വമ്പന്‍ റിലീസായി തിയ്യേറ്ററുകളിലേക്കൊരുങ്ങി സാഹോ ;ചിത്രത്തിന്റെ വിതരണാവകാശം ഇപ്പോൾ യഷ്രാജ് ഫിലിംസിനും
ഇന്ത്യൻ സിനിമ ലോകത്തെ മൊത്തം ഇളക്കി മറിച്ച സിനിമയാണ് 2016 -ൽ പുറത്തിറങ്ങിയ രാജമൗലിയുടെ ബാഹുബലി . ബാഹുബലി എന്ന ഒറ്റ ചിത്രത്തിലൂടെ തെന്നിന്ത്യയൊട്ടാകെയും ബോളിവുഡിലും ഒരുപോലെ ആരാധകരെ നേടിയ താരമാണ് തെലുങ്ക് സൂപ്പർ താരം പ്രഭാസ് . പ്രഭാസിന്റെ കരിയറിലെ തന്നെ വമ്പന്‍ ഹിറ്റ് ചിത്രമായിരുന്നു ബാഹുബലി. ബാഹുബലിക്ക് ശേഷം പ്രഭാസിന്റെതായി ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് സാഹോ.
ബാഹുബലിക്ക് ശേഷമുളള താരത്തിന്റെ വമ്പൻ ചിത്രമായിട്ടാണ് സാഹോ റിലീസിനൊരുങ്ങുന്നത്. മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായിട്ടാണ് സിനിമ റിലീസിനൊരുങ്ങുന്നത്. ഇപ്പോൾ ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ പുറത്തുവന്നിരിക്കുകയാണ് . പ്രഭാസ് ചിത്രത്തിന്റെ ഓവര്‍സീസ് അവകാശം യഷ്രാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുകയാണ്. ഫാര്‍സ് ഫിലിംസില്‍ നിന്നുമാണ് സാഹോയുടെ അവകാശം യഷ്രരാജ് ഫിലിംസ് സ്വന്തമാക്കിയിരിക്കുന്നത്.
ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടാതെയുളള വിതരണമായിരിക്കും യഷ്രാജ് ഫിലിംസ് നടത്തുക. എന്നാൽ, സാഹോയുടെ ഗള്‍ഫ് റിലീസ് പൂര്‍ണമായും ഫാര്‍സ് ഫിലിംസിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒരുമിച്ചതിന്റെ സന്തോഷം ഇരു കമ്പനികളും പങ്കുവെച്ചിരിക്കുകയാണ്.
ആഗസ്റ്റ് പതിനഞ്ചിനാണ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. 300 കോടി ബഡ്ജറ്റില്‍ അണിയിച്ചൊരുക്കുന്ന സിനിമ സുജിത് റെഡ്ഡിയാണ് സംവിധാനം ചെയ്യുന്നത്. ബോളിവുഡ് താരസുന്ദരി ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത് . വമ്പന്‍ താരനിര അണിനിരക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ലാലും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, ജാക്കി ഷെറോഫ്, മന്ദിര ബേദി, ആദിത്യ ശ്രീവാസ്തവ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
saaho-prabhas- distribute -yashraj
