കരീനാ കപൂറും സെയ്ഫ് അലി ഖാനും വേർപിരിയും; പ്രവചനവുമായി ജ്യോതിഷി
താരദമ്പതികളാണ് കരീനാ കപൂറും സെയ്ഫ് അലി ഖാനും. കുടുംബജീവിതത്തിനും കരിയറിനും ഒരുപോലെ പ്രാധാന്യം നൽകുന്ന താരദമ്പതികൾ ഉടൻ തന്നെ വേരിപിരിയുമെന്നാണ് ഒരു ജ്യോതിഷിയുടെ പ്രവചനം. സുശീൽ കുമാർ സിംഗ് എന്ന ജ്യോതിഷിയാണ് സിദ്ധാർത്ഥ് കണ്ണനുമായി നടത്തിയ അഭിമുഖത്തിൽ പ്രവചനം നടത്തിയത്.
ഒന്നര വർഷത്തിനുള്ളിൽ താര ദമ്പതികൾ വിവാഹമോചനം നേടുമെന്നാണ് ഇയാൾ പ്രവചിക്കുന്നത്. കൂടാതെ 2010 ൽ ഇവരുടെ വിവാഹത്തെക്കുറിച്ചും പ്രവചിച്ചിരുന്നുവെന്നും അന്നു തന്നെ ഈ വിവാഹം വർക്കാകില്ലെന്ന് പറഞ്ഞിരുന്നതായും ഇയാൾ അവകാശപ്പെടുന്നുണ്ട്. പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
2012 ൽ വിവാഹിതരായ ഇരുവർക്കും രണ്ടു ആൺമക്കളുണ്ട്. തൈമൂർ, ജെഹാംഗീർ എന്നാണ് മക്കളുടെ പേരുകൾ. 2016-ൽ മൂത്ത മകൻ തൈമൂർ അലി ഖാന് കരീന ജന്മം നൽകി. 2021-ൽ രണ്ടാമത്തെ മകൻ ജെഹാംഗീർ അലി ഖാനും ജനിച്ചു. സെയ്ഫ് നേരത്തെ നടി അമൃത സിങ്ങിനെ വിവാഹം ചെയ്തിരുന്നു.
ഈ ബന്ധത്തിൽ സെയ്ഫിനും അമൃതയ്ക്കും സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിങ്ങനെ രണ്ടു മക്കളുണ്ട്. 2004-ൽ സെയ്ഫ് അമൃതയുമായി പിരിഞ്ഞു. പിന്നീട് എട്ടു വർഷങ്ങൾക്കു ശേഷമാണ് കരീനയെ വിവാഹം ചെയ്യുന്നത്. 2012 ഒക്ടോബർ 16-നായിരുന്നു സെയ്ഫിന്റേയും കരീനയുടേയും വിവാഹം.
