Connect with us

അ​തു​കൊ​ണ്ട് മാത്രമാണ് സി​നി​മ​യി​ലേ​ക്ക് തി​രി​കെ എ​ത്താ​നാ​യ​ത്- ശ്രീ​ല​ക്ഷ്മി

Actress

അ​തു​കൊ​ണ്ട് മാത്രമാണ് സി​നി​മ​യി​ലേ​ക്ക് തി​രി​കെ എ​ത്താ​നാ​യ​ത്- ശ്രീ​ല​ക്ഷ്മി

അ​തു​കൊ​ണ്ട് മാത്രമാണ് സി​നി​മ​യി​ലേ​ക്ക് തി​രി​കെ എ​ത്താ​നാ​യ​ത്- ശ്രീ​ല​ക്ഷ്മി

എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളേ​യും അ​വ​ത​രി​പ്പി​ക്കാ​ന്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​യാ​ളാ​ണ് ശ്രീ​ല​ക്ഷ്മി. മ​ല​യാ​ള​ത്തി​ലെ മു​ന്‍നി​ര യു​വ​താ​ര​ങ്ങ​ളു​ടെ​യൊ​ക്കെ അ​മ്മ​യാ​യി അ​ഭി​ന​യി​ച്ചു. . ഒ​രു വ​ട​ക്ക​ന്‍ സെ​ല്‍​ഫി​യി​ല്‍ നി​വി​ന്‍ പോ​ളി അ​വ​ത​രി​പ്പി​ച്ച മ​ക​നെ ക​ണ്ണ​ട​ച്ചു വി​ശ്വ​സി​ക്കു​ന്ന പാ​വം അ​മ്മ വേ​ഷ​ത്തി​ലൂ​ടെ​യാ​ണ് ശ്രീ​ല​ക്ഷ്മി​യെ അ​ടു​ത്ത​കാ​ല​ത്താ​യി പ്രേ​ക്ഷ​ക​ര്‍ ക​ണ്ടു തു​ട​ങ്ങു​ന്ന​ത്. പി​ന്നീ​ട് നി​വി​നൊ​പ്പം സ​ഖാ​വ്, വി​നീ​ത് ശ്രീ​നി​വാ​സ​നൊ​പ്പം മ​നോ​ഹ​രം, ആ​സി​ഫ് അ​ലി​ക്കൊ​പ്പം അ​ണ്ട​ര്‍​വേ​ള്‍​ഡ് എ​ന്നി​ങ്ങ​നെ മ​ല​യാ​ള​ത്തി​ലെ യു​വ​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​മ്മ വേ​ഷ​ത്തി​ല്‍ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി മാ​റി.

ഒ​രു​കാ​ല​ത്ത് ഹി​റ്റ് ചി​ത്ര​ങ്ങ​ളി​ലെ നാ​യി​ക​യാ​യി​രു​ന്ന ശ്രീ​ല​ക്ഷ്മി വ​ലി​യൊ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് അ​മ്മ വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ന്‍റെ വെ​ള്ളി​ത്തി​ര​യി​ലേ​ക്കു ക​ട​ന്നു വ​ന്ന​ത്. മി​നി​സ്ക്രീ​നി​ലും ബി​ഗ് സ്ക്രീ​നി​ലും നൃ​ത്ത​ത്തി​ലു​മെ​ല്ലാം ത​ന്‍റെ ക​ലാ​ജീ​വി​തം ആ​സ്വ​ദി​ക്കു​ന്ന ശീ​ല​ക്ഷ്മി സം​സാ​രി​ക്കു​ന്നു. എ​ന്നാ​ല്‍ അ​മ്മ വേ​ഷ​ങ്ങ​ളി​ല്‍ മാ​ത്രം ഒ​തു​ങ്ങി​പ്പോ​കു​ന്ന​താ​യും തോ​ന്നാ​റു​ണ്ട്. ചി​ല​പ്പോ​ള്‍ അ​മ്മ വേ​ഷം ചെ​യ്യാ​ന്‍ ഇ​ന്ന് ആ​ളു കു​റ​വാ​യ​തി​നാ​ലാ​കാം അ​ത്ത​രം വേ​ഷ​ത്തി​ലേ​ക്കു മാ​ത്രം എ​ന്നെ പ​രി​ഗ​ണി​ക്കു​ന്ന​തി​നു കാ​ര​ണം. എ​ങ്കി​ലും ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ഇ​നി​യു​മെ​ന്നെ തേ​ടി​വ​രും എ​ന്ന പ്ര​തീ​ക്ഷ​യു​ണ്ട്. പി​ന്നെ, അ​ഭി​ന​യം എ​നി​ക്കി​ഷ്ട​മാ​ണ്. അ​തു​കൊ​ണ്ടാ​ണ് സി​നി​മ​യി​ലേ​ക്കു തി​രി​കെ എ​ത്താ​നാ​യ​ത്. അ​പ്പോ​ള്‍ ഏ​തു ക​ഥാ​പാ​ത്ര​മാ​യാ​ലും ന​ല്ല ക​ഥ​യും ടീ​മും ആ​ണെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും ആ ​സി​നി​മ ചെ​യ്യാ​ന്‍ ശ്ര​മി​ക്കും.

sree lekshmi

Continue Reading
You may also like...

More in Actress

Trending

Recent

To Top