News
ഗായിക റുക്സാന ബാനോ അന്തരിച്ചു; സ്ലോ പോയി സൺ നൽകി കൊ ലപ്പെടുത്തിയതാണെന്ന് ആരോപണം!
ഗായിക റുക്സാന ബാനോ അന്തരിച്ചു; സ്ലോ പോയി സൺ നൽകി കൊ ലപ്പെടുത്തിയതാണെന്ന് ആരോപണം!
പ്രശസ്ത പിന്നണി ഗായിക റുക്സാന ബാനോ അന്തരിച്ചു. ഒഡിഷ സ്വദേശിയായ റുക്സാനയുടെ മരണകാരണൺ പുറത്തെത്തിയിട്ടില്ല. ഭുവനേശ്വറിലെ എയിംസിൽ ചികിത്സയിലിരിക്കെയാണ് ഇരുപത്തിയേഴുകാരിയായ ഗായിക മരണപ്പെടുന്നത്. കുറച്ച് നാളുകൾക്ക് മുമ്പ് നടി ചെള്ളുപ്പനിയ്ക്ക് ചികിത്സ തേടിയിരുന്നു.
ഗായികയുടെ മരണത്തിന് പിന്നാലെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. റുക്സാനയെ വിഷം നൽകി കൊ ലപ്പെടുത്തിയതാണെന്നാണ് ഗായികയുടെ അമ്മ പറയുന്നത്. സ്ലോ പോയിസൻ രീതിയിലാണ് റുക്സാനയെ കൊലപ്പെടുത്തിയതെന്നും അന്വേഷണം വേണമെന്നും അമ്മ പറയുന്നു.
നേരത്തെ, റുക്സാനയെ കൊ ലപ്പെടുത്തുമെന്ന തരത്തിൽ ചില ഭീഷണി സന്ദേശങ്ങൾ വന്നിരുന്നു. 15 ദിവസത്തിന് മുമ്പ് ഒരു ഷൂട്ടിനിടെ ജ്യൂസ് കുടിച്ചതിന് ശേഷമാണ് റുക്സാന കുഴഞ്ഞു വീണതെന്ന് സഹോദരി റൂബിയും ആരോപിക്കുന്നു. ഇതിന് ശേഷമാണ് റുക്സാനയെ ഭവാനിപട്ടണയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം ഭീമാ ഭോയ് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ബൊലാംഗീറിലെ ആശുപത്രിയും പിന്നീട് ആരോഗ്യനില വഷളായതിനെ തുടർന്ന് ബർഗഡിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. എന്നാൽ ആരോഗ്യനിലയിൽ പുരോഗതി ഇല്ലാതിരുന്നതോടെ എയിംസിലേക്ക് കൊണ്ടുവരികയായിരുന്നുവെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
