Connect with us

ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അത്; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കരും സായ് കുമാറും

Malayalam

ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അത്; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കരും സായ് കുമാറും

ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അത്; തുറന്ന് പറഞ്ഞ് ബിന്ദു പണിക്കരും സായ് കുമാറും

മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ബിന്ദു പണിക്കരും സായ് കുമാറും. നിരവധി ജനപ്രിയ സിനിമകളിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയവരാണ് ഇരുവരും. വില്ലനും നായകനായും സായി കുമാര്‍ തിളങ്ങിയപ്പോള്‍ ഹാസ്യ കഥാപാത്രങ്ങളിലൂടെയായിരുന്നു ബിന്ദു പണിക്കര്‍ ശ്രദ്ധേയായവുന്നത്. 2009 ലാണ് സായ് കുമാറും ബിന്ദു പണിക്കരും വിവാഹിതരായത്. ഇരുവരും ജീവിതത്തില്‍ ഒന്നായ വിശേഷം ഏറെ സന്തോഷത്തോടെയാണ് മലയാളികള്‍ ഏറ്റെടുത്തത്.

വിവാഹത്തിന് മുന്‍പേ ഇരുവരും ഒരുമിച്ച് താമസിക്കുകയാണന്നും ലിവിങ് ടുഗദര്‍ ആണെന്നുമൊക്കെയുള്ള ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഒരേ ഫഌറ്റിന് താഴെയും മുകളിലുമായി താമസിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇത്തരം അഭ്യൂഹങ്ങള്‍ പുറത്ത് വന്നത്. പിന്നീടാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നതും ഒരുമിച്ചുള്ള ജീവിതം ആരംഭിക്കുന്നതും. കഴിഞ്ഞ പതിനാല് വര്‍ഷമായി സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ് സായ് കുമാറും ബിന്ദു പണിക്കരും.

ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ് രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സായ് കുമാര്‍ ബിന്ദു പണിക്കാരെ വിവാഹം കഴിക്കുന്നത്. ഭര്‍ത്താവിന്റെ മരണശേഷം സിംഗിള്‍ മദറായി കഴിയുകയായിരുന്നു ബിന്ദു. കല്യാണി എന്ന ഒരു മകളാണ് ബിന്ദുവിന് ഉള്ളത്. കല്യാണിയുടെ വലിയ പിന്തുണ താരങ്ങളുടെ വിവാഹ ജീവിതത്തിനുണ്ട്. കല്യാണിയും ഇവര്‍ക്ക് ഒപ്പമാണ് താമസം. കുറച്ചുകാലം മുന്‍പ് ഇരുവരും വേര്‍പിരിയുന്നു എന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഒരു അഭിമുഖത്തില്‍ സായ് കുമാര്‍ പറഞ്ഞ വാക്കുകള്‍ തെറ്റായി വ്യാഖ്യാനിച്ചു കൊണ്ടാണ് വാര്‍ത്തകള്‍ വന്നത്.

അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഇതേക്കുറിച്ച് ബിന്ദു പണിക്കരും സായ് കുമാറും സംസാരിച്ചിരുന്നു. ആ വീഡിയോ ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുകയാണ്. മകള്‍ കല്യാണിയാണ് ഇക്കാര്യം വന്നുപറഞ്ഞത്, ചിരിച്ച് പോയൊരു ഗോസിപ്പ് ആയിരുന്നു അതെന്നാണ് ഇരുവരും പറഞ്ഞത്.

‘ഒരു ദിവസം ഞങ്ങള്‍ സിനിമ കണ്ടുകൊണ്ടിരിക്കയാണ്. ക്ലൈമാക്‌സിലോട്ട് സിനിമ അടുക്കുകയാണ്. ആ സമയത്ത് മോള് ഡോര്‍ തുറന്നിട്ട് പറഞ്ഞു. നിങ്ങള്‍ ഒരു കാര്യം അറിഞ്ഞോ. ഞാന്‍ ചോദിച്ചു എന്താണ്. നിങ്ങള്‍ പിരിഞ്ഞൂട്ടോ. അങ്ങനെ ന്യൂസ് വന്നോണ്ടിരിക്കാ. അതൊക്കെ മാറ്റിവച്ച് ഞാന്‍ വീണ്ടും സിനിമ കണ്ടുകൊണ്ടിരുന്നു. പിറ്റേദിവസം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിളിച്ച ആള്‍ക്കാരൊക്കെ വിളിച്ചിട്ട് ചേട്ടാ… ചേട്ടന്‍ എവിടെയാ എന്നാണ് ചോദിക്കുന്നത്’.

‘ഞാന്‍ വീട്ടിലുണ്ടെന്നു പറയുമ്പോള്‍ വെറുതെ വിളിച്ചതാ, ഒത്തിരി നാളായല്ലോ വിളിച്ചിട്ട് എന്നൊക്കെ പറഞ്ഞു ഫോണ്‍ വയ്ക്കും. എനിക്ക് കാര്യം മനസ്സിലായി. മറ്റൊരു ചങ്ങാതി വിളിച്ച് ഇതുപോലെ എവിടെയാ? എന്നൊക്കെ കുശലാന്വേഷണം. നീ ചോദിക്കാന്‍ വന്നയാള് അടുക്കളയില്‍ കൊഞ്ചു തീയല്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഞാനവള്‍ക്ക് ഫോണ്‍ കൊടുക്കാം എന്നു പറഞ്ഞു ബിന്ദുവിനു ഫോണ്‍ കൈമാറി. അതല്ല ചേട്ടാ, എല്ലാവരും ഇങ്ങനെ പറയുന്നതു കേട്ടപ്പോള്‍ എനിക്കുമൊരു ഡൗട്ടായി അതാ വിളിച്ചതെന്നാണ് അവന്‍ പറഞ്ഞത്’, സായ് കുമാര്‍ പറഞ്ഞു.

അതേസമയം മറ്റൊരു അഭിമുഖത്തില്‍ തങ്ങള്‍ക്ക് പരസ്പരം സ്പാര്‍ക്ക് ഒന്നും തോന്നിയിരുന്നില്ലെന്ന് സായ് കുമാര്‍ പറഞ്ഞതും ശ്രദ്ധനേടിയിരുന്നു. ഞങ്ങള്‍ക്ക് റൊമാന്റിക് സ്പാര്‍ക്ക് ഒന്നും തോന്നിയിട്ടില്ല. കുറച്ചു ആളുകള്‍ ചേര്‍ന്ന് അങ്ങനെ ആക്കിയതാണ്. ഞങ്ങള്‍ രണ്ടുപേരും രണ്ടു വഴിയിലൂടെ പോയവരാണ്. അതിനെ ആരെയൊക്കെയോ കൊണ്ടെന്ന് കൂട്ടിയോജിപ്പിച്ച് അതില്‍ ഉരച്ച് തീ വരുത്തിയതാണ്. വന്ന സ്ഥിതിക്ക് അത് ആളി കത്തിക്കോട്ടെ എന്ന് ഞങ്ങള്‍ വിചാരിച്ചു. അത്രയേ ഉള്ളൂ’, എന്നാണ് സായ് കുമാര്‍ പറഞ്ഞത്.

തന്റെ ആദ്യ ഭര്‍ത്താവിന്റെ മരണത്തെ കുറിച്ചും ബിന്ദു പണിക്കര്‍ പറഞ്ഞിരുന്നു. ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നുവെന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്. നമ്മള്‍ ഒരേ ഫീല്‍ഡില്‍ നിന്നുള്ള ആളുകള്‍ ആയിരുന്നപ്പോള്‍ പ്രണയം ഉണ്ടാകുമല്ലോ, പക്ഷേ വീട്ടുകാര്‍ നടത്തി തന്നെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

ഫിറ്റ്‌സ് വന്നതാണ്, അങ്ങനെ അദ്ദേഹത്തിന്റെ നാക്ക് മുറിഞ്ഞു പോയിരുന്നു, നാക്ക് മുറിഞ്ഞപ്പോള്‍ ബ്ലഡ് ലങ്‌സിലേയ്ക്ക് പോയി ക്ലോട്ട് ആയെന്നും ബിന്ദു പണിക്കര്‍ പറയുന്നു. . വെന്റിലേറ്ററില്‍ ആയിരുന്നപ്പോഴും,ഫിറ്റ്‌സ് വന്നിരുന്നു, എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളാണ്. ചെറിയ പനി ഉണ്ടായിരുന്നു അത് മാത്രമായിരുന്നു പ്രശ്‌നം. ഞാന്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററില്‍ ആയിരുന്നു.

ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോയതുകൊണ്ടാകാം താനിപ്പോള്‍ കരയാറില്ലെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍, പിന്നെ ഭര്‍ത്താവ്, ചേട്ടന്‍ അങ്ങനെ ഓരോ ഘട്ടത്തിലും ഓരോ സംഭവങ്ങളാണ്. ബിജുവേട്ടന്റെ മരണസമയവും ഞാന്‍ സിനിമ ചെയ്യുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ സാമ്പത്തികമായുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി അഭിനയിക്കുകയായിരുന്നു. മുന്‍പോട്ട് ജീവിക്കാന്‍ അത് മാത്രമായിരുന്നല്ലോ മാര്‍ഗ്ഗം എന്ന് ബിന്ദു പറഞ്ഞു. അച്ഛന്റെ മരണം മോള്‍ക്ക് ഓര്‍മ്മയുണ്ട്. ഒന്നാം കല്‍സില്‍ ആയിരുന്നു മോള്‍ എന്നും താരം പറഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending