Malayalam Breaking News
സൗബിന്റെ ടാറ്റു ഉണ്ടാക്കിയ പുലിവാല് !!!
സൗബിന്റെ ടാറ്റു ഉണ്ടാക്കിയ പുലിവാല് !!!
By
സൗബിന്റെ ടാറ്റു ഉണ്ടാക്കിയ പുലിവാല് !!!
മലയാള സിനിമയുടെ പ്രിയ നടനും സംവിധായകനുമൊക്കെയാണ് സൗബിൻ ഷാഹിർ . തനതായ ഹാസ്യത്തിലൂടെ ആരാധകരെ കയ്യിലെടുത്ത സൗബിൻ , പറവ എന്ന ചിത്രം സംവിധാനം ചെയ്തും , വില്ലൻ വേഷം കൈകാര്യം ചെയ്‌തും ഞെട്ടിച്ചു . അസിസ്റ്റന്റ് ഡയറക്റ്ററായാണ് സൗബിൻ ആദ്യം മലയാള സിനിമ രംഗത്ത് എത്തിയത്. സൗബിനൊപ്പം തന്നെ ഹിറ്റാണ് സൗബിന്റെ ടാറ്റുവും.
കയ്യിലെ ടാറ്റൂ സൗബിൻ അഭിനയിക്കുന്ന ചിത്രങ്ങളിലൊക്കെയും അതേപടി ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ പുതിയ ചിത്രമായ അമ്പിളിയിൽ അതിന്റെ ആവശ്യമില്ല.ടാറ്റൂ സ്ഥിരമായി സൗബിൻ ചെയ്തതുമാണ്. എന്ത് ചെയ്യും എന്ന് അണിയറ പ്രവർത്തകർ ആകെ ആശങ്കയിലായിരുന്നു.
ഒടുവിൽ മെയ്ക് അപ്പിലൂടെ ടാറ്റൂ മറയ്ക്കാനുള്ള വഴി തിരഞ്ഞെടുത്തു. തന്റെ കയ്യിലെ ടാറ്റൂ ഫൗണ്ടേഷനും മറ്റുമുപയോഗിച്ച് മറയ്ക്കുന്ന വീഡിയോ സൗബിൻ തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതത് .
soubin shahir tattoo funny video
