എന്നോട് വേണ്ടായിരുന്നു ഈ കൊല ചതി ;കാരണം ആടൈ ! തുറന്നടിച്ച് അമല പോൾ
തെന്നിന്ത്യയിലെ തന്നെ മുൻ നിര നായികമാരിലൊളാണ് അമല പോൾ . മലയാളത്തിലൂടെ അരങ്ങേറിയ താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചു. തികച്ചും വ്യത്യസ്തമായ കഥാപാത്രങ്ങളാണ് അമല തിരഞ്ഞെടുക്കുന്നത് . കൈനിറയെ സിനിമകളുമായി ഇപ്പോൾ മുന്നേറുകയാണ് താരം . സിനിമയിൽ സജീവമായ താരം സോഷ്യൽ മീഡിയയിലും നിറ സാന്നിധ്യമാണ്. തന്റെ സിനിമ ജീവിതവും വ്യക്തിജീവിതവുമൊക്ക താരം ആരാധകരുമായി പങ്കുവെക്കാറുണ്ട് .
സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം അഭിപ്രായം കൃത്യമായി രേഖപ്പെടുത്തിയാണ് അമല പോള്‍ മുന്നേറുന്നത്. വിവാഹമോചനത്തിന് ശേഷമാണ് തനിക്ക് കൂടുതല്‍ പക്വത വന്നതെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ താരം പറഞ്ഞിരുന്നു. സിനിമാരംഗത്തെ അനീതിക്കെതിരെ താരം പരസ്യമായി രംഗത്തെത്താറുണ്ട്. മോശമായി പെരുമാറുന്നവര്‍ക്ക് കൃത്യമായ മറുപടിയും നല്‍കാറുമുണ്ട്. ഈയടുത്തിടെ അത്തരത്തിലൊരു അനുഭവം ഉണ്ടായതായി താരം തുറന്നു പറയുകയാണ് . വിജയ് സേതുപതിയുടെ ചിത്രത്തിൽ നിന്ന് തന്നെ പിന്മാറ്റിയതായി പറയുകയാണ് താരം . ആദ്യം താരം സ്വയം പിൻവാങ്ങിയെന്നായിരുന്നു വാർത്തകൾ പ്രചരിച്ചത് . എന്നാൽ താൻ മാറിയതല്ലെന്നും തന്നെ മാറ്റിയതാണെന്നുമാണ് താരം പറയുന്നത് . ട്വിറ്ററിലൂടെയാണ് താരം ഇതേക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത് .
മുന്‍പൊരിക്കലും തനിക്കെതിരെ ഒരാള്‍ പോലും ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചിരുന്നില്ലെന്നും വളരെയധികം തളര്‍ന്ന അവസ്ഥയിലാണ് താനെന്നും താരം പറയുന്നു. നിരാശയോടെയാണ് താന്‍ ഈ കത്ത് എഴുതുന്നതെന്നും അമല വ്യക്തമാക്കി.
താന്‍ സഹകരിക്കുന്നില്ല എന്ന കാരണം പറഞ്ഞ് അവര്‍ ഈ സിനിമയില്‍ നിന്നും തന്നെ പുറത്താക്കുകയായിരുന്നു. ഇപ്പോള്‍ ഇത് പുറത്തുപറയുന്നത് ആത്മപരിശോധനയ്ക്കായാണെന്നും താരം പറയുന്നു. തന്റെ കരിയറില്‍ താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് പിന്തുണ നല്‍കാറുണ്ടോ ഇല്ലയോ എന്ന കാര്യത്തെക്കുറിച്ച് എല്ലാവരും അറിയട്ടെ.
പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍മ്മാതാക്കള്‍ക്ക് വേണ്ടത്ര പിന്തുണ നല്‍കാറുള്ളയാളാണ് താന്‍. മുന്‍പൊരിക്കല്‍ ഭാസ്‌ക്കര്‍ ഒരു റാസ്‌കല്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനിടയില്‍ നിര്‍മ്മാതാവ് പ്രതിസന്ധിയിലായപ്പോള്‍ താന്‍ പ്രതിഫലം വേണ്ടെന്ന് വെച്ചിരുന്നതായും താരം പറയുന്നു. അദ്ദേഹത്തിനെ സഹായിക്കുന്നതിനായി അന്ന് അങ്ങോട്ട് പണം നല്‍കിയിരുന്നു.
തനിക്ക് ശമ്പളം കിട്ടണമെന്ന് ആവശ്യപ്പെട്ട് കേസൊന്നും കൊടുത്തിരുന്നില്ല. എന്ത പറവ പോലെ എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താമസമൊരുക്കിയത് ഒരു ഗ്രാമത്തിലായിരുന്നു. ടൗണില്‍ താമസം ആവശ്യപ്പെട്ട് അന്ന് നിര്‍മ്മാതാവിനെ ബുദ്ധിമുട്ടിക്കാമായിരുന്നു അതൊന്നും താന്‍ ചെയ്തില്ല. നിരവധി ആക്ഷന്‍ രംഗങ്ങളുള്ള സിനിമയായിരുന്നു അത്. പരിക്കേറ്റപ്പോള്‍ പോലും താന്‍ ഷൂട്ടിംഗ് തുടരാനായിരുന്നു പറഞ്ഞത്. സമയം പോവുന്തോറും വലിയ നഷ്ടമായിരിക്കും സംഭവിക്കുകയെന്ന കാര്യത്തെക്കുറിച്ച് തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്നും താരം പറയുന്നു.
പണക്കൊതിയിലല്ല താന്‍ ജീവിക്കുന്നത്. കിട്ടുന്ന പ്രതിഫലത്തെക്കുറിച്ചും ലാഭത്തെക്കുറിച്ചുമല്ല സദാ സമയവും ചിന്തിക്കുന്നത്. ആടൈയില്‍ അഭിനയിച്ചതിന് ചെറിയ പ്രതിഫലമാണ് താന്‍ വാങ്ങിയതെന്നും താരം പറയുന്നു. സിനിമ റിലീസ് ചെയ്തതിന് ശേഷം ലഭിക്കുന്ന ലാഭവുമായി ചേര്‍ത്തുള്ള കരാറാണ് അത്. അമല വ്യക്തമാക്കി.
ആടൈയുടെ ടീസര്‍ ഇറങ്ങിയതിന് ശേഷമായാണ് വിജയ് സേതുപതി ചിത്രത്തില്‍ നിന്നും തന്നെ പുറത്താക്കിയത് .വിഎസ്പിയില്‍ അഭിനയിക്കുന്നതിനായി വസ്ത്രം വാങ്ങാനായി മുംബൈയില്‍ എത്തിയിരിക്കുകയാണ് ഞാൻ. യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമൊക്കെയുള്ള കാശ് താന്‍ സ്വന്തമായാണ് ചെലവാക്കിയത്.
ഇതിനിടയിലാണ് തന്നെ പുറത്താക്കിയെന്ന് പറഞ്ഞ് രത്‌നവേലുകുമാര്‍ സന്ദേശം അയച്ചത്. അവരുടെ പ്രൊഡക്ഷന്‍ ഹൗസിന് ചേരില്ല എന്നാണ് കാരണം പറഞ്ഞത്. സിനിമയുടെ ഷൂട്ടിന്റെ ഭാഗമായി ഊട്ടിയില്‍ താമസമൊരുക്കനായി താന്‍ ആവശ്യപ്പെട്ടുവെന്നൊക്കെയാണ് പറയുന്നത്. ആടൈ പുറത്തിറങ്ങിയാല്‍ തന്റെ പ്രതിച്ഛായ കളങ്കപ്പെടുമെന്നാണ് അവര്‍ കരുതുന്നത്.
അമല പോളിന് പകരമായി മേഘ ആകാശാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയത്. ഇതിന് പിന്നാലെയായാണ് എന്താണ് സംഭവിച്ചത് എന്ന് വ്യക്തമാക്കി അമല പോള്‍ തന്നെ എത്തിയത്.
amala paul- aadai- cheat-reveals