News
അന്ന് ദിലീപിന്റെ നായികയാകാന്‍ കഴിയാതെ കരഞ്ഞ് കൊണ്ടു പോയ നടി ഇന്ന് കൈപ്പറ്റുന്നത് കോടികള്‍; ആ നടി ആരാണെന്ന് അറിയാമോ?
അന്ന് ദിലീപിന്റെ നായികയാകാന്‍ കഴിയാതെ കരഞ്ഞ് കൊണ്ടു പോയ നടി ഇന്ന് കൈപ്പറ്റുന്നത് കോടികള്‍; ആ നടി ആരാണെന്ന് അറിയാമോ?
ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.
മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.
മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.
ഇപ്പോഴിതാ ദിലീപിന്റെ നായികയാകാന്‍ കഴിയാതെ കരഞ്ഞുകൊണ്ട് പോയ ഒരു നടിയെ കുറിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ജനപ്രിയ നായകന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ദിലീപിന്റെ സിനിമകള്‍ പലതും കുടുംബ പ്രേക്ഷകരെയോ യുവപ്രേക്ഷകരെയോ ലക്ഷ്യം വച്ചുള്ളതായിരുന്നു. ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച് പേരെടുത്ത അഭിനേത്രികള്‍ കുറച്ചേറെയുണ്ട് മലയാള സിനിമയില്‍. നടനുമായി വളരെ മികച്ച കെമിസ്ട്രി ഉണ്ടെന്നതാണ് പലരുടെയും പ്രത്യേകത. എന്നാല്‍ ചിലര്‍ക്കെങ്കിലും ദിലീപിന്റെ നായികയാവാന്‍ കഴിയാതെ പോയിട്ടുണ്ട്.
2008ല്‍ റിലീസ് ചെയ്ത ‘ക്രെയ്‌സി ഗോപാലന്‍’ എന്ന സിനിമയില്‍ അത്തരത്തില്‍ നായികയാവാന്‍ വന്ന ഒരു നടി പക്ഷേ ദിലീപിന്റെ നായികയായില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കിപ്പുറം അവര്‍ കോടികള്‍ വാങ്ങുന്ന നായികയായി മാറി. ഇന്ന് മലയാള സിനിമയ്ക്ക് സ്വപ്നം കാണാന്‍ സാധിക്കാത്ത താരമാണവര്‍. അതേക്കുറിച്ച് സിനിമയുടെ സംവിധായകന്‍ ദീപു കരുണാകരനാണ് വെളിപ്പെടുത്തിയത്.
അന്യഭാഷാ നടി അന്ന് അവരുടെ അമ്മയ്‌ക്കൊപ്പം എറണാകുളത്തു വച്ച് നടന്ന ഓഡിഷനില്‍ പങ്കെടുക്കാന്‍ എത്തിയതാണ്. ടെസ്റ്റില്‍ അഭിനയം ഏകദേശം ഒക്കെ ശരിയായി. എന്നാല്‍ കുറച്ചു കൂടി ഉയരവും, അല്പം കൂടി പ്രായവുമുള്ള നടിയെയാണ് അന്ന് നായികയാവാന്‍ വേണ്ടിയിരുന്നത്. ഡയാന ജോണ്‍ എന്ന നായികയായത് രാധ വര്‍മ്മ എന്ന നടിയായിരുന്നു.
എന്നാല്‍ തിരഞ്ഞെടുക്കപ്പെടാതെ പോയ നടി ഏറെ വിഷമിച്ചു കരഞ്ഞാണ് അന്ന് അവിടെ നിന്നും തിരികെപ്പോയത്. അവരെ ദിലീപും ദീപുവും ചേര്‍ന്ന് ആശ്വസിപ്പിച്ചാണ് മടക്കിയയച്ചത്. പക്ഷേ ഇന്ന് ആ നായികയുടെ ഡേറ്റ് കിട്ടുക പോലും മലയാളത്തില്‍ സാധ്യമാണോ എന്ന് സംശയിക്കേണ്ടി വന്നേക്കും.
തെന്നിന്ത്യന്‍ സൂപ്പര്‍ നായിക സമാന്ത റൂത്ത് പ്രഭുവാണ് അന്ന് ഒഡിഷനില്‍ പങ്കെടുത്തു മടങ്ങിപ്പോയ നടി. സമാന്തയുടെ മാതാവ് നിനെറ്റ് പ്രഭു മലയാളിയാണ്. ഈ സിനിമ ഇറങ്ങി രണ്ടുവര്‍ഷം കൂടിക്കഴിഞ്ഞാണ് സമാന്ത സിനിമാപ്രവേശം നടത്തുന്നത്. മലയാളത്തില്‍ നിന്നും ഉണ്ണി മുകുന്ദന്‍, ദേവ് മോഹന്‍ എന്നിവര്‍ സമാന്തയുടെ നായകന്മാരായിക്കഴിഞ്ഞു. ഇതില്‍ ദേവ് മോഹന്‍ വേഷമിട്ട ‘ശാകുന്തളം’ ഉടനെ റിലീസ് ചെയ്യും.
അതേസമയം, ദിലീപിന്റെ 149ാമത് ചിത്രം ഷൂട്ടിംഗ് ആരംഭിച്ചു. ഇതില്‍ ഒരു തെന്നിന്ത്യന്‍ നായികയാവും വേഷമിടുക എന്ന് റിപോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ ചടങ്ങും അഞ്ചുമന ക്ഷേത്രത്തില്‍ വെച്ചുനടന്നു. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ് തന്നെ നിര്‍മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനീത് കുമാറാണ്. ‘അയാള്‍ ഞാനല്ല’, ‘ഡിയര്‍ ഫ്രണ്ട്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വിനീത് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.
അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്ന പൂജാകര്‍മ്മത്തില്‍ സംവിധായകന്‍ ജോഷി, ലാല്‍ ജോസ്, നാദിര്‍ഷ, സിബി മലയില്‍, കോട്ടയം നസിര്‍, ഷാജോണ്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, ബി. ഉണ്ണികൃഷ്ണന്‍ തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖര്‍ പങ്കെടുത്തു. റൊമാന്റിക് കോമഡി വിഭാഗത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രാജേഷ് രാഘവനാണ്. സാനു താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
അതേസമയം, വോയ്‌സ് ഓഫ് സത്യനാഥന്‍, ബാന്ദ്ര തുടങ്ങിയ സിനിമകളാണ് ദിലീപിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച് ബാന്ദ്ര എന്ന ചിത്രം 2023 മെയ് 5 ന് തീയേറ്ററുകളില്‍ എത്തും. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളില്‍ ഒന്നാണ് ബാന്ദ്ര. അരുണ്‍ ഗോപിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മുമ്പ് പുറത്തുവിട്ടിരുന്നു. മാസ് ലുക്കിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ദിലീപ് പ്രത്യക്ഷപ്പെട്ടത്. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ നിര്‍മാണം വിനായക അജിത്താണ്. രാമലീല എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം അരുണ്‍ ഗോപിയും ദിലീപും വീണ്ടും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്.
