Malayalam Breaking News
തകർപ്പൻ ഡാൻസുമായി വിക്രമും കീർത്തിയും ; സാമി 2 വിലെ ആദ്യ വീഡിയോ ഗാനം ഹിറ്റിലേക്ക്
തകർപ്പൻ ഡാൻസുമായി വിക്രമും കീർത്തിയും ; സാമി 2 വിലെ ആദ്യ വീഡിയോ ഗാനം ഹിറ്റിലേക്ക്
By
തകർപ്പൻ ഡാൻസുമായി വിക്രമും കീർത്തിയും ; സാമി 2 വിലെ ആദ്യ വീഡിയോ ഗാനം ഹിറ്റിലേക്ക്
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രമാണ് സാമി 2 . വിക്രമിന്റെ നായികയായി കീർത്തി എത്തുന്നതു കൊണ്ട് കീർത്തി ആരാധകരും ചിത്രത്തിനായി വളരെ പ്രതീക്ഷയിലാണ്. സിനിമയിലെ ആദ്യ വീഡിയോ ഗാനം ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്.
പുതു മെട്രോ റയില്‍ എന്ന പാട്ട് എഴുതിയിക്കുന്നതും ഈണമിട്ടിരിക്കുന്നതും ദേവിശ്രീ പ്രസാദാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കീര്‍ത്തിയും വിക്രമും തകര്‍പ്പന്‍ ഡാന്‍സുമായെത്തുന്ന ഈ ഗാനം ട്രെന്‍ഡിങില്‍ ഇടം നേടി. ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.
ദേവിശ്രീ പ്രസാദാണ് ഈ ബിഗ്ബജറ്റ് ചിത്രത്തിനു വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബോബി സിംഹയും ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഈ ചിത്രത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് ബോബി സിംഹ എത്തുന്നത്. ഏതാണ്ട് ആറ് മാസത്തെ പ്രയത്നത്തിനൊടുവിലാണ് ബോബി സിംഹയുടെ ലുക്കുകള്‍ ഫൈനലായത്.
പ്രഭു, ജോണ്‍ വിജയ് സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് സാമി 2വിന്റെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. പ്രിയന് എ വെങ്കിടേഷ് ചായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് വിടി വിജയനാണ് എഡിറ്റിങ്ങ് ചെയ്യുന്നത്.
saamy 2 video song released
