Malayalam Breaking News
കട്ട ലോക്കൽ ഡപ്പാംകൂത്തുമായി ദുൽഖർ സൽമാൻ ! ഒരു യമണ്ടൻ പ്രേമകഥയിലെ അടിച്ചു പൊളി ഗാനം ഏറ്റെടുത്ത് ആരാധകർ !
കട്ട ലോക്കൽ ഡപ്പാംകൂത്തുമായി ദുൽഖർ സൽമാൻ ! ഒരു യമണ്ടൻ പ്രേമകഥയിലെ അടിച്ചു പൊളി ഗാനം ഏറ്റെടുത്ത് ആരാധകർ !
By
ഒരു യമണ്ടൻ പ്രേമകഥ’യിലെ ദുൽഖറിൻ്റെ കട്ട ലോക്കൽ ഡപ്പാംകൂത്ത് ഏറ്റെടുത്ത് ആരാധകർ . സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്.
ജാസി ഗിഫ്റ്റ് പാടിയ ഗാനത്തിന് ഓര്‍ക്കസ്ട്രേഷൻ ചെയ്യുന്നത് സാബു ഫ്രാൻസിസാണ്.
കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള നാടുകളിലെ സ്ത്രീകളെ വർണിച്ചുകൊണ്ടുള്ള ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ദുൽഖരും സംയുക്ത മേനോനുമാണ് ഗാനത്തിൽ അടിച്ചു പൊളിക്കുന്നത്.
ഈ മാസം ഇരുപത്തിയഞ്ചിന് ചിത്രം തീയേറ്ററുകളിലെത്തും. 23ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ട് ചെയ്ത ശേഷം ഒരു ദിവസം റെസ്റ്റ് എടുത്ത് അടുത്ത ദിവസം തീയേറ്ററിലെത്തി ലല്ലുവിന് വോട്ട് ചെയ്യണമെന്ന് ദുൽഖര്‍ മുൻപ് അറിയിച്ചിരുന്നു.
ചിത്രത്തിൻ്റെ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’യെന്നതാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്. നവാഗതനായ ബി സി നൗഫൽ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാന്‍റെ നായികമാരായായി എത്തുന്നത് നിഖില വിമലും സംയുക്ത മേനോനുമാണ്.
oru yamandan premakadha video song released