Malayalam
ഈ അടുത്ത കാലത്തായിരുന്നു അത് സംഭവിച്ചത്; തുറന്ന് പറഞ്ഞ് സായ് പല്ലവി
ഈ അടുത്ത കാലത്തായിരുന്നു അത് സംഭവിച്ചത്; തുറന്ന് പറഞ്ഞ് സായ് പല്ലവി
മലയാളികള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച അല്‍ഫോന്‍സ് പുത്രന് ഒരുക്കിയ ‘പ്രേമം’ റിലീസ് ചെയ്തിട്ട് ഇന്ന് അഞ്ചു വര്‍ഷം പിന്നിടുകയാണ്. തെന്നിന്ത്യ ഒട്ടാകെ ഏറ്റെടുത്ത ചിത്രമായിരുന്നു പ്രേമം. മലയാളികള്‍ക്ക് ഇന്നും താന്‍ മലര് മിസ് തന്നെയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി സായ് പല്ലവി. ഒരു അഭിമുഖത്തിലാണ് സായ് പല്ലവി ഇക്കാര്യം പറഞ്ഞത്.
‘ഈയടുത്താണ് ഇത് സംഭവിച്ചത്. ഒരു മലയാളി സ്ത്രീ വന്ന് ഇത് എന്റെ മലര് മിസ് അല്ലേ എന്ന് ചോദിക്കുകയായിരുന്നു. എന്റെ മലര് മിസ് അല്ലേ എന്നാണ് അവര്‍ ചോദിച്ചത്’ എന്ന് സായ് പല്ലവി പറഞ്ഞു. അഞ്ചു വര്‍ഷത്തിനിപ്പുറവും പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ ഓര്‍മിക്കുന്നതില്‍ സന്തോഷമുണ്ടെന്നും താരം പറയുന്നു. നിവിന്‍ പോളി നായകനായെത്തിയ പ്രേമം സായ് പല്ലവി നായികയായ ആദ്യ സിനിമയായിരുന്നു. അനുപമ പരമേശ്വരന്, മഡോണ സെബാസ്റ്റിയന് എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍. സിനിമ റിലീസ് ചെയ്തപ്പോള്‍ അതിനോടൊപ്പം വിവാദങ്ങളും പ്രതിസന്ധികളും ഉണ്ടായിരുന്നു. സിനിമയുടെ വ്യാജ പ്രിന്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.
