Connect with us

നമ്മൾ ഒരാളെ കണ്ടെത്തി കാണിച്ചു കൊടുക്കുന്നതിനേക്കാൾ അവർ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നതല്ലേ നല്ലത്. നമ്മുടെ റിസ്‌ക് കുറഞ്ഞില്ലേ ; സാഗറിന്റെ അച്ഛൻ

TV Shows

നമ്മൾ ഒരാളെ കണ്ടെത്തി കാണിച്ചു കൊടുക്കുന്നതിനേക്കാൾ അവർ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നതല്ലേ നല്ലത്. നമ്മുടെ റിസ്‌ക് കുറഞ്ഞില്ലേ ; സാഗറിന്റെ അച്ഛൻ

നമ്മൾ ഒരാളെ കണ്ടെത്തി കാണിച്ചു കൊടുക്കുന്നതിനേക്കാൾ അവർ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നതല്ലേ നല്ലത്. നമ്മുടെ റിസ്‌ക് കുറഞ്ഞില്ലേ ; സാഗറിന്റെ അച്ഛൻ

ഇതുവരെയുള്ള ബി​ഗ് ബോസ് മലയാളം സീസണുകളിൽ ഒരു പ്രണയ ജോഡിയെങ്കിലും ഉണ്ടാകാറുണ്ട്. ഇവർക്ക് സ്ക്രീൻ സ്പെയ്സും കൂടുതലായിരിക്കും. ചിലരുടേത് ആത്മാർത്ഥ പ്രണയം ആണെങ്കിൽ മറ്റ് ചിലത് ലൗ സ്ട്രാറ്റജിയാണ്.
സീസൺ ഒന്നിലെ ശ്രീനിഷ്- പേളി മാണി ജോഡിയാണ് ബി​ഗ് ബോസ് പ്രണയത്തിന് തുടക്കമിട്ടത്. ഇരുവരും ഷോയ്ക്ക് ശേഷം വിവാ​ഹം കഴിക്കുകയും ചെയ്തു. ഇതിന്റെ ചുവടുപറ്റി തുടർന്നുള്ള സീസണുകളിലും പ്രണയങ്ങൾ തുടർക്കഥയായി. ഷോയിൽ നിലനിൽക്കാനുള്ള സ്ട്രാറ്റജികൾ ആണെന്ന് തിരിച്ചറിഞ്ഞ പ്രേക്ഷകർ അവയിൽ ചിലതെല്ലാം നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ സീസണുകളിൽ നിന്നൊക്കെ വ്യത്യസ്തമായി മറ്റു സീസണുകൾ കണ്ട് മനസിലാക്കി എത്തിയിരിക്കുന്നവരാണ് മത്സരാർത്ഥികളാണ് ഏറെയും. അതുകൊണ്ട് തന്നെ ഓരോരുത്തരും വ്യക്തമായ പ്ലാനുകളോടെയാണ് അവിടെ നിൽക്കുന്നത്. കഴിഞ്ഞ വർഷങ്ങളിൽ മറ്റുള്ളവർ പയറ്റിയ തന്ത്രങ്ങൾ പലതും പയറ്റാൻ ശ്രമിക്കുന്നവരെയും. അത് പൊളിച്ചു കയ്യിൽ കൊടുക്കുന്നവരെയും ഒക്കെ ഇത്തവണ കാണാൻ കഴിയും. എല്ലാ ബിഗ് ബോസ് സീസണുകളിലും പൊതുവെ കടന്നു വരാറുള്ള ഒന്നാണ് ലവ് ട്രാക്ക്.

ഈ സീസണിലും അതുപോലെ ഒന്ന് നടക്കുന്നു എന്ന ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവനും. സാഗർ സൂര്യയും സെറീന ആൻ ജോൺസണും തമ്മിലാണ് ബിഗ് ബോസ് വീടിനുള്ളിൽ പ്രണയം പൂക്കുന്നത്. ഇവർ പരസ്പരമുള്ള സംഭാഷങ്ങളിൽ നിന്നും ഇടപെടലുകളിൽ നിന്നൊക്കെ പ്രേക്ഷകർ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചെവിയിൽ ഇവർ സ്വകാര്യം പറയുന്നതിന്റെ വീഡിയോകളൊക്കെ വൈറലായി മാറിയിരുന്നു. പ്രണയം പറഞ്ഞതാണ് അതെന്നാണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.

ഇപ്പോഴിതാ, സാഗറിന്റെ ബിഗ് ബോസ് വീടിനുള്ളിലെ പ്രണയത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് അച്ഛൻ സുരേന്ദ്രനും അനിയൻ സച്ചിൻ സൂര്യയും. ബിഹൈൻഡ്വുഡ്‌സ് ഐസിന് നൽകിയ പുതിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
‘എന്താണ് അതിന്റെ ഉള്ളിൽ സംഭവിക്കുന്നതെന്ന് അറിയാൻ പാടില്ല. അതൊരു ടൈം പാസ് ആണോ, പ്രണയമാണോ, അതോ സൗഹൃദം തന്നെയാണോ എന്നതൊക്കെ അതിന്റെ ഉള്ളിലുള്ള അവർക്ക് മാത്രമേ അറിയൂ. പുറത്തു നമ്മൾ അവർ പ്രണയത്തിലാണെന്നും സുഹൃത്തുക്കളാണെന്നുമൊക്കെ വെറുതെ ചർച്ചയുണ്ടാക്കിയിട്ട് കാര്യമില്ല. അത് അവരുടെ ജീവിതമാണ്. അത് എങ്ങനെ ആവണമെന്നുള്ളത് അവരുടെ തീരുമാനമാണ്,’ എന്നായിരുന്നു അനിയൻ സച്ചിൻ സൂര്യയുടെ പ്രതികരണം.

നമ്മൾ ഇപ്പോഴും ചിന്തിക്കേണ്ടത് ഇത് ഒരു ഗെയിം ആണെന്നതാണ്. ഗെയിമിൽ ഇതൊക്കെ ബാധകമാണ്. അവരെ ഗെയിമിൽ മുന്നോട്ട് കൊണ്ട് പോകാൻ സഹായിക്കുന്ന ഘടകങ്ങളാണ് ഇതൊക്കെ. സ്ട്രാറ്റജി ആണോ എന്നൊന്നും നമ്മുക്ക് ഇപ്പോൾ പറയാൻ സാധിക്കില്ല,’ എന്നായിരുന്നു അച്ഛൻ പറഞ്ഞത്. ശരിക്കും അവർ പ്രണയത്തിൽ ആണെങ്കിലോ എന്ന് അവതാരക ചോദിക്കുമ്പോൾ, തന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം അവർക്കുണ്ട് എന്നാണ് അച്ഛൻ പറഞ്ഞത്. നമ്മൾ ഒരാളെ കണ്ടെത്തി കാണിച്ചു കൊടുക്കുന്നതിനേക്കാൾ അവർ ഒരാളെ കണ്ടെത്തി വിവാഹം കഴിക്കുന്നതല്ലേ നല്ലത്. നമ്മുടെ റിസ്‌ക് കുറഞ്ഞില്ലേ. അല്ലെങ്കിൽ നമ്മൾ കാണിച്ചു കൊടുത്ത ആൾ ആണെങ്കിൽ അത് പറയില്ലേ എന്നും അച്ഛൻ പറഞ്ഞു.

ആളുടെ കാഴ്ചപ്പാട് വെച്ച് അതൊരു പ്രണയമാകാൻ സാധ്യതയില്ല. ഇനി ഇപ്പോൾ ഇഷ്ടമാണെന്ന് പറഞ്ഞ് വന്നാലും അവരുടെ ഇഷ്ടമാണ്. അവരാണ് ജീവിക്കേണ്ടത്. അതിൽ പ്രശ്നമൊന്നുമില്ല എന്നും അച്ഛൻ കൂട്ടിച്ചേർത്തു. നേരത്തെ മറ്റൊരു അഭിമുഖത്തിൽ സാഗറിന് ബിഗ് ബോസ് വീട്ടിൽ ഒരു പ്രണയമുണ്ടാകാൻ സാധ്യതയില്ലെന്ന് അച്ഛൻ പറഞ്ഞിരുന്നു.

വിവാഹപ്രായമായി എന്ന ചർച്ചകൾ വീട്ടിൽ ഉണ്ടാകാറുണ്ടെങ്കിലും ആൾ ഇപ്പോൾ അതിനെ കുറിച്ചൊന്നും ചിന്തിക്കുന്നില്ല. സാഗറിന് മറ്റു പ്രണയങ്ങൾ ഒന്നും ഉള്ളതായി പറഞ്ഞിട്ടില്ല. വിവാഹ ആലോചനകൾ വന്നപ്പോഴൊക്കെ അത് വേണ്ടെന്ന് പറയുകയും തനിക്ക് മറ്റൊരു ലക്ഷ്യമുണ്ടെന്ന് ആണ് സാഗർ പറഞ്ഞതെന്നുമാണ് അദ്ദേഹം പറഞ്ഞത്. സാഗർ – സെറീന പ്രണയത്തെ കുറിച്ചുള്ള ചർച്ചകൾ വരുന്നതിന് മുൻപ് ആയിരുന്നു അച്ഛന്റെ ഈ പ്രതികരണം.

More in TV Shows

Trending

Recent

To Top