Connect with us

കുട്ടികളും പ്രണയവുമാണ് തന്നെ ആകർഷിക്കാറുള്ളത്…അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു- നവ്യ നായർ

Malayalam Breaking News

കുട്ടികളും പ്രണയവുമാണ് തന്നെ ആകർഷിക്കാറുള്ളത്…അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു- നവ്യ നായർ

കുട്ടികളും പ്രണയവുമാണ് തന്നെ ആകർഷിക്കാറുള്ളത്…അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു- നവ്യ നായർ

കുട്ടികളും പ്രണയവുമാണ് തന്നെ ആകർഷിക്കാറുള്ളത്…അന്നെനിക്കൊരു പ്രണയമുണ്ടായിരുന്നു- നവ്യ നായർ

നന്ദനത്തിലൂടെ നായികയായി വന്ന് പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച ശാലീന സുന്ദരിയാണ് നവ്യ നായർ. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം ലഭിച്ച താരമാണ് നവ്യ നായർ. കരിയർ മാറ്റി മറിച്ച  നന്ദനം സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുമ്പോൾ ആ സമയത്തുള്ള തന്റെ പ്രണയത്തെപ്പറ്റിയും താരം മനസ്സ് തുറന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

ഗുരുവായൂരപ്പന്റെ ഭക്തയായ ബാലാമണിയും അവരുടെ സങ്കടങ്ങളേയുമൊക്കെ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കുടുംബ പ്രേക്ഷകരില്‍ നിന്നും ശക്തമായ പിന്തുണയാണ് താരത്തിന് ലഭിച്ചത്. നവ്യയുടെ പ്രകടനത്തെ അഭിനന്ദിച്ച്‌ സിനിമാലോകവും ആരാധകരും രംഗത്തെത്തിയിരുന്നു. രഞ്ജിത്ത് എന്ന സംവിധായകനെക്കുറിച്ചോ നായികാപ്രാധാന്യമുള്ള സിനിമയിലാണ് അഭിനയിക്കുന്നതെന്ന കാര്യത്തെക്കുറിച്ചോ അന്ന് ബോധ്യമില്ലായിരുന്നുവെന്ന് നവ്യ പറയുന്നു. അന്ന് അത്തരം കാര്യങ്ങളെക്കുറിച്ചൊന്നും മനസ്സിലാക്കിയിരുന്നില്ലെന്നും താരം പറഞ്ഞു. തനിക്ക് മാത്രമല്ല നായകനായ പൃഥ്വിരാജിനും വലിയ ബോധമൊന്നും ഉണ്ടായിരുന്നില്ല. രാജു ചേട്ടന്‍ വലിയ നടനാവുമെന്നൊന്നും അക്കാലത്ത് കരുതിയിരുന്നില്ലെന്നും താരം പറയുന്നു. രഞ്ജിയേട്ടന്റെ വഴക്ക് കേട്ട് ഒരുമിച്ചിരുന്ന് സങ്കടപ്പെടാറുണ്ടായിരുന്നു ഞങ്ങള്‍. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തെ അറിയില്ലായിരുന്നു. അങ്ങനെ അഭിനയിച്ചുപോവുന്നു എന്ന അവസ്ഥയാണെന്നേയുള്ളൂ.

ഇഷ്ടം പോലെ പ്രണയാഭ്യാര്‍ത്ഥനകളും അന്ന് ലഭിച്ചിരുന്നു. നിരവധി ലവ് ലെറ്റേഴ്‌സ് വന്നിരുന്നു. രക്തം കൊണ്ടെഴുതിയതാണെന്ന് പറഞ്ഞുള്ള എഴുത്തുകളും വന്നിരുന്നു. അന്ന് തനിക്കൊരു പ്രണയമുണ്ടായിരുന്നുവെന്നും നവ്യ പറയുന്നു. രണ്ട് കാര്യങ്ങളാണ് തന്നെ ആകര്‍ഷിക്കുന്നത്. കുട്ടികളും പ്രണയവും. ബേസിക്കലി സ്‌നേഹമുള്ള മനസ്സാണ് തന്റേതെന്നും താരം പറയുന്നു.

സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിമിഷനേരം കൊണ്ടാണ് ചിത്രങ്ങളും പോസ്റ്റുകളും വൈറലായി മാറുന്നത്. കുടുംബത്തിലെ ആഘോഷങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചുമുള്ള വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുമുണ്ട്. അടുത്തിടെ നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നവ്യ നായരുടെ സിനിമാതിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. സിനിമയില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്ന് താരം പറഞ്ഞിരുന്നു.

interview with navya nayar

More in Malayalam Breaking News

Trending

Recent

To Top