Social Media
ദിവസത്തിലൊരിക്കൽ വീട്ടിൽ ഒരുമിച്ച് ഭക്ഷണമുണ്ടാക്കൂ, പാചകം കുടുംബ ജീവിതത്തിന്റെ ഭാഗമാണ്; ദിയയ്ക്കും അശ്വിനും ഉപദേശവുമായി ഫോളോവേഴ്സ്
ദിവസത്തിലൊരിക്കൽ വീട്ടിൽ ഒരുമിച്ച് ഭക്ഷണമുണ്ടാക്കൂ, പാചകം കുടുംബ ജീവിതത്തിന്റെ ഭാഗമാണ്; ദിയയ്ക്കും അശ്വിനും ഉപദേശവുമായി ഫോളോവേഴ്സ്
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്‌റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ദിയയുടെ സഹോദരിമാരും അമ്മയുമെല്ലാം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണെങ്കിലും ദിയയോടെ പ്രേക്ഷകർക്കേറെ ഇഷ്ടമാണ്. എന്തും തുറന്ന് സംസാരിക്കുന്ന, ജാഡയില്ലാത്ത ദിയയുടെ സ്വഭാവമാണ് ഒരുപാടി ഇഷ്ടമെന്ന് ആരാധകർ പറായറുമുണ്ട്.
കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിയയുടെ വിവാഹം. ആഘോഷപൂർവം നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തന്നെ സ്നേഹിക്കുന്നവരും താൻ സ്നേഹിക്കുന്നവരും മാത്രമുള്ള ഒരു ചെറിയ വിവാഹമായിരുന്നു താൻ ആഗ്രഹിച്ചിരുന്നതെന്നാണ് ദിയ പറഞ്ഞിരുന്നത്. ഭർത്താവ് അശ്വിൻ ഗണേശിനൊപ്പം വിവാഹ ജീവിതത്തിലെ സന്തോഷകരമായ നാളുകൾ ആസ്വദിക്കുകയാണ് ദിയ.
വിവാഹശേഷം ഭർത്താവിനൊപ്പം വേറെ ഫ്ലാറ്റിലാണ് താമസം. തനിക്കും അശ്വിനും തങ്ങളുടേതായ ജീവിതമാണ് വേണ്ടതെന്നും രണ്ട് വീട്ടുകാരുടെയും ഇടപെടൽ ആഗ്രഹിക്കുന്നില്ലെന്നും ദിയ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ ദിയയുടെ ഫോളോവേഴ്സ് ഉന്നയിക്കുന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
പുതിയ വീട്ടിലേക്ക് മാറിയ ശേഷം കുക്കിംഗ് കാര്യമായി ഇവിടെ തുടങ്ങിയിട്ടില്ല. മിക്കപ്പോഴും പുറത്ത് നിന്നോ അല്ലെങ്കിൽ ദിയയുടെയോ അശ്വിന്റെയോ വീടുകളിൽ നിന്നാണ് ഭക്ഷണമെന്നാണ് ഇവരുടെ ഫോളോവേഴ്സ് പറയുന്നത്. ഇഷ്ടപ്പെട്ടാലും ഇഷ്ടപ്പെട്ടില്ലെങ്കിലും പറയാം. ദിവസത്തിലൊരിക്കൽ വീട്ടിൽ ഒരുമിച്ച് ഭക്ഷണമുണ്ടാക്കൂ. എന്നായാലും നിങ്ങളത് ചെയ്യണം. പാചകം കുടുംബ ജീവിതത്തിന്റെ ഭാഗമാണ്.
ഇപ്പോൾ തന്നെ വീട് മാറി താമസിച്ചു. ഇനി നിങ്ങൾക്ക് എപ്പോഴും വീട്ടുകാരെ ആശ്രയിക്കാൻ പറ്റില്ല എന്നാണ് ഒരാളുടെ കമന്റ്. അശ്വിൻ കഴിക്കുന്നത് കണ്ടാൽ അറിയാം വീട്ടിൽ നിന്ന് കാര്യമായി ഭക്ഷണമില്ലെന്ന് എന്നാണ് മറ്റ് ചിലരുടെ കമന്റ്. എന്തെങ്കിലുമൊക്കെ ആഹാരം രണ്ട് പേർക്കും പാചകം ചെയ്യാൻ അറിയാമെങ്കിൽ പാകം കഴിക്കാമായിരുന്നല്ലോ ഇപ്പോൾ ഒരുപാട് ഡിവോഴ്സ് കേസുകൾ വർധിക്കുന്നതിന് കാരണം ഈ എടുത്ത് ചാട്ടമാണ്.
ഭക്ഷണം ഉണ്ടാക്കാൻ അറിയാത്തത് ക്രഡിറ്റായി കൊണ്ട് നടക്കുന്നു. അതേസമയം, നേരത്തെും ഇത്തരത്തിലുള്ള വിമർശനം ദിയയ്ക്ക് നേരിടേണ്ടതായി വന്നിട്ടുണ്ട്. ഇന്നലെ രാത്രി ആപ്പിൾ കഴിച്ചാണ് ഞാനും അശ്വിനും ജീവിച്ചത്, അശ്വിന്റെ വീട്ടിൽ നിന്നും വാഴയ്ക്കപ്പം കഴിക്കാൻ പോകുകയാണെന്നും ദിയ മുമ്പ് പങ്കിട്ട വീഡിയോയുടെ തുടക്കത്തിൽ പറയുന്നുണ്ട്. ദിയ വീട്ടിൽ പാചകം ചെയ്യാറില്ലേ എന്നാണ് ചിലർ അന്ന് ചോദിച്ചത്.
പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. അതേസമയം, വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഭാവി ജീവിതത്തെക്കുറിച്ച് ദിയ പറഞ്ഞ വാക്കുകളും ഇതിനിടെ ചർച്ചയാവുകയാണ്. തന്റെ വീട്ടുകാരുടെയോ അശ്വിന്റെ വീട്ടുകാരുടെയോ ഇടപെടൽ ഇല്ലാതെ താനും ഭർത്താവും കുട്ടികളും അടങ്ങുന്ന സിംപിൾ ജീവിതമാണ് താൻ ആഗ്രഹിച്ചതെന്ന് ഒരിക്കൽ ദിയ പറഞ്ഞിരുന്നു.
എനിക്ക് വേണ്ടത് എന്റെ ഭർത്താവും കുട്ടികളുമാണ്. എന്റെയടുത്ത് വേറാരും ഒരു സംസാരത്തിനും വരേണ്ട. ഞങ്ങളുടെ ലോകം. എന്റെ ഫാമിലിയുടെ സെെഡിൽ നിന്ന് ആരും എന്റെ കൊച്ചിന്റെ കാര്യത്തിൽ ഇടപെടരുത്. അശ്വിന്റെ കുടുംബത്തിൽ നിന്നും ആരും ഇടപെടരുത്. ഞങ്ങളുടെ ജീവിതം ഞങ്ങൾ തീരുമാനിക്കുമെന്നും എന്നുമാണ് ദിയ കൃഷ്ണ അന്ന് പറഞ്ഞിരുന്നത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായിരുന്നു ദിയയുടെ ഓൺലൈൻ ബിസിനസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങൾ. ഉപ്പും മുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലൂടെ ശ്രദ്ധ നേടിയ സംഗീത അനിൽകുമാറാണ് ദിയയെ വിമർശിച്ച് രംഗത്തെത്തിയിരുന്നത്. ആഭരണങ്ങൾ വാങ്ങിയ ആഭരണം കേട്പാട് പറ്റിയതായിരുന്നെന്നും ഓപ്പണിംഗ് വീഡിയോ ഇല്ലെന്ന് പറഞ്ഞ് ആഭരണം മാറ്റി തന്നില്ലെന്നുമായിരുന്നു ആരോപണം.