌ക്രീൻ സ്പേസ് പങ്കിടും. ഏറ്റവും വലിയ സ്നേഹത്തോടെ ബാലയും കോകിലയും… എന്നാണ് പുതിയ വീടിന്റെ വീഡിയോ പങ്കിട്ട് ബാല കുറിച്ചത്.

Continue Reading
You may also like...

More in Social Media

Trending