Malayalam Breaking News
എന്താണ് ഈ തത്വമസി ?! ധ്യാൻ ശ്രീനിവാസൻ അത് പറഞ്ഞു തരും !!
എന്താണ് ഈ തത്വമസി ?! ധ്യാൻ ശ്രീനിവാസൻ അത് പറഞ്ഞു തരും !!
Published on
എന്താണ് ഈ തത്വമസി ?! ധ്യാൻ ശ്രീനിവാസൻ അത് പറഞ്ഞു തരും !!
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സന്തോഷ് നായർ സംവിധാനം ചെയ്യുന്ന ‘സച്ചിൻ’ എന്ന സിനിമയുടെ കിടിലൻ ടീസർ പുറത്തിറങ്ങി. നിവിൻ പോളിയാണ് ചിത്രത്തിന്റെ ടീസർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെ പുറത്തു വിട്ടത്. അമ്പലത്തിന് മുന്നിൽ കാണുന്ന തത്വമസി എന്ന വാക്കിന്റെ അർഥം തേടി അലയുന്ന ധ്യാനിനെയും കൂട്ടുകാരെയും ഈ ടീസറിൽ നമുക്ക് കാണാം.
എസ്.എൽ പുരം ജയസൂര്യയാണ് ചിത്രത്തിന്റെ രചന. ധ്യാനിനെ കൂടാതെ അജുവർഗ്ഗീസ്, ഹരീഷ് കണാരൻ, മണിയൻ പിള്ള രാജു, രമേശ് പിഷാരടി, മാല പാർവ്വതി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അന്ന രാജനാണ് ചിത്രത്തിൽ നായികയായെത്തുന്നത്.
ചിത്രത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനാണ്.
Sachin Malayalam movie teaser released
Continue Reading
You may also like...
Related Topics:Metromatinee Mentions, Sachin movie