Malayalam
രാവിലെ വിളക്ക് കത്തിച്ചാണ് എന്റെ ജീവിതം തുടങ്ങുന്നത്, ദൈവങ്ങള്‍ ആണ് എന്നെ പിടിച്ചുനിര്‍ത്തുന്നത്; മുന്‍ഭര്‍ത്താവിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് ബിന്ദു പണിക്കര്‍
രാവിലെ വിളക്ക് കത്തിച്ചാണ് എന്റെ ജീവിതം തുടങ്ങുന്നത്, ദൈവങ്ങള്‍ ആണ് എന്നെ പിടിച്ചുനിര്‍ത്തുന്നത്; മുന്‍ഭര്‍ത്താവിന്റെ അന്ത്യനിമിഷങ്ങളെ കുറിച്ച് ബിന്ദു പണിക്കര്‍
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ബിന്ദു പണിക്കര്‍. നിരവധി ചിത്രങ്ങളിലൂടെ നിരവധി കഥാപാത്രങ്ങള്‍ അവതിരിപ്പിച്ച് പ്രേക്ഷകരുടെ മനസിനുള്ളില്‍ കയറിയ നടി. ഏത് വേഷവും തനിക്ക് അനായാസമെന്ന് ബിന്ദു പണിക്കര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങള്‍ ആയാലും സെന്റിമെന്റല്‍ കഥാപാത്രങ്ങള്‍ ആയാലും അവയെല്ലാം തന്റെ കൈയ്യില്‍ ഭദ്രമെന്ന് താരം ഇത്രയും കാലം നീണ്ട അഭിനയ ജീവിതത്തില്‍ തെളിയിച്ചു കഴിഞ്ഞു. ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടര്‍ റോളുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ ചെയ്തിട്ടുണ്ട് താരം.
കോമഡി വേഷങ്ങളില്‍ കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ എന്നീ താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് ബിന്ദു പണിക്കര്‍. 1992 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ സിനിമാ അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ബിന്ദു പണിക്കര്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ബിന്ദു പണിക്കര്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.
ഇപ്പോഴിതാ താരത്തിന്റെ മുന്‍ഭര്‍ത്താവ് ബിജു നായരുടെ അന്ത്യനിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്ന ബിന്ദുവിന്റെ വീഡിയോ ആണ് വീണ്ടും വൈറലായി മാറുന്നത്. ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നുവെന്നാണ് ബിന്ദു പണിക്കര്‍ പറയുന്നത്. നമ്മള്‍ ഒരേ ഫീല്‍ഡില്‍ നിന്നുള്ള ആളുകള്‍ ആയിരുന്നപ്പോള്‍ പ്രണയം ഉണ്ടാകുമല്ലോ, പക്ഷേ വീട്ടുകാര്‍ നടത്തി തന്നെന്നും ബിന്ദു പണിക്കര്‍ പറയുന്നു.
ഫിറ്റ്‌സ് വന്നതാണ്, അങ്ങനെ അദ്ദേഹത്തിന്റെ നാക്ക് മുറിഞ്ഞു പോയിരുന്നു, നാക്ക് മുറിഞ്ഞപ്പോള്‍ ബ്ലഡ് ലങ്‌സിലേയ്ക്ക് പോയി ക്ലോട്ട് ആയെന്നും ബിന്ദു പണിക്കര്‍ പറയുന്നു. . വെന്റിലേറ്ററില്‍ ആയിരുന്നപ്പോഴും,ഫിറ്റ്‌സ് വന്നിരുന്നു, എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളാണ്. ചെറിയ പനി ഉണ്ടായിരുന്നു അത് മാത്രമായിരുന്നു പ്രശ്‌നം. ഞാന്‍ തന്നെയാണ് ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത്. മുപ്പത്തിനാല് ദിവസം വെന്റിലേറ്ററില്‍ ആയിരുന്നു.
ജീവിതത്തിലെ ഓരോ ഘട്ടങ്ങളിലൂടെ കടന്നു പോയതുകൊണ്ടാകാം താനിപ്പോള്‍ കരയാറില്ലെന്നും ബിന്ദു പണിക്കര്‍ പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ അച്ഛന്‍, പിന്നെ ഭര്‍ത്താവ്, ചേട്ടന്‍ അങ്ങനെ ഓരോ ഘട്ടത്തിലും ഓരോ സംഭവങ്ങളാണ്. ബിജുവേട്ടന്റെ മരണസമയവും ഞാന്‍ സിനിമ ചെയ്യുന്നുണ്ടായിരുന്നു. ശരിക്കും പറഞ്ഞാല്‍ സാമ്പത്തികമായുള്ള ആവശ്യങ്ങള്‍ക്ക് വേണ്ടി അഭിനയിക്കുകയായിരുന്നു. മുന്‍പോട്ട് ജീവിക്കാന്‍ അത് മാത്രമായിരുന്നല്ലോ മാര്‍ഗ്ഗം എന്ന് ബിന്ദു പറഞ്ഞു.
അച്ഛന്റെ മരണം മോള്‍ക്ക് ഓര്‍മ്മയുണ്ട്. ഒന്നാം കഌസില്‍ ആയിരുന്നു മോള്‍. സഞ്ചയനം വരെ മാത്രമേ മാറിനിന്നൊള്ളൂ. ഈ അടുത്തകാലത്താണ് ചെറുതായി മാറിനിന്നത്. എന്റെ അനുഭവം എനിക്ക് മാത്രമാണ് അറിയുന്നത്. അത് മനസ്സിലാക്കി ആളുകള്‍ ഉള്‍ക്കൊള്ളണം എന്ന് നിര്ബന്ധമില്ലെന്നും ബിന്ദു പറഞ്ഞു. സായികുമാറുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രഖ്യാപിത വിലക്ക് വന്നോ എന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്നും, അതൊക്കെ ഒരുസൈഡിലൂടെ പോകുമെന്നും ദൈവം തനിക്ക് വിധിച്ച കാര്യങ്ങള്‍ തനിക്ക് കിട്ടുമെന്നും താരം പറഞ്ഞു.
രാവിലെ വിളക്ക് കത്തിച്ചാണ് എന്റെ ജീവിതം തുടങ്ങുന്നത്. ദൈവങ്ങള്‍ ആണ് എന്നെ പിടിച്ചുനിര്‍ത്തുന്നത്. എന്ത്കാര്യങ്ങളും തുറന്നുപറയാന്‍ പറ്റുന്ന ഒരു സുഹൃത്താണ് സായി ചേട്ടന്‍. അത് തന്നെയാണ് എന്റെ ഏറ്റവും വലിയ ഭാഗ്യവും. അപ്പോള്‍ മറ്റൊരുലോകത്തെ കുറിച്ച് ചിന്തിക്കാന്‍ സമയമില്ല എന്നും താരം പറഞ്ഞു. മാത്രമല്ല, ഷൂട്ടിങ് സെറ്റിലെ മാറ്റങ്ങളെ കുറിച്ചും ബിന്ദു പണിക്കര്‍ സംസാരിക്കുന്നുണ്ട്.
‘പണ്ട് എല്ലാ താരങ്ങളും ഒരുമിച്ച് ഇരുന്ന് വര്‍ത്തമാനം പറയുകയും. ഭക്ഷണം കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇപ്പോഴെല്ലാം കാരവനിലേക്ക് മാറി. എല്ലാവരും ഷോട്ട് കഴിഞ്ഞാല്‍ കാരവനില്‍ പോയിരിക്കും. മറ്റേത് നല്ല രാസമായിരുന്നു. എനിക്ക് എപ്പോഴും ആരോടെങ്കിലുമൊക്കെ സംസാരിച്ചിരിക്കണം,’ എന്നും ബിന്ദു പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.
ഏത് വേഷവും തനിക്ക് അനായാസമെന്ന് ബിന്ദു പണിക്കര്‍ പലപ്പോഴും തെളിയിച്ചിട്ടുണ്ട്. ഹാസ്യ കഥാപാത്രങ്ങള്‍ ആയാലും സെന്റിമെന്റല്‍ കഥാപാത്രങ്ങള്‍ ആയാലും അവയെല്ലാം തന്റെ കൈയ്യില്‍ ഭദ്രമെന്ന് താരം ഇത്രയും കാലം നീണ്ട അഭിനയ ജീവിതത്തില്‍ തെളിയിച്ചു കഴിഞ്ഞു. മമ്മൂട്ടിയുടെ റോഷാക്ക് എന്ന ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചത്. ഗംഭീര പ്രതികരണങ്ങളായിരുന്നു റോഷാക്കിലെ പ്രകടനത്തിന് താരത്തിന് ലഭിച്ചത്.
ഹാസ്യ വേഷങ്ങളിലും അഭിനയ പ്രാധാന്യമുള്ള ക്യാരക്ടര്‍ റോളുകളിലും ഒരുപോലെ മികച്ച പ്രകടനങ്ങള്‍ ചെയ്തിട്ടുണ്ട് താരം. കോമഡി വേഷങ്ങളില്‍ കൊച്ചിന്‍ ഹനീഫ, ജഗതി ശ്രീകുമാര്‍ എന്നീ താരങ്ങളോടൊപ്പം കട്ടയ്ക്ക് പിടിച്ചു നിന്നിട്ടുണ്ട് ബിന്ദു പണിക്കര്‍. 1992 ല്‍ സിബി മലയില്‍ സംവിധാനം ചെയ്ത കമലദളം എന്ന സിനിമയിലൂടെയാണ് ബിന്ദു പണിക്കരുടെ സിനിമാ അരങ്ങേറ്റം. അവിടന്നങ്ങോട്ട് ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ ബിന്ദു പണിക്കര്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷക്കാലം സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്ത ബിന്ദു പണിക്കര്‍ ഇപ്പോള്‍ വീണ്ടും സജീവമായിരിക്കുകയാണ്.