Malayalam Breaking News
ജയിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാര്….? വീട്ടുകാരെ കുറിച്ച് ഷിയാസ് പറഞ്ഞ കള്ളകഥകള്‍ പൊളിയുന്നു…. ഷിയാസിനെതിരെ തുറന്നടിച്ച് സാബു
ജയിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാര്….? വീട്ടുകാരെ കുറിച്ച് ഷിയാസ് പറഞ്ഞ കള്ളകഥകള്‍ പൊളിയുന്നു…. ഷിയാസിനെതിരെ തുറന്നടിച്ച് സാബു
ജയിക്കാന്‍ വേണ്ടി കള്ളം പറഞ്ഞതാര്….? വീട്ടുകാരെ കുറിച്ച് ഷിയാസ് പറഞ്ഞ കള്ളകഥകള്‍ പൊളിയുന്നു…. ഷിയാസിനെതിരെ തുറന്നടിച്ച് സാബു
മോഹന്‍ലാല്‍ അവതാരകനായെത്തുന്ന പ്രേക്ഷകരുടെ ഇഷ്ട റിയാലിറ്റി ഷോ ബിഗ് ബോസ് അന്തിമഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 90 ദിവസങ്ങള്‍ പിന്നിട്ട ഷോ ഇപ്പോള്‍ ആറ് മത്സരാര്‍ത്ഥികളുമായി ഗ്രാന്റ് ഫിനാലെയിലേയ്ക്ക് കടന്നിരിക്കുകയാണ്. സാബു മോന്‍, ഷിയാസ്, പേളി മാണി, ശ്രീനിഷ് അരവിന്ദ്, അരിസ്റ്റോ സുരേഷ്, അതിഥി എന്നിവരാണ് ഗ്രാന്റ് ഫിനാലെയിലേയ്ക്ക് കടന്ന മത്സരാര്‍ത്ഥികള്‍.
കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസിലെ അവസാന ഘട്ട എലിമിനേഷനായിരുന്നു. അര്‍ച്ചനയായിരുന്നു കഴിഞ്ഞ ദിവസത്തെ എലിമിനേഷനില്‍ പുറത്തായത്. അതേസമയം എലിമിനേഷന്‍ പരപിപാടികള്‍ നടക്കുന്നതിനിടെ ഷിയാസും സാബുവും തമ്മില്‍ സംസാരമായി. ഷിയാസിന്റെ മലയാളം തന്നെയായിരുന്നു വിഷയം. മോഹന്‍ലാല്‍ ഷോയില്‍ നേരിട്ടെത്തുന്ന ദിവസങ്ങളില്‍ മത്സരാര്‍ത്ഥികള്‍ക്ക് പ്രത്യേക ടാസ്‌കുകളും നല്‍കാറുണ്ട്…. ടാസ്‌കുമായി ബന്ധപ്പെട്ടായിരുന്നു ഷിയാസും സാബുവും തമ്മിലുള്ള സംസാരത്തിന് തുടക്കമായത്. സാബുവിനെ കണ്‍സെഷന്‍ മുറിയില്‍ വിളിപ്പിച്ച് ചെയ്യേണ്ട ടാസ്‌കിനെ കുറിച്ച് ബിഗ് ബോസ് വിശദീകരിച്ചു. എന്നാല്‍ പുറത്തിറങ്ങിയപ്പോള്‍ ആ ദിവസത്തെ ക്യാപ്റ്റനായ ഷിയാസിനോട് ടാസ്‌കിനെ കുറിച്ചുള്ള നിയമങ്ങള്‍ വായിക്കുവാന്‍ മോഹന്‍ലാല്‍ പറഞ്ഞു.
മോഹന്‍ലാലിന്റെ നിര്‍ദേശ പ്രകാരം ഷിയാസ് വായിക്കാന്‍ തുടങ്ങി. എന്നാല്‍ ചില വാക്കുകള്‍ വായിച്ചെടുക്കാന്‍ ഷിയാസ് നന്നായി ബുദ്ധിമുട്ടി. ഷിയാസ് ബുദ്ധിമുട്ടുന്നേരം സാബു തന്നെയാണ് ഷിയാസിനെ സഹായിച്ചതും. ഇതിന് മുമ്പും പലതവണ ഷിയാസ് മലയാളം വായിക്കുവാന്‍ ബുദ്ധിമുട്ടിയിട്ടുണ്ട്… അത് മത്സരാര്‍ത്ഥികള്‍ തിരുത്താറുമുണ്ട്.. എന്നാല്‍ ഇതൊന്നുമല്ല ഷിയാസും സാബുവും തമ്മിലുള്ള സംസാരം മൂര്‍ച്ഛിക്കാന്‍ കാരണം. ഇതിനിടെ ഓരോരുത്തരെയും എലിമിനേറ്റ് ചെയ്യാനുള്ള കാരണം മോഹന്‍ലാല്‍ മത്സരാര്‍ത്ഥികള്‍ ഓരോരുത്തരോടുമായി ചോദിച്ചു. ഈ സമയം സാബു ഷിയാസിനെ എലിമിനേറ്റ് ചെയ്തതിന്റെ കാരണം തുറന്നു പറഞ്ഞു. മലയാളികളുടെ ഷോ ആയ ബിഗ് ബോസില്‍ അവസാന റൗണ്ടില്‍ വരേണ്ടത് മലയാളം അത്യാവശ്യം എഴുതാനും വായിക്കുവാനും അറിയേണ്ടവരാണെന്നും അതറിയാത്ത ഷിയാസ് അതിന് യോഗ്യനല്ലെന്നും അതുകൊണ്ടാണ് ഷിയാസിനെ എലിമിനേറ്റ് ചെയ്തതെന്നും സാബു തുറന്നു പറഞ്ഞിരുന്നു.
ഇതാണ് ഷിയാസിനെ ചൊടിപ്പിച്ചത്. എന്നാല്‍ ഇതിനിടെ സാബുവിനെ ഷിയാസ് ചോദ്യം ചെയ്തു. വലിയ സംഭവമാണ് സാബുവെന്ന തോന്നല്‍ വേണ്ടെന്നും ഇക്കയേക്കാളും വലിയ സംഭവങ്ങളെ താന്‍ കണ്ടിട്ടുണ്ടെന്നും മലയാളം തനിക്കും അറിയാമെന്നും വേണ്ടി വന്നാല്‍ താന്‍ വിജയിക്കുമെന്നും താനും കാണിച്ച് തരാം എങ്ങനെയാണ് സാബുവിനെ മോശമാക്കുകയെന്നും ഷിയാസ് വികാരാധീനനായി പറഞ്ഞു. ശേഷം ഷിയാസ് താന്‍ ബിഗ് ബോസില്‍ നിന്നും പോകാമെന്നും തനിക്കിവിടെ നില്‍ക്കാന്‍ യോഗ്യതയില്ലെന്നും ഷിയാസ് മോഹന്‍ലാലിനോട് കരഞ്ഞു പറഞ്ഞു. എനിക്ക് മടുത്തു. വിജയിക്കാന്‍ വേണ്ടി വന്നതാണ്. പക്ഷെ എനിക്ക് ജയിക്കാനുളള യോഗ്യതയില്ല. ജയിച്ചാല്‍ യോഗ്യതയില്ലാത്തവനാണ് വിജയിച്ചതെന്ന് പറയാന്‍ ആളുകളുണ്ട്. വിഷമം തോന്നുന്ന കാര്യങ്ങളാണ് ഇവിടെ പരസ്യമായി പുറത്തു പറയുന്നത്. ഞാന്‍ ആണെങ്കില്‍ ഒരാളോട് പറയരുതെന്ന കാര്യം പുറത്തുപറയില്ല. ജയിക്കാന്‍ വേണ്ടി പോലും അത് ഞാന്‍ ചെയ്യില്ല. കൂടാതെ സാബു കള്ളം പറയുകയും ചെയ്തുവെന്ന് സാബുവിനെതിരെ ഷിയാസ് പറഞ്ഞു.
തനിക്ക് ഇനി ആരേയും അഭിമുഖീകരിക്കാന്‍ പറ്റില്ലെന്നും സാബുക്ക ഇനി പരിഹാരം ഉണ്ടാക്കേണ്ടന്നും മലയാളം അറിയാത്തത് തന്റെ തെറ്റാണോ എന്നും ഷിയാസ് ചോദിക്കുന്നു. എല്ലാവരും എന്നെ കരയിക്കാനാണ് നോക്കുന്നത്. ഞാന്‍ സ്‌ട്രോംഗ് ആണ്. ജീവിതം വെച്ചല്ല കളിക്കേണ്ടത്. എന്റെ വീട്ടുകാരെ കുറിച്ച് ഞാന്‍ പറഞ്ഞത് കള്ളമല്ല, ഇതും പറഞ്ഞ് ഷിയാസ് കരഞ്ഞു.
എന്നാല്‍ സാബു അരിസ്‌റ്റോ സുരേഷിനോട് സത്യാവസ്ഥ വെളിപ്പെടുത്തി. ബിഗ് ബോസ് ഹൗസിലേയ്ക്ക് ഷിയാസ് വന്നപ്പോള്‍ ഷിയാസ് തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞിരുന്നു. അന്നു താന്‍ അതൊക്കെ വിശ്വസിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ഷിയാസ് തന്നെ പറഞ്ഞിരുന്നു വീട്ടുകാരെ കുറിച്ച് പറഞ്ഞത് വെറുതെയാണെന്നും അതൊക്കെ വോട്ടു കിട്ടാന്‍ വേണ്ടി ചെയ്തതാണെന്നും. ആദ്യം താനതൊക്കെ വിശ്വസിച്ച് ഷിയാസിനെ സമാധാനിപ്പിച്ചെന്നും എന്നാല്‍ ജയിക്കാന്‍ വേണ്ടി ചതി കാട്ടിയാല്‍ അത് താന്‍ തുറന്നു പറയുമെന്നും സാബു സുരേഷിനോട് വ്യക്തമാക്കി. ഇതോടെ ഷിയാസ് തന്റെ ഉപ്പായെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ കഥകള്‍ സത്യമാണോ കളവാണോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍.. ജയിക്കാന്‍ വേണ്ടി ആരാണ് ഇവിടെ കള്ളം പറഞ്ഞിരിക്കുന്നതെന്ന് പ്രേക്ഷകര്‍ സംശയത്തിലാണിപ്പോള്‍. ഷിയാസോ അതോ സാബുവോ.. എന്തായാലും കാത്തിരുന്നു കാണാം..
Sabu against Shiyas family story
