Connect with us

“ഒരിക്കൽ വഴങ്ങിയാൽ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക.” – സാധിക

Malayalam Breaking News

സിനിമയിൽ അവസരങ്ങൾക്കായി എന്തിനും തയ്യാറാകുന്ന ഒട്ടേറെ പേരുണ്ട് . ഒരു തവണ കണ്ണടച്ചാൽ പിന്നീട് സിനിമയിൽ താരവുമാകാം , പിന്നൊരിക്കലും അങ്ങനെയൊന്നും നിൽക്കേണ്ട വരില്ലെന്നുമാണ് പലരുടെയും ധാരണ. എന്നാൽ ഇതിനെ പറ്റി ബോധമുണ്ടാകണമെന്നു പറയുകയാണ് സിനിമ സീരിയൽ താരമായ സാധിക വേണുഗോപാൽ .

അവസരങ്ങള്‍ക്കായി ക്ഷമയോടെ കാത്തിരിക്കണമെന്നും സ്വന്തം ജീവിതം ഹോമിക്കരുതെന്നും സാധിക ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലയ്ക്കായി സ്ത്രീകളെ ഭോഗിക്കില്ലെന്നും അത് തിരിച്ചറിയണമെന്നും സാധിക ഓര്‍മപ്പെടുത്തുന്നു.

സാധികയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

അഭിനയിക്കാന്‍ ആഗ്രഹിച്ചോളൂ നല്ല വര്‍ക്കുകളുടെ ഭാഗമാവാന്‍ പറ്റിയാല്‍ അത് ചെയ്യൂ അല്ലാതെ ഇതുപോലുള്ള ആളുകളുടെ ഇടയില്‍ ചെന്ന് ജീവിതം ഹോമിക്കാതിരിക്കൂ സഹോദരിമാരെ… നല്ല കലാകാരന്‍മാര്‍ ഒരിക്കലും കലക്കായി പെണ്ണിനെ ഭോഗിക്കില്ല ഉപയോഗിക്കില്ല എന്ന് ഓര്‍ക്കുക. അവരെ തിരിച്ചറിയുക സ്വയം സംരക്ഷകരാകുക… ഒരു അവസരത്തിന് ഒരാളുടെ മുന്നില്‍ വഴങ്ങിയാല്‍ പിന്നെ ജീവിതകാലം മുഴുവന്‍ അത് ചെയ്യേണ്ടിവരും എന്ന സത്യം തിരിച്ചറിയുക. നമുക്ക് വിധിച്ചത് നമ്മളെ തേടിവരും അതെത്ര അകലത്തിലായാലും ക്ഷമയോടെ കാത്തിരുന്നാല്‍ മാത്രം മതി.

sadhika venugopal about casting couch

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top