Connect with us

ഇത് ബാഹുബലിയെക്കാൾ വലിയ വെല്ലുവിളി !! മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് സാബു സിറിൽ പറയുന്നു…

Malayalam Articles

ഇത് ബാഹുബലിയെക്കാൾ വലിയ വെല്ലുവിളി !! മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് സാബു സിറിൽ പറയുന്നു…

ഇത് ബാഹുബലിയെക്കാൾ വലിയ വെല്ലുവിളി !! മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് സാബു സിറിൽ പറയുന്നു…

ഇത് ബാഹുബലിയെക്കാൾ വലിയ വെല്ലുവിളി !! മരക്കാർ അറബിക്കടലിന്റെ സിംഹത്തെ കുറിച്ച് സാബു സിറിൽ പറയുന്നു…

ഇന്ത്യയിലെ ഏറ്റവും വിലകൂടിയ കലാസംവിധായകനാര് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ; സാബു സിറിൽ. മലയാളിയായ സാബു സിറിൽ ബാഹുബലി ചിത്രങ്ങളുടെയും മറ്റു പല ബിഗ് ബജറ്റ് സിനിമകളുടെയും കലാസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഇതിനകം തന്നെ നാലു തവണയാണ് അദ്ദേഹം ദേശീയ പുരസ്‌കാരം കരസ്ഥമാക്കിയത്. ഇപ്പോൾ അദ്ദേഹം ഒരു മലയാള ചിത്രത്തിന്റെ പിന്നാലെയാണ്. സിനിമയെതെന്നല്ലേ ?! മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ: അറബിക്കടലിന്റെ സിംഹം’ !!

സാബു സിറിലിന് 4 ദേശീയ പുരസ്‌കാരം ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അതിൽ രണ്ടു തവണയും പ്രിയദർശൻ സിനിമകൾക്കായിരുന്നു. 1994ൽ പുറത്തിറങ്ങിയ തേന്മാവിൻ കൊമ്പത്തിനും, 1995ൽ പുറത്തിറങ്ങിയ കാലാപാനിയും. ഇപ്പോഴിതാ സാബു സിറിൽ മരക്കാർ അറബിക്കടലിന്റെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബാഹുബലിയെക്കാൾ വലിയ വെല്ലുവിളിയാണ് തനിക്ക് മരക്കാർ എന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.

“ഒരു കലാസംവിധായകനെന്ന നിലയിൽ ബാഹുബലിയിലോ എന്തിരനിലോ അനുഭവിക്കാത്ത വെല്ലുവിളിയാണ് കുഞ്ഞാലിമരക്കാരിൽ ഉള്ളത്. ഈ സിനിമ പറയുന്നത് ഒരു ചരിത്രമാണ്. അതിനാൽ തന്നെ വളരെയധികം റിസർച്ച് ആവശ്യമാണ്. ചിത്രത്തിന്റെ കഥ നടക്കുന്ന കാലഘട്ടത്തിലെ വേഷവിധാനങ്ങൾ, ഉപയോഗിച്ചിരുന്ന വസ്‌തുക്കൾ, ജലനൗകകളുടെ രൂപം, യുദ്ധോപകരണങ്ങൾ തുടങ്ങി എല്ലാ കാര്യത്തിനും ശ്രദ്ധ വേണം.അതൊക്കെ പുനഃസൃഷ്ടിക്കാൻ വലിയൊരു ടീം തന്നെ എന്റെ കൂടെയുണ്ട്. ഇതെന്ന് പൂർത്തിയാക്കാനാകുമെന്ന് ഇപ്പോൾ പറയാനും കഴിയില്ല. പ്രിയനും മോഹന്ലാലിനുമൊപ്പം വീണ്ടും പ്രവർത്തിക്കാനായതിൽ സന്തോഷമുണ്ട്.” – സാബു സിറിൽ പറയുന്നു.

മലയാള സിനിമ നൂറു കോടിക്കു മുകളിൽ ബഡ്ജറ്റിട്ട് സിനിമകളൊരുക്കുന്നു എന്നറിയുന്നതിൽ വ്യക്തിപരമായി വളരെയധികം സന്തോഷമുണ്ടെന്നും, പ്രതിഭയുടെ കാര്യത്തിൽ എന്നും മുന്നിലുള്ള മലയാളത്തിൽ പണം മുടക്കാൻ നിർമ്മാതാക്കൾ തയ്യാറാകുന്നത് വലിയ കാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Sabu Cyril about Mohanlal’s Marakkar

More in Malayalam Articles

Trending

Recent

To Top