Connect with us

ഞാന്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു പപ്പാ; അമിതാഭ് ബച്ചന് പിറന്നാൾ ആശംസയുമായി മകൾ ശ്വേത!

Social Media

ഞാന്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു പപ്പാ; അമിതാഭ് ബച്ചന് പിറന്നാൾ ആശംസയുമായി മകൾ ശ്വേത!

ഞാന്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു പപ്പാ; അമിതാഭ് ബച്ചന് പിറന്നാൾ ആശംസയുമായി മകൾ ശ്വേത!

ബോളിവുഡിലെ ഒരേഒരു കിംഗ് അതാണ് അമിതാഭ് ബച്ചൻ . ബോളിവുഡിൻറെ ബിഗ് ബി ആണ് അമിതാഭ് ബച്ചൻ.ഒരുകാലത്ത് ബോളിവുഡ് അടക്കി ഭരിച്ച താരമാണ് .താരത്തിൻറെ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെത്തന്നെയും പണ്ടുമുതലേ ആരധകർക്കു വളരെ വലിയ വാർത്തയാണ്.താരത്തിനെ അറിയാത്തവരായി ആരുംതന്നെ കാണില്ല ഇന്നും യാതൊരു മാറ്റവും താരത്തിനില്ല താരത്തിന്റെ ചിത്രങ്ങൾക്കെല്ലാം തന്നെ ഇന്നും ഏറെ പ്രേക്ഷക പിന്തുണയാണ് ലഭിക്കുന്നത്.അമിതാബ് ബച്ചനെ അറിയാത്തവര്‍ ഉണ്ടാവില്ല. തന്റെ ജീവിതം ഇന്ത്യന്‍ സിനിമയ്ക്കു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു അമിതാഭ് ബച്ചന്‍ എന്ന ബോളിവുഡിന്റെ സ്വന്തം ബിഗ് ബി.

1969 ല്‍ ഇതുപോലൊരു ഫെബ്രുവരി 15 നാണ് ‘സാത്ത് ഹിന്ദുസ്ഥാനി’ എന്ന ബോളിവുഡ് ചിത്രത്തില്‍ അഭിനയിക്കാനായി അമിതാഭ് ബച്ചന്‍ കരാറേര്‍പ്പെടുന്നത്. അവിടം മുതലിങ്ങോട്ട് അഞ്ചു പതിറ്റാണ്ടു കൊണ്ട് അമിതാഭ് ബച്ചന്‍ നടന്നു കയറിയത് ഇന്ത്യന്‍ സിനിമാപ്രേക്ഷകരുടെ ഹൃദയത്തിലേക്കാണ്. താരത്തിന്റെ ജീവിതത്തിലെ ഏറ്റവും ‘സ്പെഷ്യല്‍’ ആയ ഈ ദിവസത്തില്‍ ബിഗ് ബിയ്ക്ക് ആശംസകള്‍ അര്‍പ്പിക്കുകയാണ് താരത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും.

ഇന്ത്യന്‍ സിനിമയുടെ ഒരേയൊരു ബിഗ് ബി, അമിതാഭ് ബച്ചന്റെ 77-ാം ജന്മദിനമാണിന്ന്. ബച്ചന് ആശംസകള്‍ നേരുകയാണ് അച്ഛന്റെ പ്രിയങ്കരിയായ മകള്‍ ശ്വേത. ഏതൊരു ഇന്ത്യന്‍ അഭിനേതാവിനും സ്വപ്നം കാണാന്‍ കഴിയുന്നതിലും ഉയരത്തില്‍ നില്‍ക്കുന്ന ബച്ചന്റെ യാത്ര ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നാണ് ശ്വേതയുടെ ആശംസ.”പര്‍വതത്തിന്റെ മുകളില്‍ താങ്കള്‍ എത്തിയാലും, കയറ്റം തുടരുക – ജന്മദിനാശംസകള്‍ പപ്പാ. ഞാന്‍ നിങ്ങളെ അനന്തമായി സ്നേഹിക്കുന്നു,” എന്നാണ്​ ശ്വേത കുറിക്കുന്നത്. മകളുമായി ഏറെ ആത്മബന്ധമുളള ആളാണ് അമിതാഭ് ബച്ചന്‍. ബച്ചനൊപ്പമുള്ള മനോഹരമായ ചിത്രവും ശ്വേത പങ്കുവച്ചിട്ടുണ്ട്.വീടെന്നത് ഒരു സ്ഥലമല്ല, ഒരു വ്യക്തിയാണ് എന്ന ക്യാപ്ഷനോടെ ബച്ചനൊപ്പമുള്ള ഒരു കുട്ടിക്കാലചിത്രവും ശ്വേത ഇന്നലെ പങ്കുവച്ചിരുന്നു.

വിഖ്യാത ഹിന്ദി കവി ഹരിവന്‍ഷ് റായ് ബച്ചന്‍റേയും തേജീ ബച്ചന്‍റേയും മകനായി 1942 ഒക്ടോബര്‍ 11-നാണ് അമിതാഭ് ബച്ചന്‍ ജനിച്ചത്. പഠനത്തിനു ശേഷം 1969 തില്‍ മൃണാള്‍ സെന്നിന്‍റെ ‘ഭുവന്‍ ഷോം’ എന്ന ചിത്രത്തില്‍ ശബ്ദ കലാകാരനായി സിനിമയില്‍ അരങ്ങേറി. ആദ്യമായി അഭിനയിച്ച ചിത്രം ‘സാത്ത് ഹിന്ദുസ്ഥാനി’ അതില്‍ തുടങ്ങി നൂറു കണക്കിന് ചിത്രങ്ങളില്‍ അഭിനേതാവായും ശബ്ദകലാകരനായും നിര്‍മ്മാതാവായും ബച്ചന്‍ വ്യക്തിമുദ്ര പതിപ്പിച്ചു.

1969 മുതല്‍ സിനിമാരംഗത്ത് ബച്ചനുണ്ട്. 70-80 കാലഘട്ടത്തില്‍ ഇന്ത്യന്‍ സിനിമയിലെ ആന്‍ഗ്രി യങ്മാനായി മാറിയ ബച്ചന്‍ സമാനതകളില്ലാത്ത താരമായി മാറി. അന്നു തൊട്ടിന്നോളം അദ്ദേഹം അഭിനയരംഗത്ത് സജീവമാണ്. ഇന്നും പ്രായം തളര്‍ത്താത്ത അഭിനയപ്രതിഭ സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ്.

പ്രായം തട്ടാത്ത ഓജസ്സുമായി സിനിമയിലും ടെലിവിഷനിലും ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ് ബച്ചന്‍ അടുത്തിടെ ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ട് തലമുറയെ സിനിമയിലൂടെ വിസ്മയിപ്പിച്ച ബിഗ് ബിയെ ഏകകണ്ഠമായിട്ടാണ് പുരസ്കാരത്തിനായി തിരഞ്ഞെടുത്തത്. ഇന്ത്യന്‍ സിനിമയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്കാരം നല്‍കുന്നത്. 76-കാരനായ അമിതാഭ് ബച്ചനെ നേരത്തെ പത്മശ്രീ, പത്മഭൂഷണ്‍, പത്മവിഭൂഷണ്‍ പുരസ്കാരങ്ങള്‍ നല്‍കി ആദരിച്ചിരുന്നു.

‘സാത്ത് ഹിന്ദുസ്ഥാനി’യിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ബച്ചന്‍ പിന്നീട് ‘ഷോലെ’, ‘ദീവര്‍’, ‘സന്‍ജീര്‍’, ‘കൂലി’, ‘സില്‍സില’, ‘അഭിമാന്‍’, ‘ഡോണ്‍’, ‘അമര്‍ അക്ബര്‍ ആന്റോണി’​എന്നു തുടങ്ങി നൂറുകണക്കിന് ഐക്കോണിക് ചിത്രങ്ങളുടെ ഭാഗമായി. രണ്ടാം വരവിലും ‘ബ്ലാക്ക്’, ‘മൊഹബത്തീന്‍’, ‘പാ’, ‘പികു’, ‘ബാഗ്ബാന്‍’, ‘സര്‍ക്കാര്‍’ തുടങ്ങിയ ചിത്രങ്ങളിലൂടെ ബ്ലോക്ക്ബസ്റ്റര്‍ ജൈത്രയാത്ര ആവര്‍ത്തിക്കുകയായിരുന്നു.

happy birthday amitabh bachchan

More in Social Media

Trending

Recent

To Top