Malayalam
സാരിയുടുത്താലും ഡാൻസിന്റെ ആവേശം കുറയില്ല;സായി പല്ലവിയുടെ റൗഡി ബേബി വൈറൽ!
സാരിയുടുത്താലും ഡാൻസിന്റെ ആവേശം കുറയില്ല;സായി പല്ലവിയുടെ റൗഡി ബേബി വൈറൽ!
ഒരേസമയം നൃത്തത്തിലും,അഭിനയത്തിനും തിളങ്ങിയ നായികയാണ് പല്ലവി.വളരെ ഏറെ ആരാധകരാണ് താരത്തിന് ഇന്ന് തെന്നിന്ത്യയിലുള്ളത്.സായിയുടെ നൃത്തച്ചുവടുകളെ കുറിച്ച് പ്രത്യേകം എടുത്ത് പറയേണ്ടതില്ലലോ, ഓരോ ചിത്രത്തിലും പുതുമയാര്‍ന്ന സ്റ്റെപ്പും സ്പീഡും കൊണ്ട് അമ്പരപ്പിച്ചോണ്ടിരിക്കുകയാണ് സായി പല്ലവി.കഴിഞ്ഞ വർഷത്തിൽ ഏറ്റവുമധികം കോളിളക്കം ഉണ്ടാക്കിയതും, സായ് പല്ലവിയുടെ മാരി എന്ന ചിത്രത്തിലെ റൗഡി ബേബി എന്ന പാട്ടും ഡാന്‍സും മായിരുന്നു. കൂടാതെ,റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച് മുന്നേറിയിരുന്നു .
ഇപ്പോഴിതാ അതെ പാട്ടിനു പൊതുവേദിയില്‍ ചുവട് വച്ച് സായി പല്ലവി എത്തിയിരിക്കുകയാണ്.ഡാൻസ് കളിച്ചു എന്നതല്ല ഇവിടത്തെ പ്രത്യകത റൗഡി ബോബി പോലൊരു ഫാസ്റ്റ് ട്രാക്കിന് സാരിയുടുത്ത് ഡാന്‍സ് കളിച്ചു എന്നതാണ് കാഴ്ചക്കാരെ ഏറെ അത്ഭുതപ്പെടുത്തിയത്.ഒപ്പം തന്നെ ബിഹൈന്റ്സ് വുഡിന്റെ പുരസ്കാര നിശയിലായിരുന്നു ഈ പ്രകടനം കാഴ്ചവെച്ചത്.കഴിഞ്ഞ വർഷത്തിലെ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ അതിരന് എന്ന ചിത്രത്തിലെ അഭിനയത്തിന് വേണ്ടി മികച്ച നടിയ്ക്കുള്ള ക്രിട്ടിക്സ് പുരസ്കാരം വാങ്ങാന്‍ എത്തിയതായിരുന്നു പല്ലവി.
താരത്തെ അവതാരകൻ വേദിയിലേക്ക് വരവേറ്റത് വലിയ വിശേഷണത്തോടെയാണ്. നടനും സംവിധായകനുമായ പാര്‍ത്ഥിപന്റെ കാവ്യാത്മകമായ ആമുഖത്തോടെയാണ് സായി പല്ലവി വേദിയിലെത്തിയത്. കൂടാതെ പരിപാടിയിലെ അവതാരകന്റെ അഭ്യർത്ഥന എത്തിയപ്പോൾ ഒരു മടിയും കൂടാതെ നടി ഡാന്‍സ് ചെയ്യുകയും ചെയിതു. ഒപ്പം മറ്റൊന്ന് സാരി ഉടുത്ത് സായി പല്ലവി നൃത്തം ചെയ്യുന്നത് ഇതാദ്യമായല്ല കാരണം “ഡി ഫോര്‍ ഡാന്‍സ്” എന്ന റിയാലിറ്റി ഷോയില്‍ വന്നപ്പോള്‍ സായി പല്ലവി സാരിയുടുത്ത് ഡാന്‍സ് ചെയ്തതും സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
sai pallavi
