Connect with us

വിജയ്, അജിത്ത് സിനിമകള്‍ സായ് നിരസിക്കാനുള്ള കാരണത്തെ കുറിച്ച് സായ് പല്ലവി

News

വിജയ്, അജിത്ത് സിനിമകള്‍ സായ് നിരസിക്കാനുള്ള കാരണത്തെ കുറിച്ച് സായ് പല്ലവി

വിജയ്, അജിത്ത് സിനിമകള്‍ സായ് നിരസിക്കാനുള്ള കാരണത്തെ കുറിച്ച് സായ് പല്ലവി

‘ലിയോ’, ‘തുനിവ്’ അടക്കമുള്ള വമ്പന്‍ ചിത്രങ്ങള്‍ സായ് പല്ലവി നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വിജയ്, അജിത്ത് എന്നിവരുടെ സിനിമകള്‍ സായ് നിരസിക്കാനുള്ള കാരണത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ അടക്കം നടന്നിരുന്നു.

നായിക പ്രാധാന്യമുള്ള ചിത്രങ്ങള്‍ അല്ലാത്തതിനാല്‍ താരം പിന്‍മാറിത് എന്ന വാര്‍ത്തകളാണ് തമിഴകത്ത് പ്രചരിച്ചത്. എന്നാല്‍ ഈ വാര്‍ത്തകളെല്ലാം അടിസ്ഥാനരഹിതമായ ഗോസിപ്പുകള്‍ മാത്രമാണ് എന്നാണ് സായ് പല്ലവി ഇപ്പോള്‍ പറയുന്നത്.

ഇത്തരത്തില്‍ പ്രചരിക്കുന്ന കാര്യങ്ങളൊക്കെ അറിയാറുണ്ടെങ്കിലും എല്ലാ വാര്‍ത്തകളോടും പ്രതികരിക്കേണ്ടതില്ലെന്ന നിലപാട് എടുത്തതിനാലാണ് ആ സമയത്ത് സംസാരിക്കാതിരുന്നത് എന്നാണ് സായ് പല്ലവി ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയത്.

ചിരഞ്ജീവിക്കൊപ്പം അഭിനയിക്കാനുള്ള അവസരവും നന്ദമൂരി ബാലകൃഷ്ണയുടെത് അടക്കമുള്ള സിനിമകളും സായ് പല്ലവി നിരസിച്ചിരുന്നു. അധികം സിനിമകള്‍ ചെയ്യാത്ത താരം ഇനി ആത്മീയതയിലേക്ക് തിരിയുകയാണ് എന്നുള്ള റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു.

അതേസമയം, ശിവകാര്‍ത്തികേയനൊപ്പമുള്ള തമിഴ് സിനിമയാണ് താരത്തിന്റെതയി അണിയറയില്‍ ഒരുങ്ങുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചു കഴിഞ്ഞു. ‘ഗാര്‍ഗി’ ആയിരുന്നു താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകല്‍ എത്തിയ ചിത്രം.

More in News

Trending

Recent

To Top