Social Media
റാണയേയും സാമന്തയേയും വെല്ലുവിളിച്ച് സായ് പല്ലവി;ചിത്രം പങ്കുവെച്ച് താരം!
റാണയേയും സാമന്തയേയും വെല്ലുവിളിച്ച് സായ് പല്ലവി;ചിത്രം പങ്കുവെച്ച് താരം!
By
മലയാള സിനിമയിൽ നിന്നും താരം മറ്റു ഭാഷകളിലും സജീവമായിക്കൊണ്ടിരിക്കുകയാണ് .തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ സ്വന്തം താരങ്ങളിലൊരാളാണ് സായ് പല്ലവി. മികച്ചൊരു നര്‍ത്തകി കൂടിയാണ് താനെന്ന് തെളിയിച്ചാണ് താരം മുന്നേറുന്നത്. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം സജീവമായ താരം സ്വീകാര്യതയുടേയും പിന്തുണയുടേയും കാര്യത്തില്‍ ഏറെ മുന്നിലാണ്. പ്രേമത്തിലെ മലര് മിസ്സായാണ് താരം മലയാളത്തിലേക്ക് എത്തിയത്. നിവിന്‍ പോളിക്കൊപ്പമുള്ള മികച്ച കെമിസ്ട്രിയും മലരേ എന്ന ഗാനത്തേയുമൊക്കെ കേരളക്കര ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയ്ക്കടയിലായിരുന്നു സായ് പല്ലവി സിനിമയെന്ന ലക്ഷ്യവുമായി ഇറങ്ങിയത്. പഠനം പൂര്‍ത്തിയാക്കിയതിന് ശേഷവും താരം സിനിമയില്‍ സജീവമാണ്.
മലയാള സിനിമ ലോകത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത നടിയാണ് സായിപല്ലവി .അഭിനയവും ഡാന്സുംകൊണ്ടാണ് ചിത്രത്തില്‍ നടി തിളങ്ങിയത്. സായി മുഖ്യ വേഷത്തില്‍ എത്തിയ ചിത്രത്തില്‍ യുവതാരം വരുണ്‍ തേജായിരുന്നു നായകനായത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സായി പല്ലവിയെക്കുറിച്ച് വരുണ്‍ തേജ പറഞ്ഞൊരു കാര്യം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.
പ്രേമത്തിലെ മലര് മിസ്സിന് ആരാധകരേറെയാണ്. അല്‍ഫോണ്‍സ് പുത്രന് സംവിധാനം ചെയ്ത ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവി നായികയായി അരങ്ങേറിയത്. ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സിലേക്ക് ഇടിച്ച് കയറുകയായിരുന്നു താരം. മികച്ച സ്വീകാര്യതയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മെഡിക്കല്‍ പഠനത്തിനിടയിലെ ഇടവേളയിലായിരുന്നു താരം സിനിമയില്‍ എത്തിയത്. അഭിനയം മാത്രമല്ല മികച്ച നര്‍ത്തകി കൂടിയാണ് താനെന്ന് താരം തെളിയിച്ചിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. വിരാടപര്വ്വമെന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തിന് പിന്നാലെയായി അന്യഭാഷയിലേക്ക് പ്രവേശിച്ച സായ് പല്ലവിക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചത്. കലി, അതിരന് തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചത്. സൂര്യ നായകനായെത്തിയ എന്ജികെയായിരുന്നു താരത്തിന്റെതായി അടുത്തിടെ എത്തിയ തമിഴ് ചിത്രം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ് സായ് പല്ലവി. ഇപ്പോഴിതാ ട്രീ ചാലഞ്ച് ഏറ്റെടുത്ത വിശേഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് സായ് പല്ലവി.
ഗ്രീന്‍ ഇന്ത്യ ക്യാംപെയന്‍ തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. സിനിമാലോകവും ഈ ക്യാംപെയിന് പിന്തുണ അറിയിച്ച് എത്തിയിരുന്നു. താരങ്ങളില്‍ പലരും ചാലഞ്ച് ചെയ്തും ചാലഞ്ച് സ്വീകരിച്ചുമൊക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. വരുണ്‍ തേജായിരുന്നു സായ് പല്ലവിക്ക് ട്രീ ചാല#്ച് നല്‍കിയത്. താന്‍ ചാലഞ്ച് സ്വീകരിച്ചുവെന്ന് വ്യക്തമാക്കിയതിന് പിന്നാലെയായാണ് താരം സായ് പല്ലവിക്ക് വെല്ലുവിളി നല്‍കിയത്. സോഷ്യല്‍ മീഡിയയിലൂടെ വരുണ്‍ തേജിന്റെ ഫോട്ടോ വൈറലായി മാറിയിരുന്നു.
സായ് പല്ലവിയുടെ ആദ്യതെലുങ്ക് ചിത്രമായ ഫിദയില്‍ നായകനായെത്തിയത് വരുണ്‍ തേജായിരുന്നു. ബോക്സോഫീസില്‍ നിന്നും മികച്ച വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. ഭാനുമതി എന്ന കഥാപാത്രത്തെയായിരുന്നു സായ് പല്ലവി അവതരിപ്പിച്ചത്. അടുത്തിടെയായിരുന്നു വരുണ്‍ സായ് പല്ലവിയെ വിവാഹം ചെയ്യാന്‍ താല്പര്യമുണ്ടെന്ന് വ്യക്തമാക്കിയത്. ഹീറ്റ് അപ് വിത്ത് സ്റ്റാര്സിനിടയില് ലക്ഷ്മി മഞ്ചുവായിരുന്നു വരുണിനോട് ഇതേക്കുറിച്ച് ചോദിച്ചത്. സായ് പല്ലവി , റാഷി ഖന്ന, പൂജ ഹെഡ്ഗെ ഇവരിലാരെ വിവാഹം ചെയ്യുമെന്ന് ചോദിച്ചപ്പോഴായിരുന്നു താരം സായ് പല്ലവിയെ തിരഞ്ഞെടുത്തത്.
തനിക്ക് ട്രീ ചാലഞ്ച് നല്കിയ വരുണിന് നന്ദി അറിയിച്ചാണ് സായ് പല്ലവി എത്തിയത്. ചാലഞ്ച് സ്വീകരിച്ചുവെന്ന് വ്യക്തമാക്കുന്ന ചിത്രവും കുറിപ്പും താരം പോസ്റ്റ് ചെയ്തിരുന്നു. ശുദ്ധവായുവെന്നത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്, വല്ലാതെ ഭയപ്പെടുത്തുന്നുണ്ട് ഇക്കാര്യം. അതിനാല്‍ എല്ലാവരും ഒരു മരമെങ്കിലും നട്ട് പിടിപ്പിക്കണം എന്നായിരുന്നു താരം കുറിച്ചത്. സായ് പല്ലവിയുടെ പോസ്റ്റ് ഇതിനകം തന്നെ ശ്രദ്ധേയമായി മാറിക്കഴിഞ്ഞിട്ടുണ്ട്.
വരുണ്‍ തേജിന്റെ ചാലഞ്ച് സ്വീകരിച്ച സായ് പല്ലവി സാമന്തയ്ക്കും റാണ ദഗ്ഗുപതിക്കുമാണ് ട്രീ ചാലഞ്ച് നല്‍കിയിട്ടുള്ളത്. റാണ നയാകനായെത്തുന്ന വിരാടപര്‍വ്വത്തിന്റെ തിരക്കിലാണ് സായ് പല്ലവി ഇപ്പോള്‍. പൊളിറ്റിക്കല്‍ ത്രില്ലറായൊരുക്കുന്ന ചിത്രത്തില്‍ മനോഹരമായൊരു പ്രണയകഥയുമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ശക്തമായ കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സാധാരണക്കാരിയായാണ് ഇത്തവണ താരം എത്തുന്നത്. തെലുങ്കില്‍ ഒരുക്കുന്ന ചിത്രം മറ്റ് ഭാഷകളിലേക്കും എത്തും.
സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പിന്തുണ ലഭിക്കുന്ന താരങ്ങളിലൊരാളാണ് സായ് പല്ലവി. സിനിമയ്ക്കപ്പുറത്ത് വ്യക്തി ജീവിതത്തിലെ വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ പോസ്റ്റുകള്‍ ശ്രദ്ധേയമായി മാറുന്നത്. കസ്തൂരിമാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സായ് പല്ലവി തുടക്കം കുറിച്ചത്. മീര ജാസ്മിന് പുറകില്‍ നിന്നിരുന്ന ഈ താരത്തെ അറിയുമോയെന്ന തരത്തിലുള്ള പോസ്റ്റുകള്‍ വൈറലായി മാറിയിരുന്നു.
താരത്തിന്റെ പുതിയ സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം വരവറിയിച്ച സായ് പല്ലവി ആരാധകപിന്തുണയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ്. വന്‍പ്രതീക്ഷകളോടെയായിരുന്നു എന്‍ജികെ തിയേറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ സായ് പല്ലവിയുടെ പ്രകടനത്തിന് വ്യത്യസ്തമായ പ്രതികരണമായിരുന്നു ലഭിച്ചത്.
sai pallavi and Rana Daggubati, samantha
