Malayalam
സച്ചിൻ 100 അടിച്ചാൽ അജു വർഗീസ് എന്ത് ഫേസ്ബുക്ക് പോസ്റ്റിടും ?
സച്ചിൻ 100 അടിച്ചാൽ അജു വർഗീസ് എന്ത് ഫേസ്ബുക്ക് പോസ്റ്റിടും ?
By
മലയാള സിനിമയിൽ ക്രിക്കറ്റ് കഥ പറഞ്ഞെത്തിയിരിക്കുകയാണ് സച്ചിൻ. ധ്യാൻ ശ്രീനിവാസനും രേഷ്മ അന്ന രാജനും നായിക നായകാണമാരാകുന്ന ചിത്രത്തിൽ പ്രധാന ഹൈലൈറ്റ് അജു വർഗീസ് ആണ്.
അജുവിന്റെ 100 മത്തെ ചിത്രത്തെ കൂടിയാണ് ഇത്. അതുകൊണ്ടു തന്നെ സച്ചിൻ സിനിമാ നൂറുദിനം പൂർത്തിയാക്കുമ്പോൾ എന്ത് പോസ്റ്റാണ് ജ്യൂ വർഗീസ് ഇടുക എന്ന കാത്തിരിപ്പിലാണ് ആരാധകർ .
ചിത്രത്തിൽ സച്ചിൻ എന്ന പേര് ധ്യാൻ ശ്രീനിവാസന് ആണെങ്കിലും സച്ചിന്റെ ഗെറ്റപ്പ് അജു വർഗീസിനാണ് . ചിത്രത്തിലുടനീളം ചിരിപ്പിക്കുന്ന കഥാപാത്രമാണ് അജുവിന്റേത്.
ഒരിടവേളയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും വീണ്ടും മുഖ്യ വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് സച്ചിന്. കുഞ്ഞിരാമായണം മുതലുളള മിക്ക ചിത്രങ്ങളിലും ധ്യാനിനൊപ്പം പ്രധാന വേഷത്തില്‍ അജു വര്‍ഗീസും അഭിനയിച്ചിരന്നു. കുഞ്ഞിരാമായണത്തിന് ശേഷം അടി കപ്യാരെ കൂട്ടമണി, ഒരേമുഖം, ഗുഢാലോചന തുടങ്ങിയ സിനിമകളിലായിരുന്നു ഈ കൂട്ടുകെട്ട് ഒന്നിച്ചഭിനയിച്ചിരുന്നത്.
ക്രിക്കറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ഈ കോമഡി ചിത്രം മണിരത്നം ഫെയിം സന്തോഷ് നായര്‍ സംവിധാനം ചെയ്തിരിക്കുന്നു. എസ് എല്‍ പുരം ജയസൂര്യയുടെ തിരക്കഥയിലാണ് സംവിധായകന് സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ജൂഡ് ആഗ്നേല്‍ സൂധീറും ജൂബി നൈനാനും ചേര്‍ന്നാണ് സച്ചിന് നിര്‍മ്മിച്ചിരിക്കുന്നത്.
sachin – 100th movie of aju varghese
