Connect with us

അന്യ ഭാഷാ നടിമാർ എത്ര ലക്ഷം പ്രതിഫലം ചോദിച്ചാലും കോടുക്കും, പക്ഷെ ഞങ്ങൾക്ക് കിട്ടാറില്ലെന്ന് കാവ്യ, നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ബഹുമാനം കൊടുക്കണമെന്നാണ് വിചാരിക്കുന്നതെന്ന് നയൻസ്; വീണ്ടും വൈറലായി നടിമാരുടെ വാക്കുകൾ

Actress

അന്യ ഭാഷാ നടിമാർ എത്ര ലക്ഷം പ്രതിഫലം ചോദിച്ചാലും കോടുക്കും, പക്ഷെ ഞങ്ങൾക്ക് കിട്ടാറില്ലെന്ന് കാവ്യ, നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ബഹുമാനം കൊടുക്കണമെന്നാണ് വിചാരിക്കുന്നതെന്ന് നയൻസ്; വീണ്ടും വൈറലായി നടിമാരുടെ വാക്കുകൾ

അന്യ ഭാഷാ നടിമാർ എത്ര ലക്ഷം പ്രതിഫലം ചോദിച്ചാലും കോടുക്കും, പക്ഷെ ഞങ്ങൾക്ക് കിട്ടാറില്ലെന്ന് കാവ്യ, നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് ബഹുമാനം കൊടുക്കണമെന്നാണ് വിചാരിക്കുന്നതെന്ന് നയൻസ്; വീണ്ടും വൈറലായി നടിമാരുടെ വാക്കുകൾ

കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഹേമ കമ്മിറ്റി റിപ്പോർട്ട്‌ പുറത്തെത്തിയത്. ഇതിന് പിന്നാലെ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്. മലയാള സിനിമയിൽ മാത്രമല്ല, തമിഴ്, കന്നഡ, തുടങ്ങിയ ഇടങ്ങളിലും ഹേമ കമ്മിറ്റി പോലൊരു കമ്മിറ്റി വേണമെന്ന ആവശ്യം ശക്തമാണ്. നിരവധി നടന്മാരും സംവിധായകരും തിരക്കഥാകൃത്തുക്കളും പ്രൊഡക്ഷൻ കൺട്രേൾമാരുമെല്ലാം കേസിന് പിന്നാലെയാണ്.

ഈ വേളയിൽ സധൈര്യം നിരവധി നടിമാരാണ് തങ്ങൾക്ക് സിനിമയിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചത് വെളിപ്പെടുത്തി രം​ഗത്തെത്തിയത്. രാധിക ശരത്കുമാർ, ചാർമിള, കസ്തൂരി തുടങ്ങി പ്രമുഖ നടിമാർ ഇതിനോടകം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തി കഴിഞ്ഞു.

മുമ്പ് മലയാള സിനിമയിൽ താൻ കണ്ട പ്രശ്‌നങ്ങളെ കുറിച്ച് ഒരിക്കൽ നയൻതാരയും കാവ്യ മാധവനും പറഞിരുന്നു. ഹേമ കമ്മിറ്റി പുറത്ത് വന്നതിന് പിന്നാലെ നടിമാർ അന്ന് പറഞ്ഞ വാക്കുകൾ ഇന്ന് വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ നിറയുകയാണ്. നയൻതാരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

ബോംബെയിൽ നിന്ന് വരുന്ന നായികമാരാണെങ്കിൽ അവർക്ക് ബഹുമാനം നൽകും. എന്നാൽ സ്വന്തം നാട്ടിലെ കുട്ടിയാണെങ്കിൽ അതിന്റെ അഡ്വാന്റേജ് എടുക്കും. അതൊരു തെറ്റായല്ല പറയുന്നത്. നമ്മുടെ നാട്ടിലെ പെണ്ണല്ലേ, എന്തിന് കൃതിമമായി ബഹുമാനം കൊടുക്കണമെന്ന് വിചാരിച്ചിട്ടാണ്. പക്ഷെ എങ്കിൽ പോലും ആർട്ടിസ്റ്റ് ആർട്ടിസ്റ്റാണ്. അത് മലയാള സിനിമാ രംഗം ശ്രദ്ധിക്കണം. തമിഴ് സിനിമാ രംഗത്തെ കുറിച്ച് തനിക്ക് പരാതികളൊന്നും ഇല്ല. സ്വന്തം വീട് പോലെയാണ് എന്നാണ് താരം പറഞ്ഞത്.

മലയാളത്തിലെ നായികമാർക്ക് തുല്യ പ്രതിഫലം ലഭിക്കുന്നില്ല എന്നായിരുന്നു അന്നേ കാവ്യ പറഞ്ഞിരുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

ന്യ ഭാഷയിൽ നിന്നും മലയാളത്തിൽ വന്ന് അഭിനയിക്കുന്ന നടിമാർക്ക് കൃത്യമായ പ്രതിഫലമുണ്ട്. പക്ഷെ ഞങ്ങൾക്ക് കിട്ടാറില്ല. പലപ്പോഴും വിഷമം തോന്നിയിട്ടുണ്ട്. അവർ എത്ര ലക്ഷം രൂപ ചോദിച്ചാലും അവർക്ക് കൊടുക്കാൻ തയ്യാറാണ്. അവരുടെ കൂടെ അഞ്ചോ ആറോ അസിസ്റ്റന്റുണ്ടെങ്കിലും പ്രശ്‌നമല്ല.

ഫൈവ് സ്റ്റാർ ഹോട്ടലിലാകും താമസിക്കുക. തോന്നിയ സമയത്ത് വരികയും പോകുകയും ചെയ്‌തേക്കാം. അപ്പോഴൊക്കെ അവർക്കുള്ള വില കൂട്ടിക്കൊടുക്കുകയാണ് ചെയ്യുന്നത്എന്നായിരുന്നു കാവ്യ മാധവൻ പറഞ്ഞത്. എന്നാൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ രണ്ട് താരങ്ങളും ഒരു പ്രതികരണവും നടത്തിയിട്ടില്ല. ഇതും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.

അതേസമയം, കാവ്യ മാധ്യവൻ ഇപ്പോൾ സിനിമയിൽ സജീവമല്ല. ഒരു കാലത്ത് മലയാള സിനിമയിൽ കാവ്യയ്ക്കുണ്ടായിരുന്ന സ്റ്റാർഡം ഇന്ന് മലയാളത്തിലെ യുവനടിമാർക്ക് സ്വപ്നം പോലും കാണാൻ കഴിയില്ലെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോൾ മകൾ മഹാലക്ഷ്മിയുടെ കാര്യങ്ങൾ നോക്കുകയാണ് കാവ്യ എന്നാണ് ദിലീപ് അടുത്തിടെ പറഞ്ഞത്. സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നതിനെ കുറിച്ച് കാവ്യയാണ് പറയേണ്ടതെന്നുമാണ് ദിലീപ് പറഞ്ഞിരുന്നത്.

അതേസമയം, നയൻതാരയും തന്റെ കുടുംബത്തിനും കുട്ടികൾക്കുമാണ് ഇപ്പോൾ പ്രാധാന്യം കൊടുക്കുന്നത്. മക്കളുടെ ജനനശേഷം മക്കൾക്കൊപ്പം സമയം ചിലവഴിക്കുന്നതിനാലാണ് നയൻതാര സന്തോഷം കണ്ടെത്തുന്നത്. അതിനാൽ സിനിമകളുടെ കാര്യത്തിൽ പോലും നയൻതാര സെലക്ടീവാണ്. മക്കളുടെ കാര്യങ്ങൾ മറ്റാരെയും ഏൽപ്പിക്കാതെ പറ്റുന്നതെല്ലാം ചെയ്യാൻ നയൻതാര ശ്രമിക്കാറുണ്ടെന്നാണ് വിഘ്നേഷ് പറഞ്ഞിരുന്നത്.

More in Actress

Trending