Connect with us

അശ്വതി മോളെ… എന്റെ മോന് ഇത് കൊടുക്കണേ എന്നു പറഞ്ഞ് തന്ന സമ്മാനം; അമ്മ എന്നെ കെട്ടിപ്പിച്ചു മോനെ എന്ന് വിളിക്കുന്ന നിമിഷം ഞാന്‍ എല്ലാം മറന്നുപോകും, ആകെ ബ്ലാങ്കായി നിന്നുപോകും; അമൃതാനന്ദമയിയെ കുറിച്ച് ജയറാം

Actor

അശ്വതി മോളെ… എന്റെ മോന് ഇത് കൊടുക്കണേ എന്നു പറഞ്ഞ് തന്ന സമ്മാനം; അമ്മ എന്നെ കെട്ടിപ്പിച്ചു മോനെ എന്ന് വിളിക്കുന്ന നിമിഷം ഞാന്‍ എല്ലാം മറന്നുപോകും, ആകെ ബ്ലാങ്കായി നിന്നുപോകും; അമൃതാനന്ദമയിയെ കുറിച്ച് ജയറാം

അശ്വതി മോളെ… എന്റെ മോന് ഇത് കൊടുക്കണേ എന്നു പറഞ്ഞ് തന്ന സമ്മാനം; അമ്മ എന്നെ കെട്ടിപ്പിച്ചു മോനെ എന്ന് വിളിക്കുന്ന നിമിഷം ഞാന്‍ എല്ലാം മറന്നുപോകും, ആകെ ബ്ലാങ്കായി നിന്നുപോകും; അമൃതാനന്ദമയിയെ കുറിച്ച് ജയറാം

കഴിഞ്ഞ ആഴ്ചയായിരുന്നു മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷം വിപുലമായി കൊല്ലത്ത് നടന്നത്. അമൃതാനന്ദമയിക്ക് ആശംസകള്‍ നേരാനും നേരിട്ട് കണ്ട് അനുഗ്രഹം വാങ്ങാനും നടന്‍ മോഹന്‍ലാല്‍ അടക്കമുള്ള പ്രമുഖര്‍ എത്തിയിരുന്നു. ഏറെ നേരം താരം ആഘോഷത്തില്‍ പങ്കെടുത്തശേഷമാണ് മോഹന്‍ലാല്‍ മടങ്ങിയത്. താരം കാലില്‍ വീണ് നമസ്‌കരിക്കുന്ന വീഡിയോ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

അമൃതപുരിയിലെ അമൃത വിശ്വവിദ്യാപീഠം ക്യാംപസിലെ പ്രത്യേക വേദിയിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. കോവിഡ് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷവും വിപുലമായ ആഘോഷം ഒഴിവാക്കിയിരുന്നു. ജന്മദിനമായ സെപ്റ്റംബര്‍ 27നാണ് എല്ലാ വര്‍ഷവും ആഘോഷമെങ്കിലും ഇക്കുറി അത് ജന്മനക്ഷത്രമായ കാര്‍ത്തിക നാളിലാണ് നടത്തിയത്.

‘അമ്മയ്ക്ക് ജന്മദിനത്തില്‍ താല്‍പര്യമില്ല. ആശ്രമത്തില്‍ പല സേവനപ്രവര്‍ത്തനങ്ങളും തുടങ്ങുന്നത് ഈ ദിവസമാണ്. അതുകൊണ്ടാണ് അമ്മ എതിരൊന്നും പറയാത്തത്. അമ്മയ്ക്കായി പ്രത്യേകമൊരു സന്തോഷമില്ല. മക്കളുടെ സന്തോഷം കാണുമ്പോള്‍ അമ്മ സന്തോഷിക്കുന്നു.

മക്കളുടെ ദുഖത്തില്‍ അമ്മയും ദുഖിക്കുന്നു. ദൈവമായും അവതാരമായുമല്ല ഞാന്‍ എന്നെ ഒരു അമ്മയെന്ന് മാത്രമെ കരുതുന്നുള്ളു. പക്ഷെ എന്റെ മുന്നില്‍ വരുന്നവരെ ഈശ്വരനായിട്ടാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ട് ദൈവത്തിനോട് എന്നപോലെ ഞാന്‍ അവരോട് പെരുമാറുന്നു. അവര്‍ എന്നെ എന്തായി കാണുന്നുവെന്ന് ഞാന്‍ നോക്കാറില്ലെന്നാണ്’ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ അമൃതാനന്ദമയി പറഞ്ഞിരുന്നു.

ആള്‍ദൈവം എന്ന പേരില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിട്ടുള്ള വ്യക്തി കൂടിയാണ് മാതാ അമൃതാനന്ദമയി. അതുകൊണ്ട് തന്നെയാണ് മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുക്കാന്‍ മോഹന്‍ലാല്‍ പോയപ്പോഴും കാലില്‍ വീണ് നമസ്‌കരിക്കുന്ന വീഡിയോ പ്രചരിച്ചപ്പോഴും നടന് വിമര്‍ശനം കേള്‍ക്കേണ്ടി വന്നത്.

മോഹന്‍ലാല്‍ മാത്രമല്ല നടന്‍ ജയറാമും മാതാ അമൃതാനന്ദമയിയുമായി ആത്മബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ്. പലതവണ ആശ്രമത്തില്‍ ചെന്ന് മാതാ അമൃതാനന്ദമയിയെ ജയറാം സന്ദര്‍ശിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മാതാ അമൃതാനന്ദമയിയെ കുറിച്ച് ജയറാം പറയുന്നൊരു വീഡിയോയാണ് വൈറലാകുന്നത്. അമ്മയെ കാണുമ്പോള്‍ താന്‍ എല്ലാം മറക്കും എന്നാണ് ജയറാം പറയുന്നത്. അമ്മ തന്ന സമ്മാനത്തെ കുറിച്ചും ജയറാം വീഡിയോയില്‍ സംസാരിക്കുന്നുണ്ട്.

‘ജീവിതത്തിലെ ചില കാര്യങ്ങള്‍ അല്ലെങ്കില്‍ അനുഭവങ്ങള്‍ മറ്റൊരാളോട് പറയുമ്പോള്‍ നമ്മള്‍ അനുഭവിച്ചത് എന്തും ആയിക്കോട്ടെ അത് സങ്കടമോ സന്തോഷമോ എന്തും… അത് മറ്റൊരാളോട് നമുക്ക് പറഞ്ഞറിയിക്കാനാകും. പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യങ്ങള്‍ ഒരാളോട് പറയാന്‍ ബുദ്ധിമുട്ട് തോന്നിയിട്ടില്ല. അങ്ങനെ ഒരു നിമിഷം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട് എങ്കില്‍ അത് അമ്മയെ കാണുന്ന നിമിഷം മാത്രമായിരിക്കും. ഞാന്‍ അമ്മയെ ഒരുപാട് തവണ കണ്ടിട്ടുണ്ട് വള്ളിക്കാവില്‍ പോയി കണ്ടിട്ടുണ്ട്. മദ്രാസില്‍ പോയി അമ്മയെ കണ്ടിട്ടുണ്ട്.’

‘ഫ്‌ലൈറ്റില്‍ അമ്മയ്ക്ക് തൊട്ട് അടുത്തിരുന്ന് യാത്ര ചെയ്യാന്‍ ആയിട്ടുണ്ട്. അങ്ങനെ ഒരുപാട് സന്ദര്‍ഭങ്ങളുണ്ട് ഓര്‍ത്തെടുക്കാന്‍. അമ്മയെ കാണുന്ന നിമിഷം അമ്മ എന്നെ കെട്ടിപ്പിച്ചു കൊണ്ട് മോനെ എന്ന് വിളിക്കുന്ന നിമിഷം. ആ ഒരു സമയം ഞാന്‍ എല്ലാം മറന്നുപോകും. ഞാന്‍ ആകെ ബ്ലാങ്കായി നിന്നുപോകും. ഇനി അമ്മയെ കാണുമ്പോള്‍ അങ്ങനെയാകില്ല എന്നൊക്കെ വിചാരിച്ചുകൊണ്ട് ഞാന്‍ നില്‍ക്കും. എന്നാല്‍ എനിക്ക് അറിയില്ല അമ്മയോട് ചേര്‍ന്ന് നില്‍ക്കുമ്പോള്‍ ഞാന്‍ അങ്ങനെ ആയിപ്പോകും. എന്റെ കൈയ്യില്‍ കിടക്കുന്ന ഈ ബ്രേസ്ലെറ്റ് പോലും അമ്മ അടുത്തിടയ്ക്ക് എനിക്ക് കൊടുത്തുവിട്ടതാണ്. അമ്മയ്ക്ക് ഓര്‍മ്മ ഉണ്ടാകുമോ എന്ന് എനിക്ക് അറിയില്ല.’

‘അശ്വതി പോയിരുന്നു വള്ളിക്കാവില്‍. അശ്വതി മോളെ… എന്റെ മോന് ഇത് കൊടുക്കണേ എന്നും പറഞ്ഞ് കൊടുത്തിവിട്ടതാണ് ഇത്. ഒരു മാസമെ ആയിട്ടൊള്ളൂ ഇത് തന്നിട്ട്. അമ്മ എനിക്ക് ഒപ്പം തന്നെയുണ്ട്. എപ്പോഴും അമ്മ എന്റെ കൂടെ തന്നെയുണ്ട്. അമ്മയ്ക്ക് എഴുപത് വയസായെന്ന് എനിക്ക് വിശ്വസിക്കാന്‍ വയ്യ. എന്റെ എല്ലാ പ്രാര്‍ത്ഥനകളും അമ്മക്ക് ഒപ്പമുണ്ട്. ആയുരാരോഗ്യസൗഖ്യങ്ങളും അമ്മയ്ക്ക് കിട്ടട്ടെ’, എന്നാണ് ജയറാം അനുഭവം പങ്കുവെച്ച് പറഞ്ഞത്.

More in Actor

Trending

Recent

To Top